സ്തനങ്ങള്‍ :ചരിത്രത്തിലും വര്‍ത്തമാനത്തിലും

ഡെസ്മണ്ട് മോറിസ്‌

12 Jan 2011


സ്ത്രീകള്‍ക്ക് രണ്ട് മുലകളേ ഉള്ളുവെന്നാണ് എല്ലാവരും കരുതുന്നത്. പക്ഷേ, അതെപ്പോഴും അങ്ങനെയല്ല. ഇരുന്നൂറിലൊരു സ്ത്രീയ്ക്ക് രണ്ടില്‍ കൂടുതലുണ്ട്. പോളിമാസ്റ്റിയ എന്നാണ് ഈ അവസ്ഥയുടെ പേര്. ഇതില്‍ തകരാറൊന്നുമില്ല, മാത്രമല്ല മൂന്നാമത്തെ മുലകൊണ്ട് പ്രയോജവുമില്ല. ചിലപ്പോള്‍ അവയ്ക്ക് മുലക്കണ്ണുകളോളം വലുപ്പമേ ഉണ്ടാവൂ. ചിലവ മുലക്കണ്ണുകളില്ലാത്ത വെറും മുലമൊട്ടുകള്‍ മാത്രവും. വളരെ അപൂര്‍വമായി ചിലപ്പോള്‍ മൂന്നാമത്തെ മുലയിലും പാലൂറുന്ന സ്ത്രീകളുണ്ടായിരുന്നു. 1886ല്‍ ഒരു പ്രൊഫസര്‍ ഒരു സ്ത്രീയെ നഫ്രഞ്ച് അക്കാദമി ഓഫ് മെഡിസിന്‍ മുമ്പാകെ ഹാജരാക്കി. ആ സ്ത്രീക്ക് പാലൂറുന്ന അഞ്ച് ജോടി മുലകളുണ്ടായിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോള്‍ വേറൊരു ഫ്രഞ്ച് പണ്ഡിതന്‍ ഒരു പോളിഷ് സ്ത്രീയെ ഹാജരാക്കി. അവര്‍ക്ക് 10 ജോടി പാലൂറുന്ന മുലകളാണുണ്ടായിരുന്നത്.

ഒരു ജോടിയിലേറെ സ്തനങ്ങളുണ്ടായിരുന്ന നിരവധി പ്രസിദ്ധ മഹിളകളുണ്ടായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന അലക്‌സാണ്ടര്‍ സെവറസിന്റെ അമ്മയായ ജൂലിയയ്ക്ക് നിരവധി ജോടി മുലകളുണ്ടായിരുന്നു. ജൂലിയ മാമി എന്ന് അവര്‍ക്ക് അതിനാല്‍ പേരിട്ടു. ലുവ്‌റ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന വീനസ് ഡിമെലോവിന്റെ പ്രസിദ്ധ പ്രതിമ സൂക്ഷിച്ചുനോക്കിയാല്‍ മൂന്ന് മുലകള്‍ കാണാം. സാധാരണഗതിയില്‍ ഇതാരും ശ്രദ്ധിക്കുകയില്ല. ഇടതുമുലയ്ക്ക് മുകളില്‍ കക്ഷത്തിനടുത്താണ് മൂന്നാമത്തെ മുല. ഇംഗ്ലണ്ടില്‍ ഹെന്റി എട്ടാമന്‍ രാജാവിന്റെ നിര്‍ഭാഗ്യവതിയായ ഭാര്യ ആനി ബോളീനും മൂന്ന് മുലകളുണ്ടായിരുന്നതായി പറയപ്പെടുന്നു. വൈദ്യശാസ്ത്രപരമായ വിലക്ഷണങ്ങളിലൊന്നായി ഇത് കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അവര്‍ക്കു മേല്‍ മന്ത്രവാദിനിയുടെ കളങ്കമേല്പിക്കാനും ഇതൊരാരോപണമായി പറഞ്ഞിരിക്കാം. മന്ത്രവാദിനികള്‍ക്ക് പതിവില്‍ കൂടുതല്‍ മുലക്കണ്ണുകളുള്ളതായും അതുകൊണ്ടവര്‍ കുടുംബങ്ങളെ മുലയൂട്ടിയതായും കേള്‍വിയുണ്ട്. ആഭിചാരം ചെയ്യുന്ന സ്ത്രീകളുടെ രഹസ്യം കണ്ടെത്താന്‍ ദേഹപരിശോധന നടത്തിയിരുന്ന ഭക്തരായ ക്രിസ്ത്യന്‍ അന്വേഷകര്‍ ആഭിചാരിണികളെന്ന് സംശയിക്കപ്പെടുന്ന സ്ത്രീകളുടെ രഹസ്യഭാഗങ്ങള്‍ പോലും പരിശോധിച്ചിരുന്നു; ഒളിഞ്ഞിരിക്കുന്ന മുലക്കണ്ണിനുവേണ്ടി. ഒരു പാലുണ്ണിയോ അരിമ്പാറയോ ജനനേന്ദ്രിയങ്ങള്‍ക്കുള്ളിലെ അല്പം ചീര്‍ത്ത ശിശ്‌നകമോ മതിയായിരുന്നു ഹതഭാഗ്യയായ സ്ത്രീയെ ചുട്ടുചാമ്പലാക്കാന്‍. ആനി ബോളിന്റെ മൂന്നാം മുലക്കണ്ണ് അവര്‍ ചീത്തയാണെന്നും മരിക്കേണ്ടതാണെന്നും കരുതിക്കൂട്ടി പ്രചരിപ്പിക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത കെട്ടുകഥയായിരിക്കാം.

എഫീസസിലെ ഡയാന അഥവാ ആര്‍ട്ടിമസ് ആണ് ചരിത്രത്തില്‍ ബഹു മുലക്കണ്ണുകളുള്ള സ്ത്രീരൂപം. അവരുടെ കൊത്തുപണിയുള്ള രൂപത്തില്‍ നിറഞ്ഞ കൂട്ടായ നിരവധി സ്തനങ്ങളുണ്ട്. അല്പം ചില വ്യതിയാനങ്ങളുള്ള അവരുടെ പ്രതിമകളില്‍ 20 ലേറെ മുലകളുണ്ട്. സൂക്ഷ്മമായി നോക്കിയാല്‍ ഇവയ്‌ക്കൊന്നിനും മുലക്കണ്ണുകളോ മുലക്കണ്‍തടങ്ങളോ ഇല്ലെന്ന് കാണാം. അവയെല്ലാം 'അന്ധസ്തന'ങ്ങളാണ്. ഈ അനറ്റോളിയന്‍ മാതൃദേവതയുടെ ഉപാസനാക്രമം വളരെ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഒരു പുതിയ വ്യാഖ്യാനം ഉയര്‍ന്നുവന്നിട്ടുണ്ട്. വളരെക്കാലം വിശ്വസിക്കപ്പെട്ടിരുന്നതില്‍നിന്ന് വ്യത്യസ്തമായി ഡയാനയുടെ മാറിടം ഒരു സൗഹൃദസ്ഥാനമായിരുന്നില്ല. ദേവതയുടെ മുഖ്യപുരോഹിതന്‍ ഒരു നപുംസകമായിരുന്നിരിക്കണമത്രെ. അവരെ പൂജിക്കണമെങ്കില്‍ പൂജാരി സ്വന്തം വൃഷണങ്ങള്‍ ഛേദിച്ച് അള്‍ത്താരയ്ക്കരികില്‍ കുഴിച്ചുമൂടേണ്ടിയിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ മനുഷ്യവൃഷണങ്ങള്‍ക്ക് പകരമായി കാളക്കൂറ്റന്മാരുടെ വൃക്ഷണങ്ങള്‍ ബലിയര്‍പ്പിച്ചു. അവയുടെ വലിയ വൃഷണങ്ങള്‍ അറുത്തെടുത്ത് മണമുള്ള എണ്ണകളില്‍ പരിരക്ഷിച്ച് വിശുദ്ധപ്രതിമയുടെ മാറില്‍ തൂക്കി. ആദ്യത്തെ പ്രതിമാരൂപം മരം കൊണ്ടുള്ളതായിരുന്നു. പിന്നീടതിന്റെ കോപ്പികള്‍ കല്ലില്‍ കൊത്തി. ബലിയര്‍പ്പിക്കപ്പെട്ട വൃഷണമാലകളും അപ്പോള്‍ മാറിലുണ്ടായിരുന്നു. തെറ്റായ കോപ്പികളെക്കുറിച്ചുള്ള പഠനങ്ങളില്‍ നിന്നാണ് ദേവതയ്ക്ക് അനേകം മുലകളുണ്ടായിരുന്നുവെന്ന നിഗമനം ഉരുത്തിരിഞ്ഞുവന്നത്. തൂക്കിയിട്ട വൃഷണങ്ങളിലെ കോടിക്കണക്കിന് പുരുഷബീജങ്ങള്‍, അവരില്‍ ബീജാധാനം നടത്തുമെന്നായിരുന്നു വിശ്വാസം. കന്യകയായിരിക്കെതന്നെ ഗര്‍ഭധാരണം നടന്ന് അമ്മയാകുമെന്നായിരുന്നു വിശ്വാസം. ഇത് പിന്നീട് ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട് ആവര്‍ത്തിക്കപ്പെട്ടു.

