ചിന്തിച്ച് വളരുക

പ്രൊഫ. പി.എ. വര്‍ഗീസ്‌

20 Sep 2012

''ചിന്തിക്കുന്നതിനപ്പുറം ആര്‍ക്കും എത്തിച്ചേരാനാകില്ല. അതുകൊണ്ട് മഹത്തായ ചിന്തകള്‍ കൊണ്ട് മനസ്സിനെ പോഷിപ്പിക്കുക.''
''ചിന്തയാണ് യാഥാര്‍ഥ്യമാകുന്നത്. എല്ലാ വിജയങ്ങളും പരാജയങ്ങളും ഒരു ചിന്തയായിട്ടാണ് ആദ്യം ഉടലെടുക്കുന്നത്.'' എല്ലാ പെരുമാറ്റവും ചിന്തയില്‍നിന്നാണ് ഉടലെടുക്കുന്നത്.
''വിചാരങ്ങളെ നിയന്ത്രിക്കുകയും അവ ലക്ഷ്യങ്ങളിലര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ജീവിതത്തില്‍ പൂര്‍ണനിയന്ത്രണമായി.''
''എന്ന് മുതല്‍ സ്വന്തം ഭാവിയെ സങ്കല്പിക്കാന്‍ തുടങ്ങുന്നുവോ അന്നുമുതല്‍ നിങ്ങള്‍ സാഹചര്യങ്ങള്‍ക്കടിമയല്ല.''
നിങ്ങളുടെ ചിന്തയെ അനുവാദമില്ലാതെ മറ്റാര്‍ക്കും നിയന്ത്രിക്കാനോ സ്വാധീനിക്കാനോ കഴിയില്ല. ചിന്തയെ സ്വാധീനിക്കാന്‍ കഴിയുന്നവരെ ശരിയായി തിരഞ്ഞെടുക്കണം. ശുഭാപ്തിവിശ്വാസക്കാരും ഉത്തരവാദിത്വ ബോധമുള്ളവരും തുറന്ന മനഃസ്ഥിതിക്കാരുമാകട്ടെ നിങ്ങളെ സ്വാധീനിക്കുന്നവര്‍.

പലതും ചെയ്യാന്‍ കഴിയും എന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍ നിങ്ങള്‍ ശ്രേഷ്ഠരാകുന്നു.
''നിങ്ങള്‍ എന്തായിത്തീരുവാന്‍ ആഗ്രഹിക്കുന്നുവോ അതിനെക്കുറിച്ച് ചിന്തിക്കുക. കാരണം, നിങ്ങള്‍ എന്ത് ചിന്തിക്കുന്നുവോ അതായിത്തീരും.''
''സങ്കല്‍പ്പിക്കുന്നത് നേടാനും സ്വപ്നം കാണുന്നത് ആയിത്തീരാനും കഴിയും. എന്തെങ്കിലുമൊക്കെ ആകണമെങ്കില്‍ സങ്കല്പങ്ങള്‍ വേണം, സ്വപ്നങ്ങള്‍ വേണം.''
''സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്കുള്ളതാണ് ഭാവി.''
''നിങ്ങള്‍ ആന്തരികമായി എന്താണോ അതേ നിങ്ങളായിത്തീരൂ.''
''നിങ്ങളുടെ മനസ്സും ശരീരവും നിങ്ങളുടെ ലോകം മുഴുവനും നിങ്ങളുടെ ചിന്തകളാല്‍ നയിക്കപ്പെടാന്‍ വെമ്പല്‍ കൊള്ളുകയാണ്.''
''ഇല്ലായ്മയുടേയും സമൃദ്ധിയുടേയും മാനസികാവസ്ഥകള്‍ ചിന്തയാണ് സൃഷ്ടിക്കുന്നത്. ഒന്നിന്റെ സ്ഥാനത്ത് മറ്റേതിനെ പ്രതിഷ്ഠിക്കാവുന്നതേയുള്ളൂ.''
''സമൃദ്ധിയുടെ വിചാരങ്ങളും മനോചിത്രങ്ങളും മനസ്സില്‍ കൊണ്ടുവരാനും നിലനിര്‍ത്താനും കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സമൃദ്ധി കൈവരിക്കാം.''

