ആണുങ്ങള്‍ക്കും ജി-സ്‌പോട്ട് ഉണ്ട്...!

20 Jan 2013

'ലൈംഗികജീവിതം: പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന പുസ്തകത്തില്‍ നിന്ന് ഒരു ഭാഗം.

വളരെയധികം വിവാദം ഉണ്ടാക്കിയ ഒരു സങ്കല്പമാണ് ജി-സ്‌പോട്ട്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ തീവ്രരതിമൂര്‍ച്ഛ അനുഭവപ്പെടുന്നത് ജി-സ്‌പോട്ട് ഉത്തേജിക്കുമ്പോഴാണ്. ഇങ്ങനെയൊരു സങ്കല്പം യഥാര്‍ത്ഥത്തില്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ സ്ഥാനം എവിടെയാണ്? എല്ലാ സ്ത്രീകളിലും ഇത് കാണുമോ? ജി-സ്‌പോട്ട് ഉത്തേജിക്കപ്പെടുന്നത് എങ്ങനെയാണ്. ഇങ്ങനെ പോകുന്നു സംശയങ്ങള്‍

'ലൈംഗികജീവിതം: പ്രശ്‌നങ്ങളും പരിഹാരങ്ങളും' വാങ്ങാം

അല്പം ചരിത്രം

1980-കളിലാണ് ജി-സ്‌പോട്ടിനെക്കുറിച്ചുള്ള പരമാര്‍ശം ആദ്യമായി വന്നത്. ഡോക്ടര്‍മാരായ ജോണ്‍ പെറി, ബിബെര്‍ലി വിപ്പിള്‍, ആലീസ് ഖാന്‍ ലടാസ് തുടങ്ങിയവര്‍ ഇടുപ്പിലെ പേശികളെക്കുറിച്ച് നടത്തിയ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി എഴുതിയ ദി ജി-സ്‌പോട്ട് ആന്റ് അദര്‍ റീസന്റ് ഡിസ്‌കവറീസ് എബൗട്ട് ഹ്യൂമണ്‍ സെക്‌സ് യുയാലിറ്റി എന്ന പുസ്തകത്തിലാണ് ജി-സ്‌പോട്ടിനെക്കുറിച്ച് പറയുന്നത്. 1950-ല്‍ ജര്‍മ്മന്‍ ഡോക്ടറായ ഏണസ്റ്റ് ഗ്രാഫെന്‍ ബര്‍ഗ് യോനിയുടെ മുകളിലത്തെ ഭിത്തിയിലായി കാണുന്ന വികാരമുണര്‍ത്തുന്ന സ്ഥലമാണ് ജിസ്‌പോട്ട് എന്ന് സ്ഥാപിച്ചു. വികാരമൂര്‍ച്ഛ അനുഭവപ്പെടുമ്പോള്‍ ഇത് വീര്‍ത്തുവരുന്നതായി ഗ്രാഫെന്‍ബര്‍ഗ് അഭിപ്രായപ്പെട്ടു. വേണ്ടത്ര ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ലെങ്കിലും ലൈംഗികതവിദഗ്ദ്ധരും പൊതുജനങ്ങളും ജി-സ്‌പോട്ടിനെ അംഗീകരിച്ച് തുടങ്ങി.

എന്താണ് ജി-സ്‌പോട്ട്

യോനിനാളത്തില്‍ രണ്ടിഞ്ച് ഉള്ളിലായി മുന്നിലെ ഭിത്തിയില്‍ കാണുന്ന ഒരു ചെറിയ സ്ഥലമാണ് ജി-സ്‌പോട്ട്. ചുറ്റുപാടുമുള്ള കോശങ്ങളെ അപേക്ഷിച്ച് ജി-സ്‌പോട്ട് പരുപരുത്തതായി അനുഭവപ്പെടുന്നു. ഉത്തേജക കോശങ്ങളാണ് ജി-സ്‌പോട്ടിലുള്ളത്. ഉത്തേജനം ഉണ്ടാകുമ്പോള്‍ ഇത് വീര്‍ത്ത് വലുതായി വരും.

ജി-സ്‌പോട്ട് രതിമൂര്‍ച്ഛ

സ്ത്രീകളുടെ അഭിപ്രായത്തില്‍ ഏറ്റവും തീവ്രമായ രതിമൂര്‍ച്ഛയാണ് ജി-സ്‌പോട്ട് ഉത്തേജിപ്പിക്കുമ്പോള്‍ അനുഭവപ്പെടുന്നത്. വളരെ ആഴത്തില്‍ അനുഭവപ്പെടുന്ന ഈ അനുഭൂതി ശരീരം മുഴുവന്‍ അനുഭവപ്പെടുന്നു. ഭഗ്ശ്ശിനികയില്‍ അനുഭവപ്പെടുന്ന രതിമൂര്‍ച്ഛയേക്കാള്‍ കൂടുതല്‍ അനുഭൂതി ജി-സ്‌പോട്ട് ഉത്തേജിപ്പിക്കുമ്പോഴാണ് ലഭിക്കുന്നത്. ഇത് വളരെ നീണ്ടനേരം അനുഭവപ്പെടുന്നു. മാത്രമല്ല ഈ സമയം യോനിയിലെ പേശികള്‍ വളരെ ശക്തമായി സങ്കോചിക്കുന്നു. ഈ അനുഭൂതി അരമണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നുവെന്നാണ് പറയുന്നത്. ജി-സ്‌പോട്ട് രതിമൂര്‍ച്ഛയുടെ ഫലമായി മൂത്രനാളിയില്‍ കൂടി തെളിഞ്ഞ ഒരു ദ്രാവകം വിസര്‍ജ്ജിക്കപ്പെടുന്നു. രതിമൂര്‍ച്ഛ അനുഭവപ്പെടുമ്പോള്‍ സ്ത്രീകള്‍ നിയന്ത്രണമില്ലാതെ ഞരങ്ങുകയും കരയുകയും ചെയ്യും.