വളരെ വ്യത്യസ്തമായ മറ്റൊരു പുരാവൃത്തം, പുരാതന രാജ്യമായ അമസോണിലെ സ്ത്രീ സൈനികരെക്കുറിച്ചാണ്. നടന്ന കാര്യമാണോ എന്നറിയില്ല. പക്ഷേ, ആദ്യകാല രേഖകളനുസരിച്ച് അമ്പും വില്ലും ഉപയോഗിച്ച് അയല്‍ക്കൂട്ടങ്ങളെ ആക്രമിക്കാന്‍ സദാ സന്നദ്ധരായ സ്ത്രീകള്‍ മാത്രമടങ്ങുന്ന സമൂഹം അവിടെയുണ്ടായിരുന്നു. അമ്പ് തൊടുത്തു വിടുന്നത് വളരെ കാര്യക്ഷമമാവാന്‍ അവര്‍ തങ്ങളുടെ വലതുമുല കരിക്കാറുണ്ടായിരുന്നുവെന്ന് ചിലര്‍ പറയുന്നു. ആര്‍ത്തവാരംഭത്തിലാണിത് ചെയ്തിരുന്നത്. മുല മുറിക്കാറുണ്ടായിരുന്നുവെന്നും വേറൊരു ചൊല്ലുണ്ട്. പക്ഷേ, പുരാതനകാലത്തെ കലാരൂപങ്ങളിലെല്ലാം അമസോണിലെ ഭയങ്കരികളായ സ്ത്രീകളെ ചിത്രീകരിച്ചിരിക്കുന്നത് ഒത്ത രണ്ട് മുലകളുള്ളവരായിട്ടാണ്. അമസോണ്‍ സ്ത്രീകള്‍ വലതുമുല പരത്തി മറച്ചിരുന്നു. തുകല്‍ കൊണ്ടുള്ള ഇറുകിയ മാര്‍ച്ചട്ടകള്‍ ധരിച്ചിരിക്കാമെന്നതാണ് സത്യം. മുലയില്ലാത്തവര്‍ (അ മാസോസ്) എന്നാണ് അമസോണിന്റെ അര്‍ഥം.
കഴിഞ്ഞ കുറച്ചു കാലമായി, കാമോദ്ദീപനത്തിനും അലങ്കാരത്തിനും പാശ്ചാത്യ വനിതകള്‍ തങ്ങളുടെ മാറിടം കോലം കെടുത്താറുണ്ട്. അപൂര്‍വമാണെങ്കിലും സാമൂഹികശാസ്ത്രജ്ഞരുടെ ഉറക്കം കെടുത്തുന്ന വിധത്തിലാണത്. അതിലൊരാള്‍ പറഞ്ഞത് പുതിയ പരിഷ്‌കാരമായ, കാമോദ്ദീപനത്തിന് മുലക്കണ്ണുകള്‍ തുളയ്ക്കുന്നതും അരയിലും യോനീഭാഗങ്ങളിലും തുളച്ച് ആഭരണങ്ങളണിയുന്നതും ആഫ്രിക്കയില്‍ ചിലേടങ്ങളില്‍ നടക്കുന്നതുപോലുള്ള പ്രാകൃതമായ, സ്ത്രീകളില്‍ സുന്നത്തുകര്‍മം ചെയ്യുന്നത് നിരോധിക്കുന്ന നിയമനിര്‍മാണം തടയുമെന്നാണ്. വിചിത്രമായ ലൈംഗികകര്‍മങ്ങളുടെ ലോകത്തോടുള്ള അടിമത്താടയാളമാണ് ഇക്കാലത്തെ മുലക്കണ്ണ് തുളയ്ക്കല്‍. പ്രാകൃതഗോത്രങ്ങളില്‍ മാറിടം കോലം കെടുത്തുന്നത് അപൂര്‍വമാണ്. കാരണം അത് പാലൂട്ടുന്നതിനെ ബാധിക്കും. പകരമായി കുപ്പിപ്പാല്‍ നല്‍കാനുള്ള സംവിധാനം അവര്‍ക്കില്ല.