വിധിയിലുള്ള വിശ്വാസവും ഇല്ലായ്മയുടെ മനോഭാവവുമാണ് ലോ കത്തിലെ പട്ടിണിയുടെ മൂലകാരണം.
ഈ പ്രപഞ്ചം സമൃദ്ധിയുടെ പര്യായമാണ്. ഈ സമൃദ്ധി നിങ്ങള്‍ക്കുവേണ്ടിയുള്ളതാണ്.
മനസ്സില്‍ സ്ഥിരമായി നിലനില്‍ക്കുന്ന ചിന്തകള്‍ക്കനുസരിച്ചുള്ള വ്യക്തികളേയും സാഹചര്യങ്ങളേയും ശക്തിസ്രോതസ്സുകളേയുമാണ് ബ്രെയിന്‍ തേടുക, കണ്ടുപിടിക്കുക, ആകര്‍ഷിക്കുക.
ഒരാള്‍ എപ്പോഴും ചിന്തിക്കുന്നതാണ് അയാള്‍ ആയിത്തീരുക. ധനത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്ന മനസ്സ് അത് നേടിയെടുക്കും. ശക്തികേന്ദ്രങ്ങളിലാണ് ഊന്നല്‍ എങ്കില്‍ അവിടങ്ങളില്‍ എത്തിച്ചേരും. രാഷ്ട്രീയത്തില്‍ ഉയരണമെന്ന ചിന്തയാണെങ്കില്‍ വലിയ രാഷ്ട്രീയ നേതാവാകും.
ദാരിദ്ര്യത്തേയും കഷ്ടപ്പാടിനേയുംകുറിച്ചാണ് എപ്പോഴും ചിന്തിക്കുന്നതെങ്കില്‍ ജീവിതം അതേ കൊണ്ടുവരൂ. അസുഖവും വേദനയും മരുന്നും ആശുപത്രിയുമൊക്കെയാണ് ചിന്താമണ്ഡലത്തിലെങ്കില്‍ ഒരു രോഗിയായി കഴിഞ്ഞുകൂടാം.
ഭാരതത്തിലെ മുപ്പതു കോടിയോളം ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്നതിന്റെ പ്രധാന കാരണം ദാരിദ്ര്യ ചിന്തകള്‍കൊണ്ട് അവരുടെ മനസ്സ് നിറഞ്ഞിരിക്കുന്നതുകൊണ്ടാണ്.
നാളെ എന്തു കഴിക്കും? കുട്ടികള്‍ക്കെന്തുകൊടുക്കും? എവിടെ സ്വസ്ഥമായി കിടന്നുറങ്ങും?
മഴ വരുമ്പോള്‍ ഈ ചോരുന്ന കൂരയില്‍ എങ്ങനെ കഴിഞ്ഞുകൂടും?
ദീനം വന്നാല്‍ എന്തു ചെയ്യും?
ആശുപത്രിയില്‍ പോകാനും മരുന്നു വാങ്ങാനും കാശെവിടെ?

ഇത്തരത്തില്‍ ചിന്തിച്ച് എവിടെയെങ്കിലും കുത്തിയിരിക്കുകയാണ് ഈ കൂട്ടര്‍. ഇത്തരം അനാരോഗ്യവും മലിനവുമായ ചിന്തകള്‍ അവരെ അലസരാക്കുന്നു. രോഗങ്ങളെക്കുറിച്ചുള്ള ആകുലതയും പേടിയും അവരെ നിത്യരോഗികളാക്കുന്നു.
ഇവരാരും ചിന്തിച്ച് വലുതാകാം എന്ന് വിശ്വസിക്കുന്നില്ല. മഹത്തായ, ശ്രേഷ്ഠമായ ചിന്തകള്‍ മനസ്സില്‍ നിലനിര്‍ത്തിയാല്‍ തദനുസൃതമായ പ്രവൃത്തികള്‍ ഉണ്ടാകും. അതിന്റെ ഫലം ജീവിതത്തില്‍ അനുഭവപ്പെടുകയും ചെയ്യും.

