ആത്മാവിന്റെ അമരത്വം

21 Jan 2013


പാണ്ഡവകൗരവസേനകള്‍ കുരുക്ഷേത്രത്തിലെ പടക്കളത്തില്‍ യുദ്ധത്തിനൊരുങ്ങി നിരന്നുകഴിഞ്ഞശേഷമാണ്, തന്റെ കര്‍ത്തവ്യത്തിന്റെ കാഠിന്യത്തെക്കുറിച്ച് പാണ്ഡവസേനയിലെ വീരനായകനായ അര്‍ജ്ജുനന് വിചാരമുണരുന്നത്. എതിര്‍പക്ഷത്തു നിരന്നുകഴിഞ്ഞിരുന്ന ഗുരുജനങ്ങളേയും ബന്ധുജനങ്ങളേയും വധിക്കുക എന്ന ഘോരകര്‍മ്മം നിര്‍വ്വഹിക്കുവാന്‍ താനാളല്ല എന്ന ചാഞ്ചല്യം ആ യോദ്ധാവിനെ കീഴ്‌പ്പെടുത്തി. വിഷാദത്തിനടിപ്പെട്ട അര്‍ജ്ജുനന്റെ കുഴഞ്ഞ ചിന്തകളും ചോദ്യങ്ങളുമാണ് ഒന്നാമദ്ധ്യായത്തിലുള്ളത്. അര്‍ജ്ജുനന്‍ കുലീനനായിരുന്നു; ശാസ്ത്രങ്ങള്‍ അഭ്യസിച്ചവനായിരുന്നു; ആയുധവിദ്യയില്‍ അതിനിപുണനുമായിരുന്നു. പക്ഷേ, ഈ മേന്മകളും ഭൗതികവിദ്യാഭ്യാസവും നിപുണതകളും അയാളെ ജീവിതത്തിന്റെ വിഷമസന്ധികളെ നേരിടുവാന്‍ പ്രാപ്തനാക്കിയില്ല. ഒന്നാമദ്ധ്യായം പരോക്ഷമായി നമുക്കു നല്‍കുന്ന പാഠമിതാവാം: ജീവിതവിജയം നേടുവാന്‍ ഭൗതികമേന്മകളും വിദ്യാഭ്യാസവും മാത്രം പോര; നിലനില്പിന്റെ പൊരുളിനെക്കുറിച്ചുള്ള അറിവും അവബോധവും ഒഴിച്ചുകൂടാത്തതാണ്. ഈ അറിവും അവബോധവുമാണ് തുടര്‍ന്നുവരുന്ന അദ്ധ്യായങ്ങളില്‍ ഗീതാചാര്യന്‍ അര്‍ജ്ജുനനു പകര്‍ന്നുനല്‍കുന്നത്. 'അര്‍ജ്ജുനവിഷാദയോഗം' എന്നാണ് ഈ അദ്ധ്യായത്തിന്റെ പേര്.

രണ്ടാമദ്ധ്യായം

ആത്മാവിന്റെ അമരത്വം, കര്‍മ്മയോഗം, സ്ഥിതപ്രജ്ഞത്വവും ബ്രഹ്മാവസ്ഥയും, കാമക്രോധങ്ങളും ആത്മനിയന്ത്രണവും തുടങ്ങിയ പ്രധാന ആശയമേഖലകളെ ഈ അദ്ധ്യായം ഉള്‍ക്കൊള്ളുന്നു. ഈ അദ്ധ്യായത്തെ 'സാംഖ്യയോഗം' എന്നു വിളിക്കുന്നു.
12. ന ത്വേവാഹം ജാതു നാസം ഞാനില്ലാതെയിരുന്നില്ലി-
ന ത്വം നേമേ ജനാധിപാഃ ങ്ങൊരുനാളു, മതേവിധം
ന ചൈവ ന ഭവിഷ്യാമഃ നീയുമീമന്നരും; നമ്മള്‍
സര്‍വ്വേ വയമതഃ പരം. നാളെയും നാശമേറ്റിടാ.
എന്നെങ്കിലും ഞാന്‍ ഇല്ലാതെയിരുന്നിട്ടില്ല; അതുപോലെ നീയും ഈ രാജാക്കന്മാരും. നമ്മളാരും മേലിലും ഇല്ലാതെ വരികയുമില്ല.
