മേരി കോം ആത്മകഥയെഴുതുന്നു

05 Nov 2012

ഒളിമ്പിക്‌സില്‍ ബോക്‌സിങ് 51 കിലോഗ്രാം വിഭാഗത്തില്‍ വെങ്കലമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മേരി കോം താന്‍ കടന്നുവന്ന ജീവിതവഴികളെക്കുറിച്ചെഴുതുന്നു. മണിപ്പൂര്‍ മലനിരകളിലെ കൃഷി ചെയ്ത് ജീവിതം കഴിച്ചുകൂട്ടിയ മേരി കോം ഒളിമ്പിക്‌സ് മെഡല്‍ നേട്ടത്തിലെക്കിത്തയതിന് പിന്നീല്‍ നിതാന്തമായ കഠിനപ്രയത്‌നമുണ്ട്. പുസ്തകത്തിലൂടെ തന്റെ കുട്ടിക്കാലവും യാത്രകളും കൃഷിയിടങ്ങളിലെ ജീവിതവും അവതരിപ്പിക്കുമെന്ന് മേരി കോം പറയുന്നു.

ഒളിമ്പിക്‌സ് മെഡല്‍ നേടും വരെ മേരി കോമിനെ പുറംലോകം അറിഞ്ഞതേയില്ല. കെട്ടിഘോഷിക്കപ്പെട്ട മിക്ക ഇന്ത്യന്‍കായികതാരങ്ങളും യോഗ്യതാറൗണ്ടില്‍ തന്നെ പുറത്തായപ്പോള്‍ രണ്ട് മക്കളുടെ അമ്മയായ മേരി കോം എതിരാളികളെ മലര്‍ത്തിയടിച്ച് ഒളിമ്പിക്‌സ് മെഡലില്‍ നേട്ടത്തിലേക്ക് അതിവേഗം പ്രയാണം ചെയ്യുകയായിരുന്നു.

മേരി പറയുന്നു: ''മണിപ്പൂരിലെ വിഷ്ണുപൂര്‍ ജില്ലയിലെ കാങതേയി എന്ന കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. ചുരാചന്ദ്പൂര്‍ ജില്ലയിലെ പിന്നോക്ക ഗ്രാമമാണ് കാങ്ങതെയ്. കൂടുതല്‍ പേരും ദരിദ്രരായ കര്‍ഷകരും കൂലിപ്പണിക്കാരും. എനിക്ക് രണ്ട് അനിയത്തിമാരും ഒരു അനിയനും. ആറുപേരടങ്ങിയ കുടുംബത്തിന് ഭക്ഷണം നല്‍കാന്‍ പോലും അച്ഛനമ്മമാരുടെ അധ്വാനം കൊണ്ട് തികയില്ല. ബാല്യം പിന്നിടുന്നതിന് മുമ്പേ ഞാനും പാടത്തിറങ്ങി. പത്താംവയസ്സില്‍ തന്നെ ഞാന്‍ വിറകുവെട്ടുകാരിയായി. കാട്ടില്‍ പോയി വിറകുവെട്ടി കെട്ടാക്കി ടൗണില്‍ കൊണ്ടുപോയി വില്‍ക്കും. അതിനിടയില്‍ സ്‌കൂളിലും പോലും. അങ്ങനെയായിരുന്നു ബാല്യം.''

സക്ൂളില്‍ കായികമല്‍സരങ്ങളില്‍ മേരി എന്നും ഒന്നാമതായിരുന്നു. സ്‌കൂളിലെ ചുറുചുറുക്കായിരുന്നു മേരിയെ ഇംഫാലിലെ സായ് കേന്ദ്രത്തിലെത്തിച്ചത്. മാരത്തോണ്‍ ഇനത്തിലായിരുന്നു പരിശീലനം തുടങ്ങിയതെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ബോക്‌സിങില്‍ സ്വര്‍ണം നേടിയ ഡിങ്കോ സിങ്ങിനോടുള്ള ആരാധന മേരിയെ ബോക്‌സിങ്ങിലേക്ക് അടുപ്പിച്ചു. ഡിങ്കോ സിങ് പ്രചോദനമായതിനെക്കുറിച്ച് മേരി ഓര്‍ക്കുന്നു. ''എന്നെ ബോക്‌സിങ്ങിലേക്കെത്തിച്ചത് ഡിങ്കോ സിങ്ങാണ്. എന്റെ കാര്യത്തില്‍ മാത്രമല്ല മണിപ്പൂരില്‍ നിന്ന് ബോക്‌സിങ് റിങ്ങിലേക്ക് എത്തിപ്പെട്ട യുവ ബോക്‌സര്‍മാരുടേയും പ്രചോദനാകേന്ദ്രം ഡിങ്കോയാണ്. അനാഥാലയത്തില്‍ വളര്‍ന്നു വലുതായ ഡിങ്കോ 1998ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞതോടെ ദേശീയ ഹീറോ ആയി മാറി. ഡിങ്കോവിന് കഴിയുമെങ്കില്‍ ഞങ്ങള്‍ക്കെന്തു കൊണ്ടു പറ്റില്ല എന്നു ചിന്തിക്കാന്‍ തുടങ്ങി. ഞാനും എന്റെ ജീവിതത്തെ ഡിങ്കോയുടെ സാഹചര്യങ്ങളുമായി തുലനം ചെയ്തു നോക്കി. എനിക്ക് അച്ഛനമ്മമാരെങ്കിലും ഉണ്ട്, ഡിങ്കോ അനാഥനാണ്. എന്നിട്ടും അവന്‍ പൊരുതി നേടി. ഞാനും പൊരുതാനുറച്ചു. ബോക്‌സിങ് ട്രെയ്‌നിങ്ങിന് പോവാന്‍ തുടങ്ങി. ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു പരിശീലനം. അത് എന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി.''

അടുത്ത വര്‍ഷം പുസ്തകം പുറത്തിറങ്ങും. സഞ്ജയ് ലീല ബന്‍സാരി മേരി കോമിന്റെ ജീവിതം അടിസ്ഥാനമാക്കി സിനിമയെടുക്കുന്നുണ്ട്.
Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education