ടാഗോര്‍ നല്ല നാടകകൃത്തല്ല- ഗിരീഷ് കര്‍ണാട്‌

12 Nov 2012

കൊല്‍ക്കത്ത: രവീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് കന്നട നാടകകൃത്തും സിനിമാ നടനും സംവിധായകനുമായ ഗിരീഷ് കര്‍ണാട് നടത്തിയ പ്രസ്താവന ബംഗാളില്‍ പുതിയ വിവാദത്തിന് തിരി കൊളുത്തി. രവീന്ദ്രനാഥ് ടാഗോര്‍ മികച്ച കവിയാണെങ്കിലും അദ്ദേഹം രണ്ടാംകിട നാടകകൃത്താണെന്നാണ് കര്‍ണാട് അഭിപ്രായപ്പെട്ടത്. കര്‍ണാടിന്റെ പ്രസ്താവനയ്‌ക്കെതിരെ ബംഗാളിലെ എഴുത്തുകാരും ബുദ്ധിജീവികളും രംഗത്തു വന്നു.

''ടാഗോര്‍ വളരെയധികം സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരു ചിന്തകനാണ്, മികച്ച കവിയുമാണ്. എന്നാല്‍ നാടകം വെറും സാധാരണ ഗണത്തില്‍ പെടുന്നതുമാത്രം. രണ്ടും രണ്ടായിത്തന്നെ പരിഗണിക്കണം'' അസിം പ്രേംജി ഫൗണ്ടേഷനില്‍ നടന്ന ചടങ്ങില്‍ കര്‍ണാട് പറഞ്ഞു.

ടാഗോറിന്റെ നാടകങ്ങള്‍ ബംഗാളിയില്‍ത്തന്നെ വായിച്ചിരുന്നെങ്കില്‍ കര്‍ണാട് ഈ അഭിപ്രായം പറയില്ലെന്ന് നോവലിസ്റ്റ് ശീര്‍ഷേന്ദു മുഖോപാധ്യായ അഭിപ്രായപ്പെട്ടു. കര്‍ണാടിന്റെ അഭിപ്രായത്തെ തള്ളിക്കളയണമെന്നും ടാഗോറിന്റെ പ്രതിച്ഛായയെ ഇത് ഒട്ടും ഹനിക്കില്ലെന്നും ബംഗാളിലെ പ്രമുഖ നാടകകൃത്ത് ബിഭാഷ് ചക്രവര്‍ത്തി പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെ ലിറ്ററേച്ചര്‍ ലൈവ് ഫെസ്റ്റിവലില്‍ നോബല്‍സമ്മാനജേതാവും ഇന്ത്യന്‍വംശജനുമായ വി.എസ്.നയ്‌പോളിനെ അതിരൂക്ഷമായ കര്‍ണാട് വിമര്‍ശിച്ചിരുന്നു. മുസ്‌ലിങ്ങള്‍ ഇന്ത്യാ ചരിത്രത്തിന് നല്‍കിയ സംഭാവനയെപ്പറ്റി ഒരു ധാരണയുമില്ലാത്തയാളാണ് എഴുത്തുകാരന്‍ വി.എസ്. നയ്‌പോളെന്നും സര്‍ഗാത്മകസാഹിത്യമൊഴിച്ചുള്ള നയ്‌പോളിന്റെ ഇന്ത്യാരചനകള്‍ നമ്പാന്‍ കൊള്ളുകയില്ലെന്നും കര്‍ണാട് ആരോപിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education