

ബോബനും മോളിയും...!
09 Jan 2013
രണ്ട് പിള്ളേര്‍ മലയാളികളെ ചിരിപ്പിച്ച് ഒരു വഴിക്കാക്കിയിട്ട് വര്‍ഷങ്ങള്‍ അമ്പത് കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ക്ക് വയസ്സാവുന്നതേയില്ല. ചിരിപ്പിച്ച് ചിരിപ്പിച്ച് നമ്മുടെ മനസ്സിനെ കുട്ടിപ്പ്രായത്തിലേക്ക് കൈപിടിച്ചുകൊണ്ടു പോവുന്ന ആ കുട്ടികള്‍ മറ്റാരുമല്ല, ബോബനും മോളിയും തന്നെ. റ്റോംസിന്റെ സ്വന്തം ബോബനും മോളിയും.
'ബോബനും മോളിയും' വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ടോംസിന്റെ ഏറ്റവും പ്രശസ്തമായ കാര്‍ട്ടൂണാണ് ബോബനും മോളിയും. മലയാള മനോരമ വാരികയിലൂടെ 40 വര്‍ഷത്തോളം അദ്ദേഹം ബോബനും മോളിയും വരച്ചു. തന്റെ അയല്‍പക്കത്തെ രണ്ടു കുട്ടികളുടെ പേരാണു ടോംസ് ഇവര്‍ക്കു നല്‍കിയത്. ഈ കുട്ടികള്‍ അവരുടെ ചിത്രം വരച്ചുതരാന്‍ ചോദിച്ചതായിരുന്നു പ്രചോദനം. പിന്നീടു തന്റെ കുട്ടികള്‍ക്കും അദ്ദേഹം ഇതേ പേരിട്ടു. അയല്‍പക്കത്തെ കുട്ടികള്‍ എന്നും ടോംസിന്റെ വേലിചാടി അടുക്കള വഴി സ്‌കൂളില്‍ പോകാറുണ്ടായിരുന്നു. അവരുടെ വികൃതികള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സ്വഭാവം നിശ്ചയിക്കുന്നതില്‍ ടോംസിനെ സഹായിച്ചു.
ചില ബോബനും മോളിയും നിമിഷങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കിഴുക്കാംതൂക്ക് പഞ്ചായത്തിലാണ് ബോബനും മോളിയും ചിത്രീകരിക്കപ്പെടുന്നത്. കേരളത്തിലെ മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ തമാശകള്‍, ആനുകാലിക രാഷ്ട്രീയസാമൂഹിക സംഭവങ്ങള്‍ എന്നിവയൊക്കെ ബോബനും മോളിയിലൂടെ ടോംസ് വരച്ചുകാട്ടിക്കൊണ്ടേയിരിക്കുന്നു.
കേസില്ലാ വക്കീലായ അച്ഛന്‍ പോത്തന്‍(ബോബനും മോളിയും പപ്പാ എന്നു വിളിക്കുന്നു. മിക്ക ചിത്രകഥകളിലും പോത്തനെ കേസില്ലാ വക്കീലായാണു ചിത്രീകരിക്കുന്നത്. തന്റെ സുഹൃത്തും അയല്‍വാസിയുമായിരുന്ന അലക്‌സിനെ മാതൃകയാക്കിയാണ് വക്കീല്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ടോംസ് പറഞ്ഞിട്ടുണ്ട്.), അമ്മ മറിയ, അപ്പിഹിപ്പി(സ്ത്രീലമ്പടനായ കഥാപാത്രം. ഹിപ്പി സംസ്‌കാരത്തിന്റെ അടയാളമായ ഹിപ്പിത്തലമുടി, ഊശാന്‍ താടി, കയ്യില്‍ ഒരു ഗിറ്റാര്‍ എന്നിവയാണ് അപ്പിഹിപ്പിയുടെ പ്രത്യേകതകള്‍. നാട്ടിലുള്ള ഏതെങ്കിലും യുവതിയുടെ പിറകേ നടക്കുകയാണ് അപ്പിഹിപ്പിയുടെ പ്രധാനജോലി. കോട്ടയത്ത് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ടോംസ് അന്നവിടെയെത്തിയ ഗാനമേള സംഘത്തിലെ ഗിറ്റാറിസ്റ്റിനെ മാതൃകയാക്കിയാണ് അപ്പിഹിപ്പിയെ വരച്ചെടുത്തത്.), കുഞ്ചുക്കുറുപ്പ്, ഉണ്ണിക്കുട്ടന്‍, പഞ്ചായത്തു പ്രസിഡന്റ് ഇട്ടുണ്ണന്‍, ചേട്ടത്തി (ഇട്ടുണ്ണന്റെ ഭാര്യ. ചേട്ടത്തിയുടെ പേര് ചിത്രകഥയില്‍ ഒരിടത്തും പരാമര്‍ശിക്കപ്പെടുന്നില്ലെങ്കിലും ഇവര്‍ക്കൊരു പേരുണ്ട് മജിസ്റ്റ്‌റേറ്റ് മറിയാമ്മ. ഹെഡ് നേഴ്‌സാണെന്ന പറഞ്ഞായിരുന്നു ചേട്ടനുമായുള്ള കല്യാണം നടന്നത്. കല്യാണശേഷമാണ് ചേട്ടനറിയുന്നത് അവര്‍ വെറും സ്വീപ്പര്‍ മാത്രമാണെന്ന്.കാര്‍ട്ടൂണ്‍ രൂപപ്പെടുന്ന കാലത്ത് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ചട്ടയും മുണ്ടും ആണ് ചേട്ടത്തിയുടെ വേഷം. ഭര്‍ത്താവിനെ മതിപ്പില്ലാത്ത ഒരു മൂരാച്ചിയായാണ് ചേട്ടത്തിയെ ടോംസ് അവതരിപ്പിക്കുന്നത്.), നേതാവ്, ആശാന്‍ (കഥാപശ്ചാത്തലത്തില്‍ ഏറ്റവും കാര്യഗൗരവമുള്ള ആള്‍, ആനുകാലിക സംഭവങ്ങള്‍ തമാശയായി അവതരിപ്പിക്കുമ്പോള്‍ ടോംസ് മിക്കവാറും ആ!ശാനെ ചുറ്റിപ്പറ്റിയായിരിക്കും കഥ വികസിപ്പിക്കുക. ആശാന് പ്രത്യേകിച്ച് മറ്റൊരു പേര് റ്റോംസ് നല്‍കിയിട്ടില്ല.) എന്നിവരാണ് ബോബനും മോളിയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
മലയാളികളുടെ അവസാന പേജില്‍തുടങ്ങി പുറകോട്ടുള്ള മാസിക വായനാ ശീലം ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ വായിച്ച് (മനോരമ ആഴ്ചപ്പതിപ്പിന്റെ അവസാന പേജില്‍ നിന്ന്) കിട്ടിയതാണെന്നു ശ്രുതിയുണ്ട്.
മനോരമയില്‍ നിന്നു വിരമിച്ച ശേഷം കലാകൗമുദിയില്‍ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചെങ്കിലും മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957-ലെ ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരം മനോരമയില്‍ ജോലി ചെയ്യുമ്പോള്‍ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാര്‍ട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇന്നും ടോംസ് കോമിക്‌സ് ടോംസിന്റെ ഉടമസ്ഥതയില്‍ ബോബനും മോളിയും മറ്റുകാര്‍ട്ടൂണുകളും പ്രസിദ്ധീകരിക്കുന്നു.
ബോബനും മോളിയും 1971 ല്‍ സിനിമയാക്കുകയുണ്ടായി. ശശികുമാര്‍ ആയിരുന്നു സംവിധാനം. 2006-ല്‍ ക്യാറ്റ് ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനം ബോബനും മോളിയും കഥകള്‍ ആനിമേഷന്‍ ചലച്ചിത്രങ്ങളായി നിര്‍മ്മിക്കുകയുണ്ടായി. 200 കഥകളാണ് ആനിമേറ്റ് ചെയ്തത്. ബോബനും മോളിയും പുസ്തകരൂപത്തില്‍ രണ്ട് വോള്യങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. (കടപ്പാട്: വിക്കിപ്പീഡിയ)
'ബോബനും മോളിയും' വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Tags :