(അധര്‍മ്മത്തെ കീഴ്‌പ്പെടുത്തുകയും ധര്‍മ്മം സ്ഥാപിക്കുകയുമാണ് ക്ഷത്രിയനായ അര്‍ജ്ജുനന്റെ കര്‍ത്തവ്യം. ഈ കര്‍ത്തവ്യം തുടങ്ങേണ്ടുന്ന വേളയിലാണ് മറുപക്ഷത്തെ ഗുരുജനങ്ങളേയും ബന്ധുക്കളേയും കൊല്ലുന്നതെങ്ങിനെ എന്ന ചാഞ്ചല്യം ഈ യോദ്ധാവിനെ കീഴടക്കുന്നത്. ചാഞ്ചല്യമകറ്റുവാന്‍ ഭഗവാന്‍ ആദ്യമേതന്നെ ആത്മാവ് അമരമാണെന്ന തത്ത്വം ഉപദേശിക്കുന്നു. മരണം എന്നത് ശരീരത്തിന്റെ മാത്രം നാശമാണ്; ആത്മാവിന്റേതല്ല; ആത്മാവു നശിക്കുമെന്നു ധരിച്ചു ദുഃഖിക്കേണ്ടതുമില്ല. ഈ തത്ത്വം മനസ്സിലാക്കുവാനാണ് ഞാനും നീയും ഈ രാജാക്കന്മാരും എന്നുമുണ്ടായിരുന്നു; ഒരിക്കലും ഇല്ലാതെ വരികയുമില്ല എന്നു ഭഗവാന്‍ പറയുന്നത്.)
13. ദേഹിനോളസ്മിന്‍ യഥാ ദേഹേ ബാല്യയൗവനവാര്‍ദ്ധക്യ-
കൗമാരം യൗവനം ജരാ മിശ്ശരീരത്തിലെന്നപോല്‍
തഥാ ദേഹാന്തരപ്രാപ്തിര്‍- ദേഹി പൂകും പരം ദേഹം
ധീരസ്തത്ര ന മുഹ്യതി. ബുദ്ധിമാനിളകില്ലതില്‍.
ആത്മാവ് ഈ ദേഹത്തില്‍ കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ ദശകളിലൂടെ കടന്നുപോകുന്നതുപോല, അതു വേറൊരു ദേഹത്തേയും പ്രാപിക്കുന്നു. ബുദ്ധിമാന്‍ ഇക്കാര്യത്തില്‍ പരിഭ്രമിക്കുന്നില്ല.
(ശിശുവിന്റെയും യുവാവിന്റെയും വൃദ്ധന്റെയും ശരീരങ്ങള്‍, മനോബുദ്ധികളും, ഒന്നിനൊന്നു വ്യത്യസ്തങ്ങളത്രേ. ഈ വ്യത്യസ്ത ശരീരങ്ങളോരോന്നിലൂടെയും കടന്നുപോരുന്ന മനുഷ്യാത്മാവ് മരണാനന്തരം മറ്റൊരു ശരീരത്തെയും പ്രാപിക്കുന്നു. ഈ തത്ത്വമറിഞ്ഞാല്‍ പിന്നെ മരണത്തില്‍ ദുഃഖിക്കാനെന്തിരിക്കുന്നു?)
14. മാത്രാ സ്​പര്‍ശാസ്തു കൗന്തേയ വസ്തുബന്ധം തരും പാര്‍ത്ഥ,
ശീതോഷ്ണ സുഖദുഃഖദാഃ ശീതോഷ്ണം സുഖദുഃഖവും.
ആഗമാപായിനോളനിത്യാ- വരും പോകുമനിത്യങ്ങ-
സ്താം സ്തിതിക്ഷസ്വ ഭാരത. ളിവ പാര്‍ത്ഥാ സഹിക്കുക.
അര്‍ജ്ജുനാ, ബാഹ്യസ്​പര്‍ശങ്ങള്‍ തണുപ്പും ചൂടും, സുഖവും ദുഃഖവും നല്‍കി വന്നുംപോയുംകൊണ്ടിരിക്കും. അവ അനിത്യങ്ങളാണ്. അവയെ നീ സഹിക്കുവാന്‍ പഠിക്കുക.
