ബ്രിട്ട്ണി സ്പിയേഴ്സ് നോവലെഴുത്തിലാണ്!
06 Nov 2012
ലോകപ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായിക ബ്രിട്ട്നി സ്പിയേഴ്സ് തന്റെ ജീവിതം അടിസ്ഥാനപ്പെടുത്തിക്കൊണ്ട് നോവലെഴുതുന്നു. ഭീമന്പുസ്തകപ്രസാധകരായ ഹാര്പ്പിന് കോളിന്‍സുമായി ബ്രിട്ട്നി സ്പിയേഴ്സ് കരാറിലൊപ്പ് വെച്ചു.
മുപ്പതുകാരിയായ ബ്രിട്ട്നി സ്പിയേഴ്സിന് ഗ്രാമ്മി പുരസ്കാരം ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 100 മില്ല്യണിലധികം ആല്‍ബങ്ങള്‍ സ്പിയേഴ്സിന്റേതായി വിറ്റുപോയിട്ടുണ്ട്. ലോകത്തിലെ എക്കാലത്തെയും 100 മികച്ച സ്ത്രീസംഗീതജ്ഞരില് ഒരാളായി വിഎച്ച് 1 തെരഞ്ഞെടുത്തിട്ടുണ്ട്. ബേബി വണ്‍ മോര് ടൈം, സര്‍ക്കസ്, ഇന്‍ ദി സോണ്‍ തുടങ്ങിയവ സ്പിയേഴ്സിന്റെ മികച്ച ആല്‍ബങ്ങളാണ്.
ഫിക്ഷനേക്കാളും അതിശകരമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള ബ്രിട്ട്നി സ്പിയേഴ്സിന്റെ നോവല്‍ ജനപ്രീതിയില്‍ ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രസാധകരുടെ വിശ്വാസം.
Tags :