നിങ്ങളുടെ സ്വന്തം നമ്പാടന്‍

05 Jun 2013


''ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് മതവും രാഷ്ട്രീയവും ഇത്രയേറെ വഴിപിഴച്ചുപോകുന്നത്. മാഫിയകള്‍ എവിടെയും പിടിമുറുക്കുന്നു. കള്ളനാണയങ്ങള്‍ കമ്പോളം ഭരിക്കുന്നു. ജനങ്ങളുടെ അജ്ഞതയും അന്ധവിശ്വാസങ്ങളും മുതലെടുത്ത് മതമേധാവികളും ആള്‍ദൈവങ്ങളും കോടികള്‍ കൊള്ളയടിക്കുന്നു. ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലേറിയ രാഷ്ട്രീയക്കാര്‍ കോടികളുടെ കൊള്ളകളാണ് നടത്തുന്നത്. യഥാര്‍ത്ഥവിമോചനസമരം നടത്തേണ്ടത് ഇത്തരം ദുഷ്ടശക്തികള്‍ക്കും അധികാരിവര്‍ഗ്ഗത്തിനുമെതിരായിട്ടാണ്. ഇക്കാര്യത്തില്‍ എന്റേതായ എളിയ പങ്ക് ഞാന്‍ നിര്‍വഹിക്കുന്നു.''

''ക്രിസ്തു ഇനിയൊരിക്കലും ഭൂമിയില്‍ വരില്ല. മുകളില്‍ നിന്നും നോക്കുമ്പോള്‍ ക്രിസ്തു ആദ്യം കാണുന്നത് മല മുകളിലെയും പള്ളികളിലെയും ഉയര്‍ന്നു നില്‍ക്കുന്ന വലിയ കുരിശുകളാണ്.''

'കുപ്പിപ്പാല്‍ കുടിച്ചുവളരുന്ന കുട്ടികള്‍ ഭാവിയില്‍ കുപ്പിയെ സ്‌നേഹിച്ചുപോയാല്‍ കുറ്റം പറയരുത്.' - ലോനപ്പന്‍ നമ്പാടന്‍
(നിങ്ങളുടെ സ്വന്തം നമ്പാടന്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ലോനപ്പന്‍ നമ്പാടന്റെ ആക്ഷേപഹാസ്യം നിറഞ്ഞ ലേഖനങ്ങളുടെയും അദ്ദേഹവുമായി പി പ്രകാശ് നടത്തിയ ദീര്‍ഘസംഭാഷണങ്ങളുടെയും സമാഹാരമാണ് നിങ്ങളുടെ സ്വന്തം നമ്പാടന്‍ . സത്യസന്ധനായ ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ തെളിഞ്ഞ മുഖം ഇതില്‍ കാണാം. കഥാപാത്രങ്ങള്‍ രാഷ്ട്രീയനേതാക്കളും സാംസ്‌കാരിക നായകരും പിന്നെ സ്വന്തം തട്ടകത്തെ സാധാരണക്കാരും ഇതില്‍ കഥാപാത്രങ്ങളായി വരുന്നു. ഒരു നല്ല വിശ്വാസി നല്ല കമ്മ്യൂണിസ്റ്റുകാരനായിരിക്കും എന്ന് ഉറച്ചുവിശ്വസിച്ച നേതാവിന്റെ മനസ്സില്‍ തട്ടുന്ന കുറിപ്പുകള്‍ ഈ പുസ്തകത്തിലുണ്ട്.

ലോനപ്പന്‍ നമ്പാടന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരഞ്ജലികള്‍ അര്‍പ്പിക്കുന്നു.

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT