നയ്‌പോളിന് ഗിരീഷ് കര്‍ണാടിന്റെ രൂക്ഷവിമര്‍ശം

12 Nov 2012


മുംബൈ:മുസ്‌ലിങ്ങള്‍ ഇന്ത്യാ ചരിത്രത്തിന് നല്‍കിയ സംഭാവനയെപ്പറ്റി ഒരു ധാരണയുമില്ലാത്തയാളാണ് എഴുത്തുകാരന്‍ വി.എസ്. നയ്‌പോളെന്ന് നാടകകൃത്ത് ഗിരീഷ് കര്‍ണാട് കുറ്റപ്പെടുത്തി. ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം ബി.ജെ.പി. ഓഫീസില്‍ നയ്‌പോള്‍ പോയിരുന്നുവെന്ന് കര്‍ണാട് വിമര്‍ശിച്ചു. മുംബൈയില്‍ നടക്കുന്ന ലിറ്ററേച്ചര്‍ ലൈവ് ഫെസ്റ്റിവലില്‍ നാടകത്തെക്കുറിച്ചുള്ള സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയെക്കുറിച്ച് നയ്‌പോള്‍ മൂന്ന് പുസ്തകങ്ങളെഴുതിയിട്ടുണ്ട്. ഒന്നിലും സംഗീതത്തെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് സംഗീതം. തെരുവുകളിലും ഭക്ഷണശാലകളിലുമെല്ലാം അതുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള ഒരു വിവരണഗ്രന്ഥത്തിനുവേണ്ടി രാജ്യം മുഴുവന്‍ സഞ്ചരിച്ചിട്ടും ഇന്ത്യന്‍ സംഗീതത്തെപ്പറ്റി ഒന്നും പറയാനില്ലെങ്കില്‍ ഈണം കേട്ടാലറിയാത്തവനായി വേണം അദ്ദേഹത്തെ കണക്കാക്കാന്‍ -കര്‍ണാട് പറഞ്ഞു. സര്‍ഗാത്മകസാഹിത്യമൊഴിച്ചുള്ള നയ്‌പോളിന്റെ ഇന്ത്യാരചനകള്‍ നമ്പാന്‍ കൊള്ളുകയില്ലെന്നും താന്‍ പഠനവിധേയമാക്കുന്ന രേഖകളുടെ വിശദാംശങ്ങളിലേക്ക് അദ്ദേഹം പോകാറില്ലെന്നും കര്‍ണാട് വിമര്‍ശിച്ചു.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education