മുന്‍കാലങ്ങളിലുണ്ടായിരുന്ന മുലക്കണ്ണലങ്കാരങ്ങള്‍ ഉപദ്രവകരങ്ങളായിരുന്നില്ല. മൂവായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് പുരാതന ഈജിപ്തില്‍ ഉന്നത പദവിയിലുള്ള ഈജിപ്ഷ്യന്‍ സ്ത്രീകള്‍ തങ്ങളുടെ മുലക്കണ്ണുകളില്‍ സമൃദ്ധമായി പൊന്നരച്ചു തേച്ചു. കാമോദ്ദീപന സമ്പര്‍ക്കങ്ങള്‍ക്കൂന്നല്‍ കൂട്ടാന്‍ രണ്ടായിരം കൊല്ലം മുമ്പ് റോമന്‍ സ്ത്രീകള്‍ മുലക്കണ്ണുകളില്‍ റൂഷ് തേച്ചു. ക്ലോഡിയസ് ചക്രവര്‍ത്തിയുടെ ഉല്‍ക്കടസുരതേച്ഛുവായിരുന്ന ഭാര്യ കുപ്രസിദ്ധയായ മെസ്സാലിന മുലക്കണ്ണുകളില്‍ ചുകന്ന ചായം തേച്ചിരുന്നു. അതിനെക്കുറിച്ച് ജൂവനല്‍ ആക്ഷേപ
ഹാസ്യ കവിത രചിച്ചു.
രാത്രിയായാല്‍ അവള്‍ തൊപ്പിയണിഞ്ഞ്
അദ്ദേഹത്തെ വിട്ട്
ലജ്ജയേതുമില്ലാതെ വേഷപ്രച്ഛന്നയായി
ചായം തേച്ച മുലക്കണ്ണുകള്‍ പ്രദര്‍ശിപ്പിച്ച്
അയഞ്ഞ വേഷങ്ങളില്‍ ബ്രിട്ടാനിക്കസിന് ജന്മം നല്കിയ
തുടകള്‍ കാണിച്ച് സ്തനലൈംഗികാടയാളങ്ങള്‍ കാണിക്കുന്നവയില്‍ പ്രധാനം കൈകള്‍കൊണ്ട് മാറിടത്തില്‍ കോപ്പയുടെ രീതിയില്‍ കാണിക്കുക, നൃത്തം ചെയ്യുമ്പോള്‍ മാറ് തുള്ളിക്കുകയും കുലുക്കുകയും ചെയ്യുക തുടങ്ങിയവയാണ്. ഇവയെല്ലാം സൈ്ത്രണ സ്തനങ്ങളുടെ അര്‍ദ്ധഗോളാകൃതി സൂചിപ്പിക്കുന്നു. ഇവയില്‍ ഏറ്റവും പ്രധാനം ഒരുതരം പൂക്കുല നൃത്തമായിരുന്നു. പഴയ കാലത്തെ ആഭാസക്കാഴ്ചകളില്‍ നര്‍ത്തകിമാര്‍ സ്വന്തം മാറ് ഇരു ദിശകളിലേക്കും പൂക്കുലകളോടൊപ്പം ചലിപ്പിച്ചു.

ഏറ്റവും ലളിതമായ സ്തനപ്രദര്‍ശനം അവ മറയ്ക്കപ്പെടേണ്ടപ്പോള്‍ തുറന്ന് കാണിക്കുന്നതാണ്. ലോകമെമ്പാടുമുള്ള നഗരസമൂഹങ്ങളില്‍ ഇത് ബാധകമാണ്. അരയ്ക്കുമേല്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന (ടൊപ്‌ലെസ്സ്) നടപടി എപ്പോഴും ആണുങ്ങളെ ആകര്‍ഷിക്കുന്നതാണ്. അറുപതുകളില്‍ തെക്കന്‍ ഫ്രാന്‍സില്‍ യുവതികള്‍ കടല്‍ത്തീരങ്ങളില്‍ മാറിടം തുറന്നുകാട്ടുന്ന മോണോ ബിക്കിനികളോ മോണോകിനികളോ ധരിച്ച് നല്ലപോലെ വെയില്‍ കൊള്ളാനിറങ്ങിയപ്പോള്‍ കാണികള്‍ യൂണിഫോം ധരിച്ച പോലീസുകാരായിരുന്നു. ഒറ്റ വസ്ത്രം ധരിച്ച സ്ത്രീകളെ പിടിക്കുന്നത് പോലീസുകാര്‍ക്ക് വിഷമമായിരുന്നു.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education