ക്ഷേപഹാസ്യത്തിന്റെ ഏറ്റവും സുന്ദരമായ അവതരണങ്ങളിലൊന്നാണ് കാര്‍ട്ടൂണുകള്‍. രാഷ്ട്രീയ -സാമൂഹികവിഷയങ്ങളെ മുന്‍നിര്‍ത്തി വരച്ചിട്ടുള്ള കാര്‍ട്ടൂണുകള്‍ ചിരിയും ചിന്തയും ഉണര്‍ത്തുന്നവയായിരുന്നു. അതിനാല്‍ തന്നെ ഇവയ്ക്ക് ആരാധകരും എറെയായിരുന്നു. ഇവയുടെ വികസിതരൂപമാണ് ഗ്രാഫിക് കഥകളും നോവലുകളും എന്ന് പറയാം. 

ഒറ്റക്കോളത്തില്‍ ഒതുങ്ങി നിന്ന കാര്‍ട്ടൂണുകളെ വിശാലമായ അര്‍ഥതലത്തിലേക്ക് പറിച്ചുനടുകയായിരുന്നു ഗ്രാഫിക് കഥകളും നോവലുകളും. കളില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി വിശാലമായി അവ വായനക്കാരനോട് സംവദിച്ചു. വേറിട്ട ആശയങ്ങള്‍ പകര്‍ന്നു നല്‍കി. ഇത്തരത്തിലുള്ള ഗ്രാഫിക് കഥകളുടെ സമാഹാരമാണ് സുനില്‍ നമ്പുവിന്റെ റോമിങ് ഫയല്‍ അറ്റാച്ച്ഡ്. വിവിധ വിഷയങ്ങളെ അധികരിച്ച് എഴുതിയ ചെറു ഗ്രാഫിക് നോവലുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 

രാഷ്ട്രീയം മുതല്‍ ഫിലോസഫി വരെ നീണ്ടുകിടക്കുന്ന വിഷയ വൈവിധ്യമാണ് റോമിങ് ഫയല്‍ അറ്റാച്ച്ഡ് എന്ന ഈ ഗ്രാഫിക് കഥാ സമാഹാരത്തെ വേറിട്ടതാക്കുന്നത്. പ്രവാസിയുടെ മുതല്‍ പ്രതിമകളുടെ വരെ പ്രശ്നങ്ങള്‍ ഈ കഥകള്‍ക്ക് വിഷയമാകുന്നു. അതിനാല്‍ തന്നെ അവ നല്‍കുന്ന വായനാനുഭവം തികച്ചും വേറിട്ടതും വ്യത്യസ്തവുമാണ്.

ROAMINGഗ്രാഫിക് നോവലുകളും കഥകളും ഇക്കാലത്ത്  സാധാരണമാണ്. എന്നാല്‍ നാം നിത്യവും കണ്ടു മടുത്ത കഥകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് റോമിങ് ഫയല്‍ അറ്റാച്ചഡ്. ഒരു സാധാരണ കഥയ്ക്ക് ദൃശ്യരൂപം നല്‍കുയല്ല സുനില്‍ നമ്പു പുസ്തകത്തില്‍ ചെയ്തിരിക്കന്നത്. പകരം കാര്‍ട്ടൂണുകളുടെ സങ്കേതങ്ങള്‍ ഉപയോഗപ്പെട്ടുത്തി കഥകള്‍ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാല്‍ കഥകളായി മാറുമ്പോഴും നമ്പൂവിന്റെ സൃഷ്ടികള്‍ക്ക് കാര്‍ട്ടൂണിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുന്നില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.

സമകാലിക ജീവിതത്തിന്റെയും സാമൂഹിക ചുറ്റുപാടുകളുടെയും പ്രതിഫലനമാണ് സുനില്‍ നമ്പുവിന്റെ ഈ കഥകള്‍. ജനാധിപത്യത്തേയും അതിന്റെ മൂല്യങ്ങളെയും കുറിച്ച് സംസാരിക്കുമ്പോഴും ശക്തനായ ഒരു ഭരണാധികാരി വേണമെന്ന് പറയുന്ന രാഷ്ട്രീയാവസ്ഥയുടെയും ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ ഇടപെടാന്‍ സാധിക്കാതെ പോകുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയുമെല്ലാം നേര്‍ക്കാഴ്ചകളാണ് ഇവ. എന്നാല്‍ വെറും രാഷ്ട്രീയ വിമര്‍ശനങ്ങളല്ല നമ്മുടെ തന്നെ ഉള്ളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കുന്നവയാണ് ഈ കഥകള്‍.

മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രാഫിക് കഥകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കൈരളി ബുക്‌സാണ്.