കാളിദാസന്റെ കൃതികള്‍ മാതൃഭൂമിഓണ്‍ലൈനില്‍ നിന്ന്‌

27 Jan 2013

അഭിജ്ഞാനശാകുന്തളം(ഗദ്യപരിഭാഷയോട് കൂടി)
വിശ്വസാഹിത്യത്തില്‍ ഭാരതീയ സാഹിത്യത്തിനുള്ള സ്ഥാനം അതില്‍ കാളിദാസകൃതികള്‍ക്കുള്ള സ്ഥാനം അവയില്‍ ശാകുന്തളത്തിനുള്ള സ്ഥാനം എന്നിവയെപ്പറ്റിയെല്ലാം ഇനിയൊന്നും വാഴ്ത്തുവാന്‍ ബാക്കിയില്ല. പാശ്ചാത്യരും പൗരസ്ത്യരുമായ സര്‍.ഡബ്ല്യു ജോണ്‍സ്, ഗോയ്‌ഥെ, മോണിയര്‍ വില്ല്യംസ്, ഹംബോള്‍ട്ട്, ഡോ.ഷെഗര്‍, മാക്‌സ് മുള്ളര്‍, കീത്ത് മക്‌ഡൊണാള്‍ഡ്, ബങ്കീം ചന്ദ്ര ചാറ്റര്‍ജി, ദ്വിജേന്ദ്രലാല്‍ റോയി, രവീന്ദ്രനാഥ ടാഗോര്‍, ശ്രീ അരവിന്ദന്‍, സരോജിനി നായിഡു മുതലായ വളരെ വലിയ വലിയ ആളുകള്‍ അതിനെപ്പറ്റി എഴുതിയിട്ടുള്ളവയെക്കൊണ്ടുതന്നെ ശാകുന്തളം പ്രശംസാഭണ്ഡാഗാരം തിങ്ങിനിറഞ്ഞിരിക്കുന്നു.

രഘുവംശം (ഗദ്യപരിഭാഷയോട് കൂടി)
രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ആവിഷ്‌കൃതങ്ങളായിരുന്ന എല്ലാ വിജ്ഞാനശാഖകളിലും പരിജ്ഞാനം നേടുകയും രണ്ടായിരം കൊല്ലത്തിന് ശേഷം ഇന്നും വേണ്ടത്ര വെളിപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത മനുഷ്യജീവിതരഹസ്യങ്ങളെ ഭാവനാവൈദഗ്ദ്ധ്യത്താല്‍ മനസ്സിലാക്കുകയും ഇന്ത്യാരാജ്യത്തെയാകെ കരതലാമലകം പോലെ കണ്ടറിയികയും ചെയ്ത മഹാകവി കാളിദാസന്റെ വിശിഷ്ടകൃതികള്‍ക്ക് ശുദ്ധപാഠങ്ങളോടെ, മൂലപ്രക്ഷിപ്തവിവേചനത്തോടെ കുട്ടികൃഷ്ണമാരാര്‍ രചിച്ച പരിഭാഷാവ്യാഖ്യാനങ്ങള്‍ സര്‍വ്വസമ്മതിയാര്‍ജ്ജിച്ചതാണ്. പ്രൗഢസുന്ദരങ്ങളായ ആ പ്രസിദ്ധീകരണങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് കുമാരസംഭവം, മേഘസന്ദേശം എന്നിവയെത്തുടര്‍ന്ന് ഇതാ രഘുവംശവും മാരാര്‍സാഹിത്യപ്രകാശം പ്രസിദ്ധീകരിച്ചിരിക്കുന്നു.

കുമാരസംഭവം(ഗദ്യപരിഭാഷയോട് കൂടി)
എത്ര നല്ല തര്‍ജ്ജമകള്‍ ഉണ്ടെങ്കിലും താരമുണ്ടെങ്കില്‍ നാം തുടക്കത്തില്‍ പറഞ്ഞത് പോലെ, സംസ്‌കൃതകാവ്യം തന്നെ വായിക്കണം. അങ്ങനെ വായിക്കുവാന്‍ മിക്കവര്‍ക്കും ഒരു നല്ല വ്യാഖ്യാനം ആവശ്യമാണ്. വളരെയധികം എഴുതിക്കൂട്ടുന്നത് ഒരുത്തമവ്യാഖ്യാനത്തിന്റെ ലക്ഷണമല്ല. ലക്ഷണമൊത്ത ഒരു വ്യാഖ്യാനം തന്നതിന് നാം ശ്രീ കുട്ടികൃഷ്ണമാരാരോട് കടപ്പെട്ടിരിക്കുന്നു സി.നാരായണമേനോന്‍


Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education