ജൂതക്രിസ്ത്യാനിയെപ്പോലെ ജൂതമുസ്ലീമും ജൂതഹിന്ദുവും ഉണ്ട്...

17 Jan 2013

മനുഷ്യവര്‍ഗ്ഗം സഞ്ചരിച്ചുവന്ന മഹാജനപഥത്തിലെ ഒരു കൂട്ടം ജനങ്ങളുടെ കഥയാണ് 'ഭാരതത്തിലെ ജൂതക്രിസ്ത്യാനികള്‍' എന്ന പുസ്തകത്തില്‍ പറയുന്നത്.

അസീറിയന്‍ ആക്രമണത്തിന്റെ ഫലമായി ചരിത്രാതീതകാലത്ത് വടക്കുപടിഞ്ഞാറെ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി ഇസ്രായേലികള്‍ എത്തിയിരുന്നുവെന്നും പില്‍ക്കാലത്ത് ഇവന്‍ ഹിന്ദു-ക്രിസ്ത്യന്‍ - മുസ്ലീം മതവിശ്വാസങ്ങള്‍ സ്വീകരിക്കുകയും തിരിച്ചറിയാനാവാത്ത വിധം ഇന്ത്യന്‍ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്നു എന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യത്തിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. അഫ്ഗാനിസ്ഥാന്‍ മുതല്‍ ദക്ഷിണേന്ത്യ വരെ വ്യാപിച്ചുകിടക്കുന്ന ഈ സമൂഹത്തിലെ ഹിന്ദുക്കളായ ഭട്ടുകളും ഭട്ടാചാര്യന്മാരും പട്ടേലുകളും പട്ടന്മാരും ഗൗഡസാരസ്വതരും റെഡ്ഡികളും കുടകരും ക്രൈസ്തവരായ സെന്റ് തോമസ്സ് ക്രിസ്ത്യാനികളും മിസ്സോകളും മുസ്ലീമുകളായ പത്താന്മാരും യഹൂദപശ്ചാത്തലമുള്ളവരാണെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു.

പ്രവാസി ജൂതന്മാരുടെ സഞ്ചാരപഥത്തിലെ പുരാവസ്തു ഘനശേഷിപ്പുകളായ ശവക്കല്ലറകളും നാട്ടുകല്ലുകളും നന്നങ്ങാടികളും ഇവരുടെ ആദിമതാവളങ്ങള്‍ എവിടെയായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവാസിജൂതന്മാരെയാണ് സെന്റ് തോമസ് കേരളത്തില്‍ കണ്ടുമുട്ടുന്നതും ക്രിസ്ത്യാനികളാക്കുന്നതും. ഇവരെയാണ് ജൂതക്രിസ്ത്യാനികളെന്നും നസ്രാണിമാപ്പിളമാരെന്നും വിളിക്കുന്നത്.

ജൂതപരിവര്‍ത്തനക്രിസ്ത്യാനികളെപ്പോലെ തന്നെ, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജൂതഹിന്ദുക്കളും ജൂതമുസ്ലീമുകളുണ്ടെന്നും ബെന്‍ഹര്‍ തന്റെ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. വിശ്വാസസ്വാതന്ത്ര്യം ജനാധിപത്യാവകാശമാണെന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം കാലം സൃഷ്ടിച്ച ചരിത്രയാഥാര്‍ത്ഥ്യങ്ങളെ സമചിത്തതയോടെ വീക്ഷിക്കണമെന്നും നാനാത്വത്തിലെ ഏകത്വം ഉള്‍ക്കൊള്ളണമെന്നും ഈ ഗ്രന്ഥം ഉല്‍ബോധിപ്പിക്കുന്നു.

'ഭാരതത്തിലെ ജൂതക്രിസ്ത്യാനികള്‍ ' വാങ്ങാം
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education