ജി-സ്‌പോട്ട് എങ്ങനെ കണ്ടുപിടിക്കാം
സമയം എടുത്ത് പൂര്‍വ്വലീലകള്‍ നടത്തിയതിന് ശേഷം ജി-സ്‌പോട്ട് കണ്ടുപിടിക്കാന്‍ശ്രമിക്കാവുന്നതാണ്. പൂര്‍വ്വലീലകളുടെ ഫലമായി യോനിനാളം നനവുള്ളതായിത്തീരുന്നു. ചൂണ്ടുവിരുലം നടുവിരലും യോനിയില്‍ കടത്തിമുന്നോട്ട് വളക്കുക. യോനിനാളത്തിന്റെ മുന്നിലെ ഭിത്തിയില്‍ അനുഭവപ്പെടുന്ന പരുപരുത്ത പ്രദേശം വിരലുകള്‍ കൊണ്ട് സ്​പര്‍ശിക്കുവാന്‍ കഴിയും. ഈ പ്രദേശം ഉത്തേജിക്കപ്പെടുമ്പോള്‍ വീര്‍ത്തുവരും. ഉത്തേജിക്കപ്പെടുമ്പോള്‍ ചില സ്ത്രീകളില്‍ മൂത്രവിസര്‍ജ്ജനത്തിനുള്ള പ്രേരണയുണ്ടാകും. ചൂണ്ടുവിരലുംനടുവിരലും ഒന്നിച്ച് യോനിനാളത്തില്‍ കടത്താതെ വിരലുകള്‍ കടത്തിയും ജി-സ്‌പോട്ട് കണ്ടെത്താനാകും. വിരലുകളിലെ നഖങ്ങള്‍ മുറിച്ച് കളഞ്ഞ് കൈകള്‍ വൃത്തിയായി കഴുകിയതിന് ശേഷം വേണം ജി-സ്‌പോട്ട് അന്വേഷണം നടത്തേണ്ടത്.

ജി-സ്‌പോട്ടിനെ ഉത്തേജിപ്പിക്കുന്ന സംഭോഗപൊസിഷനുകള്‍

പിന്‍പ്രവേശനരീതി അഥാവാ ഡോഗിസ്‌റ്റൈല്‍ ആണ് ജി-സ്‌പോട്ടിനെ ഉത്തേജിപ്പിക്കുവാനുള്ള ഏറ്റവും നല്ല പൊസിഷന്‍. മുട്ടുകുത്തിനില്‍ക്കുന്ന സ്ത്രീയുടെ പിറകിലൂടെ മുട്ടുകുത്തി നിന്ന് പുരുഷന്‍ ലിംഗപ്രവേശനം നടത്തുന്നു. ഇതില്‍ ഇരുപങ്കാളികള്‍ക്കും ചലനങ്ങളെ നിയന്ത്രിക്കാവുന്നതാണ്. സ്​പൂണിംഗ് പൊസിഷനാണ് മറ്റൊന്ന്. ഇവിടെ ചെരിഞ്ഞുകിടക്കുന്ന സ്ത്രീയുടെ പിന്നില്‍ കൂടി സ്ത്രീയോട് ചേര്‍ന്ന് കിടക്കുന്ന പുരുഷന്‍ ലിംഗപ്രവേശനം നടത്തുന്നു.

സ്ത്രീ പുരുഷന്റെ മുകളിലായി ഇരുന്ന ലിംഗപ്രവേശം നടത്തിയുള്ള സംഭോഗരീതിയും ജി-സ്‌പോട്ട് ഉത്തേജിപ്പിക്കുന്നുണ്ട്.

സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും ജി-സ്‌പോട്ട് ഉണ്ടെന്നാണ് പറയപ്പെടുന്നത്. പ്രോസ്സ്‌സ്‌റ്റെയ്റ്റ് ആണ് പുരുഷന്റെ ജി-സ്‌പോട്ട് കേന്ദ്രം, സംഭോഗസമയത്ത് പ്രോസ്സ്‌സ്‌റ്റെയ്റ്റ് ഞെക്കിക്കൊടുത്താല്‍ പുരുഷന് തീവ്രമായ രതിമൂര്‍ച്ഛ അനുഭവപ്പെടുമെന്നാണ് പറയുന്നത്. ഇതിനായി മലദ്വാരത്തിനും വൃഷണത്തിനും ഇടയിലുള്ള സ്ഥലത്ത് ഞെക്കി പ്രോസ്സ്‌സ്‌റ്റെയ്റ്റ് ഉത്തേജിപ്പിച്ചാല്‍ മതിയാകും.

(ലൈംഗികജീവിതം: പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന പുസ്തകത്തില്‍ നിന്ന്)

പുസ്തകം വാങ്ങാം
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT