മലാലയെക്കുറിച്ച് മലയാളത്തില്‍ പുസ്തകം

07 Nov 2012

മലാല യൂസഫ്‌സായിയെക്കുറിച്ച് ഒരു പുസ്തകം മലയാളത്തില്‍ . 'മലാല യൂസഫ്‌സായ്: ഒരു പാകിസ്താനി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ജീവിതക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍, ലഘുജീവചരിത്രം, പ്രവാസകാലത്ത് പെഷവാറിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ സാഹിദ് ബുനേരി, എ.എന്‍.എം. ടെലിവിഷനുവേണ്ടി നടത്തിയ അഭിമുഖം, പ്രശസ്ത പാകിസ്താനി പത്രപ്രവര്‍ത്തകന്‍ ഉവൈസ് തോഹീദ് മലാലയുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയുള്ള അനുഭവക്കുറിപ്പുകള്‍, 2009-ല്‍ ന്യൂയോര്‍ക്ക് ടൈംസിനുവേണ്ടി ആദം എല്ലിക്കും ഇര്‍ഫാന്‍ അഷറഫും ചേര്‍ന്ന് സംവിധാനം ചെയ്ത ഡോക്യുമെന്ററി, 'Class Dismissed: the Death of the Female Education'ന്റെ തിരക്കഥാരൂപം എന്നിവയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2009 ജനവരി മൂന്നിനാണ് മലാലയുടെ ഡയറിക്കുറിപ്പുകള്‍ ബി.ബി.സി. ഉറുദു ഓണ്‍ലൈനില്‍ പഷ്‌തോ നാടോടിക്കഥകളിലെ ധീരവനിതയായ ഗുല്‍മഖായ് എന്ന തൂലികാനാമത്തില്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. 2009 മാര്‍ച്ച് നാല്‌വരെ ഡയറിക്കുറിപ്പുകള്‍ തുടര്‍ന്നു. 2012 ഒക്ടോബര്‍ 9-നാണ് താലിബാനിസ്റ്റുകള്‍ സ്‌കൂളിലേക്കുള്ള യാത്രാമധ്യേ സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി മലാലയെ വെടിവെക്കുന്നത്.

ധീരമായ ഒരു വ്യക്തിത്വത്തിന്റെ ശബ്ദം സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളുമടക്കം എണ്ണമറ്റ ജനത ഏറ്റെടുക്കുമെന്നതിന്റെ തെളിവാണ് മലാല. ക്ലാസ് മുറികള്‍ തൊട്ട് അടുക്കള വരെ ലോകത്തുള്ള എല്ലാ സ്ഥലങ്ങളിലും അമ്മമാരും അച്ഛന്മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും മലാലയ്ക്കുവേണ്ടി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. റേച്ചല്‍ കാഴ്‌സന്റെ പ്രഖ്യാതമായ silent spring മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എ. പ്രദീപ്കുമാറാണ് ഡോക്യുമെന്ററിയുടെ മലയാള തിരക്കഥാരൂപം തയ്യാറാക്കിയത്. കോഴിക്കോട് ഇന്‍സൈറ്റ് പബ്ലിക്കയാണ് പ്രസാധകര്‍.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education