സൈന നെഹ്‌വാളിന്റെ ആത്മകഥ പുറത്തിറങ്ങി

08 Nov 2012

ഹൈദരബാദ് : ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബാഡ്മിന്റണ്‍ വിഭാഗത്തില്‍ വെങ്കലമെഡല്‍ നേടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയ സൈന നെഹ്‌വാളിന്റെ ആത്മകഥ പ്ലെയിങ് ടു വിന്‍ മൈ ലൈഫ് ഓണ്‍ കോര്‍ട്ട് പുറത്തിറങ്ങി. പുസ്തകം ബുധനാഴ്ച ഹൈദരബാദില്‍ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു.

കളിക്കളത്തിലെയും ജീവിതത്തിലെയും മുഹൂര്‍ത്തങ്ങളാണ് സൈന ആത്മകഥയിലൂടെ വിവരിക്കുന്നത്. പരീശീലനത്തിന്റെ കാഠിന്യം ആത്മാര്‍പ്പണം കൊണ്ട് മറികടക്കാമെന്നും ദൈവവെളിപാട് പോലെ ആര്‍ക്കും ഒന്നും ഈ ലോകത്ത് നിന്ന് നേടാനാവില്ലെന്നും സൈന ആത്മകഥയില്‍ പറയുന്നു. ഒമ്പത് വയസ്സ് മുതല്‍ ഒളിമ്പിക് നേട്ടം വരെയുള്ള ജീവിതമാണ് പുസ്തകത്തില്‍ .

തന്റെ ആത്മകഥ കൂടുതല്‍ സൈനമാരെ സൃഷ്ടിക്കാന്‍ വഴിവെക്കുമെന്ന് പ്രകാശനവേളയില്‍ സൈന പ്രത്യാശ പ്രകടിപ്പിച്ചു. ഇരുപത്തിരണ്ടാം വയസ്സില്‍ സ്വജീവിതം പുസ്തകരൂപത്തില്‍ ഇറങ്ങുമെന്ന് കരുതിയതല്ല. മറ്റ് കായികതാരങ്ങള്‍ക്ക് പ്രചോദനമാവും തന്റെ ജീവിതമെന്നുള്ള വിശ്വാസത്തിലാണ് ഇങ്ങനെയൊരു പുസ്തകമെഴുത്തില്‍ ഏര്‍പ്പെടാന്‍ പ്രേരണ നല്‍കിയതെന്ന് സൈന പറഞ്ഞു.

ലണ്ടന്‍ ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് ഗഗന്‍ നാരംഗ്, മാധ്യമപ്രവര്‍ത്തകന്‍ കിങ്ഷുക് നാഗ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പെന്‍ഗ്വിന്‍ ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education