വള്ളത്തോളിന്റെ ആദ്യ കവിതാഗ്രന്ഥം ബ്രിട്ടീഷ് മ്യൂസിയത്തില്‍ കണ്ടെത്തി

09 Nov 2012

വടക്കാഞ്ചേരി: പതിമൂന്നാമത്തെ വയസ്സില്‍ മഹാകവി വള്ളത്തോള്‍ എഴുതിയ 'സല്ലാപപൂരം' എന്ന കവിതാ പുസ്തകം ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തില്‍ കലാമണ്ഡലം പൂര്‍വ്വവിദ്യാര്‍ത്ഥി കണ്ടെത്തി.

ലണ്ടനില്‍ 'കലാചേതന' കഥകളി ട്രൂപ്പ് നടത്തുന്ന കലാമണ്ഡലം വിജയകുമാറാണ് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഈ പുസ്തകം കണ്ടത്.

1896ല്‍ പട്ടാമ്പി വിജ്ഞാനചിന്താമണി അച്ചുകൂടത്തിലാണ് ഈ ഗ്രന്ഥം അച്ചടിച്ചത്. 15 പേജ് മാത്രമുള്ള പുസ്തകത്തിന് ഒരണയാണ് വിലയിട്ടിരുന്നത്. വെള്ളാനശ്ശേരി വാസുദേവന്‍ മുസ്സതിനെ സന്ദര്‍ശിച്ച വള്ളത്തോള്‍, ആതിഥേയനുമായി കവിതയിലൂടെ നടത്തുന്ന സംഭാഷണവുമുണ്ട് ഇതില്‍.

ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് സല്ലാപപൂരത്തിന്റെ പകര്‍പ്പ് വിജയകുമാര്‍ എടുത്തിട്ടുണ്ട്. നാട്ടിലെത്തിയശേഷം ഇത് വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന് ആദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയ്ക്കും മലയാളം സര്‍വ്വകലാശാലയ്ക്കും ഓരോ കോപ്പി നല്‍കുമെന്ന് വിജയകുമാര്‍ പറഞ്ഞു.

പകര്‍പ്പ് ലഭ്യമായാല്‍ വാസന്തി മേനോനുമായി ആലോചിച്ച് പുസ്തകത്തിന്റെ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍.സുരേഷ് പറഞ്ഞു.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education