(ചെവി, കണ്ണ്, ത്വക്ക്, മൂക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍ അതതിന്റെ വിഷയങ്ങളെ സ്​പര്‍ശിക്കുമ്പോഴാണ് സുഖദുഃഖങ്ങള്‍ ജനിക്കുന്നത്. മധുരമോ കഠോരമോ ആയ ശബ്ദങ്ങള്‍ ചെവിക്കു സുഖമോ ദുഃഖമോ നല്‍കുന്നത് ഉദാഹരണം. സ്​പര്‍ശനമാത്രയില്‍ മാത്രമേ ഈ സുഖദുഃഖങ്ങള്‍ അനുഭവമാകുന്നുള്ളൂ. നാക്ക് മധുരം തിന്നുമ്പോള്‍ അനുഭവിച്ച സുഖം ആ മാത്ര കഴിയുമ്പോള്‍ നഷ്ടമാകുന്നു. നിത്യമായ പരമാത്മാവു മാത്രമാണ് സദ്‌വസ്തു. വന്നും പോയുംകൊണ്ടിരിക്കുന്ന സുഖങ്ങളും ദുഃഖങ്ങളും നാം സഹിക്കുകയാണു വേണ്ടത്; അവയോട് ഒട്ടിച്ചേരുകയോ അവയാല്‍ ഉലയ്ക്കപ്പെടുകയോ അല്ല.)
15. യം ഹി ന വ്യഥയന്ത്യേതേ ബാഹ്യസ്​പര്‍ശങ്ങളാല്‍ പാര്‍ത്ഥ,
പുരുഷം പുരുഷര്‍ഭ ദുഃഖിക്കാതെ വിവേകിയായ്
സമദുഃഖസുഖം ധീരം സുഖം ദുഃഖം സമം കാണും
സോളമൃതത്വായ കല്പത്ര. പൂമാനമരനായിടും.
സുഖദുഃഖങ്ങളില്‍ സമബുദ്ധിയായി, ബാഹ്യസ്​പര്‍ശങ്ങളാല്‍ വ്യഥയേലാത്ത ആ വിവേകി, അല്ലയോ പുരുഷശ്രേഷ്ഠാ, അമൃതത്വത്തിന് അര്‍ഹനായിത്തീരുന്നു.
(സുഖദുഃഖങ്ങളില്‍ സമത്വം പാലിക്കുവാന്‍ കഴിയുന്നവനാണു പുരുഷശ്രേഷ്ഠന്‍. അവനാണു പരംപുരുഷനെ പ്രാപിച്ച് അമരനായി - മരണമില്ലാത്തവനായി - ഭവിക്കുന്നത്.)
16. നാസതോ വിദ്യതേ ഭാവോ ഇല്ലാത്തതുണ്മയായ്ത്തീരാ
നാഭാവോ വിദ്യതേ സതഃ ഉള്ളതില്ലാതെയും വരാ.
ഉഭയോരപി ദൃഷ്‌ടോളന്ത- ഇവ തന്‍ സൂക്ഷ്മതത്ത്വങ്ങ-
സ്ത്വനയോസ്തത്ത്വദര്‍ശിഭിഃ ളറിവോര്‍ തത്ത്വദര്‍ശികള്‍
ഇല്ലാത്തത് ഉണ്ടായിത്തീരുന്നില്ല; ഉള്ളത് ഇല്ലാതെയും വരുന്നില്ല. ഇവ രണ്ടിന്റേയും സത്യം തത്ത്വദര്‍ശികള്‍ കണ്ടിരിക്കുന്നു.
(എന്നും നിലനില്‍ക്കുന്ന ആത്മാവാണു സത്തയും വാസ്തവവും; അല്ലാതെ നശിച്ചുപോകുന്ന പദാര്‍ത്ഥങ്ങളല്ല. ആത്മാവ് ഒരിക്കലും ഇല്ലാതെ വരുന്നതുമില്ല.)
17. അവിനാശി തു തദ്വിദ്ധി ജഗത്താകെ നിറഞ്ഞോലു-
യേന സര്‍വ്വമിദം തതം മാത്മാവെന്നുമനശ്വരം.
വിനാശമവ്യയസ്യാസ്യ ആര്‍ക്കുമാകില്ല ദേഹിക്കു
ന കശ്ചിത് കര്‍ത്തുമര്‍ഹതി. നാശമേകാന,തവ്യയം.
ഈ സര്‍വ്വത്തിലും വ്യാപിച്ചിരിക്കുന്ന അത് വിനാശമില്ലാത്തതാണെന്നറിയുക. വ്യയമില്ലാത്ത അതിനെ - ആത്മാവിനെ - നശിപ്പിക്കുവാന്‍ ഒരുവനും സാധിക്കുകയില്ല.
(ആത്മാവിനു നാശമില്ല; അതിനെ നശിപ്പിക്കാനുമാകില്ല. കര്‍ത്തവ്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ശത്രു വധിക്കപ്പെടുന്നുവെങ്കില്‍ നശിക്കുന്നത് ആത്മാവല്ല; ശരീരം മാത്രമാണ്.)
