കയറുംതോറും ഉയരം വെക്കുന്ന അല്‍ഭുതമാണ് ഹിമാലയം

22 Jan 2013


ഭാരതീയര്‍ക്ക് ഒരു ഹിമാലയം ഒരു ചിന്തയും ധ്യാനവും വികാരവുമാണ്. ലോകത്തിന്, കയറുംതോറും ഉയരം വെക്കുന്ന ഒരല്ഭുതവും. ഭാരതത്തിന്റെ ഇതിഹാസപുരാണങ്ങളും ഐതിഹ്യങ്ങളും ഇതിഹാസപുരാണങ്ങളും കഥകളും കാവ്യഭാവനയുമെല്ലാം ഈ കൊടുമുടിയെ പല നിലകളില്‍ വിവരിച്ചിട്ടുണ്ട്.

എം.കെ.രാമചന്ദ്രന്റെ ഹിമാലയയാത്രവിവരണങ്ങള്‍ ഒരു ജ്ഞാനിയുടെയും സഞ്ചാരിയുടെയും ഭാരതീയപാരമ്പര്യത്തില്‍ അഭിമാനിക്കുന്ന വിനീതനായ ഒരു ഭക്തന്റെയും അനുഭൂതിയുടെ അനന്തരഫലമാണ്. രാമചന്ദ്രന്‍ ഹിമാലയത്തെ കാല്‍ക്കീഴില്‍ ഒതുക്കുകയല്ല, ആത്മാവിലേക്കാവാഹിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് യാത്രാവിവരണഗ്രന്ഥങ്ങള്‍ എന്നതിലുപരി ഈ ഗ്രന്ഥകാരന്റെ പുസ്തകങ്ങള്‍ വായനക്കാരന്‍ ഹര്‍ഷാതിരേകത്തോടെ സ്വീകരിക്കുന്നത്.

രാമചന്ദ്രന്റെ 'ഉത്തരഖണ്ഡിലൂടെ- കൈലാസ് മാസസരസ്സ് യാത്ര' എന്ന ആദ്യപുസ്തകത്തിന്റെ വരവോടെയാണ് കേരളത്തില്‍ ഹിമാലയയാത്രയുടെ ഒരു പുതുയുഗം പിറക്കുന്നത്. ഹിമാലയയാത്രവിവരണങ്ങളില്‍ അതുവരെ കാണാത്ത ഒരു രചനാശൈലിയും അനുഭവവിവരണവും ആത്മീയതയുമാണ് രാമചന്ദ്രന്‍ കൊണ്ടുവന്നത്. അദ്ഭുതകരമായ ആവേശത്തോടെ വായനക്കാര്‍ ഈ പുസ്തകം സ്വീകരിച്ചു. തുടര്‍ന്നുവന്ന 'തപോഭൂമി ഉത്തരഖണ്ഡ്', 'ആദികൈലാസയാത്ര' എന്നീ ഗ്രന്ഥങ്ങളും വായനക്കാര്‍ സഹര്‍ഷം സ്വീകരിച്ചു. ഇന്ന് കേരളത്തില്‍ ഏറ്റവും അധികം വില്‍പ്പനയുള്ള യാത്രാവിവരണഗ്രന്ഥങ്ങള്‍ രാമചന്ദ്രന്റെ ഹിമാലയയാത്രവിവരണങ്ങളാണ്. 'ദേവഭൂമിയിലൂടെ' എന്ന പുതിയ പുസ്തകം ഹിമാലയയാത്രയുടെ മറ്റൊരു അനുഭവതലം വെളിപ്പെടുത്തുന്നു. ആത്മീയവും ഭൗതികവുമായ ഒരു സാഹസികയാത്രയുടെ വിവരണമാണ് ഈ പുസ്തകം. ഭാരതീയതെയ നിര്‍വ്വചിക്കുകയെന്ന ഒരു ദാര്‍ശനികദൗത്യവും ഈ പുസ്തകം ഏറ്റെടുക്കുന്നുണ്ട്.

'ദേവഭൂമിയിലൂടെ' വാങ്ങാം
'ആദികൈലാസയാത്ര' വാങ്ങാം

Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education