കവിത തുളുമ്പുന്ന മരതകവീണ

23 Jan 2013


ചൈനീസ് കവിതയുടെ സുവര്‍ണ്ണകാലമായ ഷാങ് വംശകാലത്ത് ജീവിച്ചിരുന്ന ഏറെ പ്രശസ്തരായ 12 കവികളുടെ ഇരുപത്തിനാല് കവിതകളുടെ മലയാളപരിഭാഷ. അമേരിക്കയിലെ വിവിധ കലാലയങ്ങളില്‍ ധനതത്വശാസ്ത്രത്തില്‍ പ്രൊഫസറായിരുന്ന ഡോ.പി.സി.നായര്‍ ആണ് കവിതകളുടെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. മലയാളികള്‍ക്ക് അപരിചതമായ ഒരു കാവ്യലോകത്തേക്കുള്ള സാര്‍ത്ഥകമായ സഞ്ചാരം. കാല്പനികതയുടെ മഴപ്പെയ്ത്ത് തുളുമ്പുന്ന കവിതകളുടെ കാവ്യഭംഗി ചോരാതെ വിവര്‍ത്തനം സാദ്ധ്യമാക്കിയിരിക്കുന്നു. മറഞ്ഞുപോയ ഒരു കാലത്തിന്റെ നഷ്ടസ്വപ്‌നങ്ങളെ സന്ധ്യാമഴയില്‍ മുഴങ്ങിയ ചേങ്ങല നാദം പോലെ വരികളില്‍ ആഴത്തില്‍ കൊത്തിവെച്ചിരിക്കുന്നു. വെട്ടട്ടെ കഴുത്ത് എന്ന് ചൈനീസ് രാജാക്കന്മാര്‍ നോക്കിനടക്കുന്ന കാലത്തും പ്രണയനഷ്ടവും പ്രണയിനികളുടെ സൗന്ദര്യവര്‍ണ്ണനയും ഇന്നുള്ളത് പോലെത്തന്നെ ഉണ്ടായിരുന്നു.
വിവാഹം, സ്‌നേഹബന്ധം, ഗൃഹം എന്നിവയോടോക്കെ മറ്റ് രാഷ്ട്രഎഴുത്തുകാരില്‍ നിന്ന് വ്യത്യസ്തമായി അക്കാലത്തെ ചൈനീസ് എഴുത്തുകാര്‍ കൂടുതല്‍ ആഴത്തില്‍ ബന്ധപ്പെട്ടിരുന്നു എന്ന് ഈ കവിതകള്‍ വായിക്കുമ്പോള്‍ മനസ്സിലാവും. ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന കാവ്യപുസ്തകം.

കവികളെപ്പറ്റിയുള്ള വിവരണവും ഓരോ കവിതയ്ക്കും ചുവടെ ചേര്‍ത്തിട്ടുണ്ട്.

മരതകവീണ
ഡോ.പി.സി.നായര്‍
പ്രഭാത് ബുക് ഹൗസ്
50 രൂപ.
Tags :
Print
SocialTwist Tell-a-Friend



OTHER STORIES
 1 2 3 NEXT