18. അന്തവന്ത ഇമേ ദേഹാ ദേഹങ്ങള്‍ക്കന്ത്യമുണ്ടാത്മാ-
നിത്യസ്യോക്താഃ ശരീരിണഃ വപ്രമേയമനശ്വരം
അനാശിനോളപ്രമേയസ്യ ദേഹി ശാശ്വതമെന്നെണ്ണി
തസ്മാദ്യുദ്ധ്യസ്വ ഭാരത. യുദ്ധം ചെയ്യുക ഭാരത.
ഈ ദേഹങ്ങള്‍ക്ക് അവസാനമുണ്ട്. ആത്മാവോ, ശാശ്വതവും നശിപ്പിക്കാനാകാത്തതും അറിയാനാകാത്തതുമാണ്. ഭാരതാ, നീ അതിനാല്‍, യുദ്ധം ചെയ്താലും.
(ദേഹനാശംകൊണ്ട് ആത്മനാശമുണ്ടാകുന്നില്ല എന്നുതന്നെയാണു സാരം.)
19. യ ഏനം വേത്തി ഹന്താരം ദേഹി കൊല്ലപ്പെടുന്നെന്നും
യശ്ചൈനം മന്യതേ ഹതം കൊല്ലുന്നെന്നും ധരിക്കുവോന്‍
ഉഭൗ തൌ ന വിജാനീതോ അറിവീ,ലതു കൊല്ലുന്ന-
നായം ഹന്തി ന ഹന്യതേ. തില്ല കൊല്ലപ്പെടുന്നതും.
കൊല്ലുന്നവനായും കൊല്ലപ്പെടുന്നവനായും ആത്മാവിനെ അറിയുന്നവന്‍ സത്യം അറിയുന്നില്ല. ദേഹി കൊല്ലുന്നില്ല, കൊല്ലപ്പെടുന്നുമില്ല.
(കൊല്ലപ്പെടുമ്പോള്‍ നശിക്കുന്നതു ശരീരമാണ്. 'ഞാന്‍ കൊല്ലുന്നു' എന്ന ഭാവമാകട്ടെ, എന്നിലെ മനോബുദ്ധികളുടേതും. ശരീരത്തിനേയും മനോബുദ്ധികളേയും പ്രകാശിതമാക്കുന്ന പരിശുദ്ധമായ പ്രബുദ്ധതയാണ് ആത്മാവ്. അത് ഒരിക്കലും നശിക്കുന്നില്ല.)
22. വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോളപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-
നന്യാനി സംയാതി നവാനി ദേഹി
ജീര്‍ണ്ണിച്ച വസ്ത്രങ്ങള്‍ വെടിഞ്ഞു കോടി-
യുടുത്തിടും മാനുഷനെന്നപോലെ
ജീര്‍ണ്ണിച്ച ദേഹങ്ങള്‍ വെടിഞ്ഞു ദേഹി
കൈക്കൊണ്ടിടുന്നൂ പുതുദേഹമന്യം.
ജീര്‍ണ്ണിച്ച വസ്ത്രത്തെ ഉപേക്ഷിച്ചു നരന്‍ പുതിയ വസ്ത്രം സ്വീകരിക്കുന്നതുപോലെ, ജീര്‍ണ്ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ച് ആത്മാവ് പുതിയ ശരീരങ്ങളെ പ്രാപിക്കുന്നു.
(ഗീതയിലെ പ്രസിദ്ധമായ ശ്ലോകങ്ങളിലൊന്നാണിത്. ഒരു ഉപമയിലൂടെ പുനര്‍ജ്ജന്മസിദ്ധാന്തത്തെ ലളിതമായി ആവിഷ്‌കരിച്ചിരിക്കുന്നു. ഒരുവന്‍ അനേകം വസ്ത്രങ്ങളെ മാറിമാറി ധരിക്കുന്നു; അതുപോലെ ഒരേ ആത്മാവ് അനേകം ശരീരങ്ങളെ ഒന്നിനുശേഷം ഒന്നായി സ്വീകരിക്കുന്നു.)
27. ജാതസ്യ ഹി ധ്രുവോര്‍ മൃത്യുര്‍ ജനിച്ചാല്‍ നിശ്ചയം മൃത്യു
ധ്രുവം ജന്മ മൃതസ്യ ച മരിച്ചാല്‍ ജന്മവും തഥാ.
തസ്മാദപരിഹാര്യേളര്‍ത്ഥേ ഇല്ലിതില്‍പ്പരിഹാരം, നീ
ന ത്വം ശോചിതുമര്‍ഹസി. ദു:ഖിക്കുന്നതനര്‍ഹവും.
ജനിച്ചതിനെല്ലാം മരണവും മരിച്ചതിനെല്ലാം ജനനവും നിശ്ചയമാണ്.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education