മോസ്‌കോ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

21 Feb 2011

തിരുവനന്തപുരം: റഷ്യന്‍ സാഹിത്യകൃതികള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ മോസ്‌കോ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ വെച്ചായിരുന്നു അന്ത്യം. റഷ്യന്‍ ഭാഷയില്‍നിന്ന് ശുദ്ധവും കാവ്യസുന്ദരവുമായ മലയാളത്തില്‍ മൊഴിമാറ്റം നടത്തിയതിലൂടെ ഏറെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ഗോപാലകൃഷ്ണന്‍.

മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ബൃഹദ്‌രചനകള്‍, ഗോര്‍ക്കിയുടെ 'അമ്മ', ടോള്‍സ്‌റ്റോയിയുടെ 'ഉയിര്‍ത്തെഴുന്നേല്പ്', ദസ്തയോവ്‌സ്‌കിയുടെ 'വെളുത്തരാത്രികള്‍' ഗോര്‍ക്കിയുടെ നാടകങ്ങള്‍, ആത്മകഥ തുടങ്ങി എണ്‍പതോളം രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ആലുവ സ്വദേശിയായ ഗോപാലകൃഷ്ണന്‍ 1957കളില്‍ അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒരു മുഴുവന്‍സമയ പ്രവര്‍ത്തകനായിരുന്നു. പിന്നീട് ജോലിതേടി ഡല്‍ഹിയിലെത്തിയ അദ്ദേഹം സോവിയറ്റ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ 'യു.എസ്.എസ്.ആര്‍. ന്യൂസ് ആന്‍ഡ് വ്യൂസി'ല്‍ ചേര്‍ന്നു.

ഒന്‍പതുവര്‍ഷം നീണ്ട ഡല്‍ഹിവാസക്കാലത്ത് ഗോപാലകൃഷ്ണന്‍ 'സോവിയറ്റ് റിവ്യൂ'വിന്റെ ജോയിന്റ് എഡിറ്റര്‍വരെയായി. പിന്നീട് മോസ്‌കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്‌സിലെ പരിഭാഷകനായി ചേര്‍ന്നു. റഷ്യയുടെ തകര്‍ച്ച തുടങ്ങിയ 1990കളിലാണ് ഗോപാലകൃഷ്ണന്‍ നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. തിരുവനന്തപുരത്തെ ഉള്ളൂരിനടുത്തുള്ള പ്രശാന്ത്‌നഗറിലാണ് താമസിച്ചിരുന്നത്. ഭാര്യ ഓമന.

അതിരുകള്‍ മായുന്ന ലോകം

Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education