സ്വവര്‍ഗ്ഗരതി നിരോധനം സര്‍ഗ്ഗാത്മകത നിരോധിക്കുന്നതിനു തുല്യം -എം. മുകുന്ദന്‍

27 Dec 2013

തൃശ്ശൂര്‍:ചിന്തയിലും സാഹിത്യത്തിലും വലിയ സംഭാവനകള്‍ നല്‍കിയ പലരും സ്വവര്‍ഗ്ഗരതി സ്വീകരിച്ചവരായിരുന്നുവെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. അതിനാല്‍ സ്വവര്‍ഗ്ഗരതിയെ നിരോധിക്കുന്നത് സര്‍ഗ്ഗാത്മകതയെ നിരോധിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാറാജോസഫിന്റെ 'ആളോഹരി ആനന്ദം' നോവല്‍ പ്രകാശനം ചെയ്യുകയായിരുന്നു മുകുന്ദന്‍. സര്‍ഗ്ഗാത്മകതയെ ഉണര്‍ത്തുന്ന എന്തോ ഒന്ന് സ്വവര്‍ഗ്ഗരതിയില്‍ ഉണ്ട്.

പ്രായോഗിക രാഷ്ട്രീയം പോലെ പ്രായോഗിക സാഹിത്യവും വളര്‍ന്നുവരുന്ന സമയമാണിത്. പ്രകോപിപ്പിക്കുന്ന രീതിയില്‍ എഴുതുകയും തുറന്നെഴുത്തുമാണ് ഇതിന്റെ രീതികള്‍. പത്തുവര്‍ഷം കൊണ്ടെഴുതുന്ന നോവലിന് കിട്ടുന്നതിനേക്കാള്‍ വായനക്കാര്‍ ഇതിനു ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന്മുകുന്ദന്‍ പറഞ്ഞു. ലാസ്യബോധവും സാമൂഹിക ബോധവും സമന്വയിച്ച എഴുത്താണ് ആളോഹരി ആനന്ദത്തിലുള്ളതെന്നും മുകുന്ദന്‍ പറഞ്ഞു.

മതം പ്രയോഗിക്കുന്ന യുക്തിരഹിതമായ അമിതാധികാരത്തിന്റെ ഫലമാണ് സ്വവര്‍ഗ്ഗരതി വിഷയത്തില്‍ ഉള്ളതെന്ന് സാറാജോസഫ് മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. മൂല്യങ്ങളെ പുനര്‍നിര്‍ണ്ണയിച്ചാല്‍ മാത്രമേ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകു. വ്യക്തിയുടെ ലൈംഗിക ആനന്ദത്തിലുള്ള കൈകടത്തലാണിത്. സ്വവര്‍ഗ്ഗ ലൈംഗികതയ്ക്ക് അനുകുലമായ നിയമനിര്‍മ്മാണം വേണമെന്നും സാറാജോസഫ് ആവശ്യപ്പെട്ടു.

വിപ്ലവത്തിനുള്ള അനന്ത സാധ്യതകള്‍ ഉള്ളതാണ് ആളോഹരി ആനന്ദം എന്ന് പുസ്തകം ഏറ്റുവാങ്ങിയ എസ്. ശാരദക്കുട്ടി അഭിപ്രായപ്പെട്ടു. ലോകത്തിലെ എല്ലാ സ്ത്രീകളും ഇതില്‍ ഉണ്ട്.ആത്മീയതയുടെ വിപ്ലവസാധ്യതകളെ ഉപയോഗിക്കുകയാണ് സാറാജോസഫ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വളരെയേറെ ആകാംക്ഷയോടെ കാത്തിരുന്ന കൃതിയായിരുന്നു ഇതെന്ന് ചടങ്ങില്‍ ആധ്യക്ഷ്യം വഹിച്ച ദേവകി നിലയങ്ങോട് അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ഡോ. ഷാജി ജേക്കബ്, എസ്. ഹരീഷ്, കെ.ജെ. ജോണി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി വന്ന കൃതി കറന്റ് ബുക്‌സാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education