അറിവിന്റെ വിസ്മയലോകം വായനക്കാര്‍ക്കായി...

16 Jan 2013


അറിവിന്റെ വിസ്മയലോകം ഒരിക്കല്‍ക്കൂടി വായനക്കാരുടെ മുന്നിലേക്കെത്തുകയായി...

വിജ്ഞാനദാഹികള്‍ക്കായി മാതൃഭൂമി ഇയര്‍ ബുക്ക് പ്ലസ് 2013 മലയാളം വിപണിയിലേക്കെത്തുകയാണ്. ഘടനയിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട് മറ്റ് ഇയര്‍ ബുക്കുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു അമൂല്യ റഫറന്‍സ് ഗ്രന്ഥമാണ് മാതൃഭൂമി ഇയര്‍ ബുക്ക് പ്ലസ് 2013 മലയാളം. വായനക്കാരെ വായനയുടെ നവ്യാനുഭൂതിയിലൂടെ അറിവിലേക്ക് നയിക്കുന്ന രീതിയിലാണ് 804-ല്‍ പ്പരം കളര്‍പ്പേജുകളിലായി വര്‍ണചിത്രങ്ങളോടു കൂടി മാതൃഭൂമി ഇയര്‍ ബുക്ക് പ്ലസ് 2013 മലയാളം തയ്യാറാക്കിയിരിക്കുന്നത്. മാതൃഭൂമി ഇംഗ്ലീഷ് ഇയര്‍ ബുക്കില്‍ നിന്നും ഉള്ളടക്കത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന മലയാളം ഇയര്‍ ബുക്കില്‍ ഹരിതവികസനം, ജലസഹകരണം എന്നിവ വിശദമായി വിശകലനം ചെയ്യുന്നതിനൊപ്പം ഹിഗ്‌സ് ബോസോണ്‍, സാമ്പത്തികപ്രതിസന്ധി: ചരിത്രവും വസ്തുതകളും, ലോകം: അറബ് വസന്തത്തിന് ശേഷം, സെന്‍സസ് 2011: പുതിയവിവരങ്ങള്‍, സിനിമ: 100 വര്‍ഷങ്ങള്‍, ബഹിരാകാശ കുതിപ്പുകള്‍, കേരളം: വികസനത്തിന്റെ പുതിയ തീരങ്ങളില്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

'മാതൃഭൂമി ഇയര്‍ ബുക്ക് പ്ലസ് 2013-മലയാളം' വാങ്ങാം

പി.എസ്.സി പരീക്ഷ, ബാങ്ക് പരീക്ഷ തുടങ്ങിയ എല്ലാ മത്സരപരീക്ഷകള്‍ക്കുമായി വിപുലമായ ആനുകാലിക വിജ്ഞാന ലേഖനങ്ങളാണ് ഇയര്‍ബുക്ക് 2013-ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

അറിവിന്റെ അക്ഷയഖനിയായ മാതൃഭൂമി ഇയര്‍ ബുക്ക് പ്ലസ് 2013 മലയാളത്തിനൊപ്പം COMDEX Computer Course Kit CD സൗജന്യമായി ലഭിക്കുന്നു. ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 7, 2010 MS Office 2010 (MS Word, Excel, Powerpoint, Accsse) തുടങ്ങിയവയില്‍ പുതുതായി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മാറ്റങ്ങള്‍ വളരെ ലളിതമായ രീതിയില്‍ പഠിച്ചെടുക്കാന്‍ സഹായിക്കുന്ന COMDEX Computer Course Kit വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വളരെ ഉപകാരപ്രദമാണ്.

'മാതൃഭൂമി ഇയര്‍ ബുക്ക് പ്ലസ് 2013-മലയാളം' വാങ്ങാം

Buy Mathrubhumi year book plus 2013- English now
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education