ചിന്തകളെ പൂര്‍ണമായും നിയന്ത്രിക്കാന്‍ നമുക്ക് കഴിവുണ്ട്. ഏതുതരം ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സില്‍ പ്രതിഷ്ഠിക്കാന്‍ ഒരു പ്രയാസവുമില്ല. നല്ലൊരു വീടും, നല്ലൊരു വരുമാന മാര്‍ഗവും സന്തോഷവും സമാധാനവുമുള്ള കുടുംബജീവിതവും സ്വപ്നം കണ്ട് നോക്കൂ. ആരോഗ്യമുള്ള കുട്ടികള്‍ നല്ല വസ്ത്രങ്ങളണിഞ്ഞ് നല്ല സ്‌കൂളില്‍ പോകുന്നത് എന്നും മനോദര്‍പ്പണത്തില്‍ കണ്ടു നോക്കൂ. നിങ്ങള്‍ അരോഗദൃഢഗാത്രരായി നല്ലരീതിയില്‍ വസ്ത്രധാരണം ചെയ്തു മനോഹരമായ ഒരു വീട്ടില്‍ താമസിക്കുന്നതിന്റെയും ഭാര്യയോടും കുട്ടികളോടുമൊത്ത് സന്തോഷപ്രദമായ ജീവിതം നയിക്കുന്നതിന്റെയും ചിത്രങ്ങള്‍ സ്ഥിരമായി മനസ്സില്‍ പ്രതിഷ്ഠിച്ചു നോക്കൂ.
നിങ്ങളുടെ ജീവിതത്തില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാകും. ഇത്തരം ചിത്രങ്ങള്‍ കാണുമ്പോള്‍ എവിടെയെങ്കിലും കുത്തിയിരുന്ന് സമയം കളയാന്‍ നിങ്ങള്‍ക്കാവില്ല.ആഗ്രഹിക്കുന്നത് നേടാന്‍ ശ്രമം തുടങ്ങും. താമസിക്കുന്നിടത്ത് ജോലിയില്ലെങ്കില്‍ കിട്ടാവുന്നിടം തേടും. ചെയ്യുന്ന ജോലികൊണ്ടുള്ള വരുമാനം പോരെങ്കില്‍ കുറെക്കൂടി നല്ല ജോലിക്കുവേണ്ടി ശ്രമിക്കും. അല്ലെങ്കില്‍ കൂടുതല്‍ അധ്വാനിക്കും. എങ്ങനെയും വരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കും.

കൂടുതല്‍ കര്‍മനിരതനാകുമ്പോള്‍ ആരോഗ്യം മെച്ചപ്പെടും, മെച്ചപ്പെട്ട വരുമാനം ജീവിതനിലവാരം തെല്ലൊന്ന് ഉയര്‍ത്തും. കുടുംബത്തിലെ അരക്ഷിതാവസ്ഥയ്ക്ക് മാറ്റം വരും. കുറച്ച് കൂടി സമാധാനമുള്ള അന്തരീക്ഷം സംജാതമാകും. അതോടെ അസുഖങ്ങള്‍ കുറയും. അത് വരുമാനത്തിലെ ഒരുപങ്ക് മിച്ചംവെക്കാന്‍ സഹായിക്കും. കാലക്രമേണ നല്ലൊരു വീടു വെക്കാനോ വാഹനം വാങ്ങുന്നതിനോ സാധിച്ചെന്നും വരും.
അല്ലാതെ ഇതെല്ലാം എന്റെ വിധിയാണ് എന്ന് സ്വയം പഴിച്ച് കൊണ്ട് കുത്തിയിരുന്ന് ദിവസങ്ങള്‍ തള്ളി നീക്കിയാല്‍ ഒരു മാററവും ഉണ്ടാകില്ല. വിധിയും കര്‍മവും ഒന്നും ആരേയും നിയന്ത്രിക്കുന്നില്ല. മുജ്ജന്മപാപവും കര്‍മവുമൊക്കെ മനുഷ്യന്‍ തന്റെ ഇല്ലായ്മയേയും കഴിവുകേടിനേയും ന്യായീകരിക്കാന്‍ ചിന്തിച്ചെടുത്തതാണ്. പട്ടിണിയും ദാരിദ്ര്യവുമൊക്കെ വിധിയാണ് കൊണ്ടുവരുന്നത്, തന്റെ കുറ്റംകൊണ്ടല്ല എന്ന് സമാധാനിക്കുകയും ചെയ്യാം.

വിധിയെ പഴിച്ച് നിത്യദാരിദ്ര്യത്തില്‍ കഴിയുന്നത് ശുദ്ധ മണ്ടത്തരമാണ്. ഏത് സാഹചര്യത്തില്‍നിന്നും കരകയറാനുള്ള കഴിവ് ഓരോ മനുഷ്യനിലുമുണ്ട്. ചിന്തകളെ നിയന്ത്രിക്കുകയാണ് ആദ്യം വേണ്ടത്. സ്വപ്നങ്ങളെ മാറ്റിവക്കുകയാണ് അടുത്ത പടി. ഇതു സാധിച്ചാല്‍ പട്ടിണിയെ ഓടിക്കാനൊക്കും.
ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നവരില്‍ നല്ലൊരുപങ്ക് വിധിയിലും കര്‍മത്തിലുമൊക്കെ വിശ്വസിക്കുന്നവരാണ്. ഈ ചിന്താധാര നിലനില്‍ക്കുന്ന ഒരു സമൂഹവും ഉയര്‍ന്നിട്ടില്ല. ഞാനാണ് എന്റെ ഭാവി കരുപ്പിടിപ്പിക്കുന്നത് എന്നു വിശ്വസിക്കുന്ന സമൂഹങ്ങളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

ലോകത്തില്‍ ഏറ്റവുമധികം വികസിച്ചിട്ടുള്ള രാഷ്ട്രങ്ങളും സമൂഹങ്ങളും വിധിയില്‍ വിശ്വസിക്കുന്നില്ല. സ്വപ്രയത്‌നംകൊണ്ട് ഉയര്‍ന്നുവരാമെന്ന് ഓരോരുത്തരും വിശ്വസിക്കുന്നു. പ്രതിബന്ധങ്ങളെ നേരിടുന്നു, അവയെ അതിജീവിക്കുന്നു.
ലോകത്തില്‍ ഏറ്റവുമധികം വികസിച്ചിട്ടുള്ള രണ്ട് രാജ്യങ്ങളാണല്ലോ അമേരിക്കയും ജപ്പാനും. ജപ്പാനിലാണ് ഏറ്റവുമധികം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. ഭൂമികുലുക്കവും അഗ്നിപര്‍വതങ്ങളും അവിടെ സംഹാരതാണ്ഡവമാടുന്നു. പ്രകൃതി വിഭവങ്ങള്‍ തുലോം തുച്ഛം. ജനസാന്ദ്രത ഭാരത്തിനേക്കാള്‍ കൂടുതല്‍. കൊടും വിപത്തുക
ളെയെല്ലാം അവര്‍ അതിജീവിച്ച് പുരോഗമിച്ചു. വിധിയെ പഴിക്കാനായിരുന്നെങ്കില്‍ അതിനുമാത്രമേ സമയം കാണുമായിരുന്നുള്ളൂ. എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് അവര്‍ ഇന്നും മുന്നേറുകയാണ്. സമ്പന്നത സ്വപ്നം കണ്ട് ഉയര്‍ച്ച ആഗ്രഹിച്ച് അവര്‍ അത്യധ്വാനം ചെയ്യുന്നു. ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ന് ജപ്പാന്‍. ഭൂകമ്പങ്ങളെ അതിജീവിക്കാന്‍ കെല്‍പ്പുള്ള കെട്ടിടങ്ങളാണ് അവരിന്ന് നിര്‍മിക്കുന്നത്. എന്തു ബുദ്ധിമുട്ടുവന്നാലും അവര്‍ ചങ്കൂറ്റത്തോടെ, ഭാവിയിലുള്ള വിശ്വാസത്തോടെ അത് തരണം ചെയ്യുന്നു.
അമേരിക്കയിലേക്ക് കുടിയേറിയവര്‍ ( കൊളംബസ് ആ ഭൂഖണ്ഡം കണ്ടുപിടിച്ചതിനുശേഷം) എല്ലാം ഇട്ടെറിഞ്ഞ്, വിപത്തുകളെ മുന്നില്‍ ക്കണ്ട് ഇറങ്ങിത്തിരിച്ചവരായിരുന്നു. യൂറോപ്പിലെ കഷ്ടപ്പാട് അതിജീവിക്കാന്‍ പുതിയ നാട്ടില്‍ ഘോരവനങ്ങള്‍ വെട്ടിത്തെളിച്ച് കൃഷിയിറക്കാന്‍ പുറപ്പെട്ടവരായിരുന്നു. അവരില്‍ നല്ലൊരു ഭാഗം അറ്റ്‌ലാന്റിക് മുറി ച്ചു കടക്കുമ്പോള്‍ മരണപ്പെട്ടു.
 1 2 NEXT 
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education