ടനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം ജി ആര്‍ നീന്തല്‍ പഠിപ്പിച്ച ഓര്‍മകളുമായി നനടന്‍ കമല്‍ ഹാസന്‍. മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പുകളായ ഗുരുമുഖങ്ങള്‍ക്ക് എഴുതിയ അവതാരികയിലാണ് കമലിന്റെ പരാമര്‍ശം. "എം.ജി.ആര്‍ സാറാണ് എന്നെ നീന്തല്‍ പഠിപ്പിച്ചത്. എത്രയോവട്ടം അദ്ദേഹം എനിക്ക് ഭക്ഷണം വാരിത്തന്നിട്ടുണ്ട്."- കമല്‍ ഹാസന്‍ ഓര്‍മിക്കുന്നു.

ശിവാജി ഗണേശനൊപ്പം അഭിനയിച്ച ഓര്‍മകളും അവതാരികയില്‍ പങ്കുവയ്ക്കുന്നുണ്ട്. "സ്വന്തം മകനോടെന്ന വാത്സല്യമായിരുന്നു അദ്ദേഹത്തിന് എന്നോട്". ശിവാജി ഗണേശന്റെ വലിയ ആരാധകനായിരുന്നത്രെ കമല്‍ഹാസന്‍.

gurumikahngal mohanlal"അദ്ദേഹത്തിന്റെ പ്രശസ്ത സിനിമയിലെ ഡയലോഗുകള്‍ എനിക്ക് കാണാപ്പാഠമായിരുന്നു. ലൊക്കേഷനില്‍ വച്ച് അവ പറഞ്ഞു കേള്‍പ്പിക്കുന്നത് അദ്ദേഹം ആസ്വദിച്ചിരുന്നു"- കമല്‍ പറയുന്നു.

പാര്‍ത്താല്‍ പശിക്കിറത് ആണ് ശിവാജി ഗണേശനുമൊത്ത് കമല്‍ ഹാസന്‍ അഭിനയിച്ച ആദ്യ ചിത്രം. ജീവിതത്തിലെ സന്തോഷങ്ങളിലും പ്രതിയസന്ധികളിലും ശിവാജി ഗണേശന്‍ തണലായി നിന്നിരുന്നെന്നും കമല്‍ പറയുന്നുണ്ട്.

"ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ ഞാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മോഹന്‍ലാല്‍ ആയിരിക്കും. അഭിനയത്തില്‍ മോഹന്‍ലാലിന്റെ റിഥം എത്ര ഉന്നതിലാണെന്നു ബോധ്യപ്പെടാന്‍ വാനപ്രസ്ഥത്തിലെ കഥകളി നടന്റെ വേഷം തന്നെ ധാരാളമാണെന്നും" കമല്‍ അവതാരികയില്‍ കുറിക്കുന്നു.


ലാലുമായി ഒന്നിക്കാന്‍ കാത്തിരിക്കേണ്ടി വന്നത് 30 വര്‍ഷം: കമല്‍ ഹാസന്‍​ Read More

നേട്ടങ്ങള്‍ക്ക് നടുവിലും അപ്പ തനിച്ചായിപ്പോയി : ഐശ്വര്യ രജനീകാന്ത് Read More