'കുട്ടികളുടെ മനസ്സറിയുക' പ്രകാശനംചെയ്തു

11 Nov 2012

പാലക്കാട്: മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബീനാഗോവിന്ദിന്റെ 'കുട്ടികളുടെ മനസ്സറിയുക' എന്നപുസ്തകം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പ്രകാശനംചെയ്തു. സാഹിത്യകാരനും നടനുമായ വി.കെ. ശ്രീരാമന്‍ പുസ്തകം ഏറ്റുവാങ്ങി.

കുട്ടികള്‍ യന്ത്രവത്കരിക്കപ്പെടുന്ന കാലഘട്ടത്തില്‍ സ്വാര്‍ഥതയ്ക്കുമപ്പുറം ശ്രദ്ധയും നന്മയും സ്‌നേഹവും നല്‍കി കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇതിനുവേണ്ട നിരീക്ഷണങ്ങളും തിരിച്ചറിവുമാണ് ബീനാഗോവിന്ദിന്റെ പുസ്തകം പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളെ വാര്‍ത്തെടുക്കുന്നതില്‍ അധ്യാപകരും ശ്രദ്ധവെക്കണം. ഒരു രാഷ്ട്രത്തിന്റെ സമ്പത്തായി വരുംതലമുറയെ വളര്‍ത്തേണ്ടത് നമ്മുടെ കടമയാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

കുട്ടികളുടെ മനസ്സറിയണമെങ്കില്‍ രക്ഷിതാക്കള്‍ സ്വയം അറിയണമെന്ന് വി.കെ. ശ്രീരാമന്‍ അഭിപ്രായപ്പെട്ടു. പ്രതിരോധശേഷിയും സാമൂഹിക കാഴ്ചപ്പാടുമില്ലാത്ത വെറും പണംകായ്ക്കുന്ന മരമായി മക്കള്‍ വളരണമെന്ന ചിന്തയില്‍നിന്ന് മാതാപിതാക്കള്‍ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാതാപിതാക്കള്‍ മക്കളുടെ ബാല്യത്തിന് വിദ്വേഷമില്ലാത്ത അന്തരീക്ഷമൊരുക്കണമെന്ന് പുസ്തകപരിചയം നടത്തിയ 'കേരള സംബോധ് ഫൗണ്ടേഷന്‍' ആചാര്യന്‍ സ്വാമി അധ്യാത്മാനന്ദസരസ്വതി പറഞ്ഞു.

ഒരു കുഞ്ഞിനെ എങ്ങനെ വളര്‍ത്തണമെന്നും എങ്ങനെ വളര്‍ത്തരുതെന്നും നമ്മെ പഠിപ്പിക്കുന്നതാണ് ബീനാഗോവിന്ദിന്റെ പുസ്തകമെന്ന് ചടങ്ങില്‍ അധ്യക്ഷനായ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിങ് ഡയറക്ടര്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ കെ. സേതുമാധവന്‍നായര്‍ ആശംസകളര്‍പ്പിച്ചു.

പാലക്കാട് ലയണ്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബീനാഗോവിന്ദിന്റെ അമ്മ ഡോ. ഇന്ദിരാരാജഗോപാല്‍ ദീപം കൊളുത്തി. അമ്മു കവിതചൊല്ലി. പുസ്തകത്തിലെ ചിത്രങ്ങള്‍വരച്ച ബൈജുദേവിന് എം.പി. വീരേന്ദ്രകുമാര്‍ ഉപഹാരം നല്‍കി. ബീനാഗോവിന്ദ് മറുപടിപ്രസംഗം നടത്തി.

മാതൃഭൂമി പബ്ലിക് റിലേഷന്‍സ് മാനേജര്‍ പ്രൊഫ. പി.എ. വാസുദേവന്‍ സ്വാഗതവും ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്, അച്ഛനമ്മമാര്‍ക്കും അധ്യാപകര്‍ക്കുമായി സ്വാമി അധ്യാത്മാനന്ദസരസ്വതി ക്ലാസെടുത്തു. 'പ്രേമാദരശിക്ഷണം' എന്ന വിഷയത്തെ അധികരിച്ചായിരുന്നു ക്ലാസ്.

'കുട്ടികളുടെ മനസ്സറിയുക' വാങ്ങാംTags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education