കാലത്തെ അടയാളപ്പെടുത്തുന്ന 10 കഥാസമാഹാരങ്ങള്‍

05 Jun 2013

മാതൃഭൂമി ബുക്‌സ് അടുത്തകാലത്ത് പ്രസിദ്ധപ്പെടുത്തിയ മികച്ച ചില കഥാസമാഹാരങ്ങള്‍


എന്റെ മകള്‍ ഒളിച്ചോടും മുമ്പ്

തന്റെ ആഖ്യാനഭാഷയുടെ കാര്യത്തില്‍ അതീവജാഗ്രത പ്രകടിപ്പിക്കുന്ന എഴുത്തുകാരനാണ് സുസ്‌മേഷ് ചന്ത്രോത്ത്. കലാരൂപത്തിന്റെ തികവില്‍ ശ്രദ്ധാലുവായ ഒരെഴുത്തുകാരനില്‍ ഇത് സ്വാഭാവികമാണ്. അതിലുപരി മലയാളത്തിന്റെ തനിമയ്ക്ക് വേണ്ടിയുള്ള മന:പൂര്‍വമായൊരന്തര്‍ദാഹം ഈ കഥകളില്‍ കാണാം. - ഡോ.എസ്.എസ്.ശ്രീകുമാര്‍
ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും അടയാളപ്പെടുത്തുന്ന 10 കഥകളുടെ സമാഹാരം.
പുസ്തകം വാങ്ങാം

വിഹിതം

ജീവിതത്തിനെന്ന പോലെ കഥയ്ക്കും ഒഴിച്ചുകൂടാനാവാത്ത മൃതിയും രതിയും മാന്ത്രികതയും വിഷയമാകുന്ന ബലി, വിഹിതം, മൂന്ന് മാന്ത്രികന്മാര്‍ എന്നിങ്ങനെ മലയാളചെറുകഥയെ ലോകനിലവാരത്തിലേക്കുയര്‍ത്തുന്ന 3 കഥകളുടെ സമാഹാരം. സുഭാഷ് ചന്ദ്രന്റെ പുതിയ പുസ്തകം.
പുസ്തകം വാങ്ങാം

മനുഷ്യന്‍ എന്ന സഹജീവി

മനുഷ്യജീവിതത്തിന്റെ നേര്‍ക്കാഴ്കളിലൂടെ ഏവരെയും വിസ്മയിപ്പിച്ച ബെന്യാമിന്റെ തൂലികയില്‍ നിന്നും കവിതയോളം ചെല്ലുന്ന ധ്വനിസാന്ദ്രതയുള്ള കുറുംകഥകളുടെ സമാഹാരം. ഇ.സുധാകരന്റെ ചിത്രങ്ങളോടൊപ്പം.
പുസ്തകം വാങ്ങാം


വംശാനന്തരതലമുറ
വി.ആര്‍.സുധീഷ്

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വംശാനന്തരതലമുറ എന്ന കഥയുള്‍പ്പെടെ ഗ്രീഷ്മം, ചതുരവെളിച്ചം, ഒരാള്‍ ഒറ്റയ്ക്ക്, ഒടിവിദ്യകള്‍ തുടങ്ങി സാധാരണജീവിതപരിസരങ്ങളില്‍ നിന്ന് സൃഷ്ടിച്ചെടുത്ത അസാധാരണങ്ങളായ 14 കഥകളുടെ സമാഹാരം.

പുസ്തകം വാങ്ങാം

തണ്ണീര്‍കുടിയന്റെ തണ്ട്
എം.മുകുന്ദന്‍

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരം. വര്‍ത്തമാനകാലത്തിന്റെ കാലുഷ്യങ്ങളെ തീവ്രവും ലളിതവുമായി ആവിഷ്‌കരിക്കുന്ന കഥകള്‍ . തണ്ണീര്‍കുടിയന്റെ തണ്ട,വണ്ടിയില്‍ ഒരു കുടുംബം, ജീവിതനാടകം, മലയാളിക്കുഞ്ഞ്, സായിവ് കാണുന്നത്, ഉത്തരാധുനികകാലത്തെ മദ്യപാനികള്‍, മൂന്നു പോക്കിരികള്‍, ഖജൂരാവോവിലേക്കുള്ള ദൂരം, വെളിച്ചെണ്ണ, ശങ്കരമേനോന്‍, മാതൃഭൂമി കിട്ടനും കഞ്ചാവ് നാണുവും എന്നീ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.

പുസ്തകം വാങ്ങാം


മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2012

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2012 ജനവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച കഥകളുടെ സമാഹാരമാണിത്. മലയാള ചെറുകഥയുടെ വിഷയത്തിലും ക്രാഫ്റ്റിലുമുള്ള പുതുമയും വൈവിധ്യവും ഈ കഥകളിലൂടെ അനുഭവിക്കാനാകും. ആഴ്ചപ്പതിപ്പില്‍ കഥകള്‍ പ്രസിദ്ധീകരിച്ചുവന്ന കാലക്രമമാണ് ഇവിടെ പിന്‍തുടര്‍ന്നിട്ടുള്ളത്. ഒന്നില്‍കൂടുതല്‍ കഥകളെഴുതിയ എഴുത്തുകാരുടെ, അവര്‍ തന്നെ തിരഞ്ഞെടുത്ത ഒരു കഥയാണ് ചേര്‍ത്തിട്ടുള്ളത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2011ന് വായനക്കാരില്‍നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത്. സൂക്ഷിച്ചുവെക്കാനും പുനര്‍വായനയ്ക്കുമായി ഈ സമാഹാരം മാതൃഭൂമി ആഴ്ചപ്പതിപ്പും മാതൃഭൂമി ബുക്‌സും സംയുക്തമായി വായനക്കാര്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നു.

പുസ്തകം വാങ്ങാം

കപ്പിത്താള്‍
ബിജു.സി.പി

ചെറുകഥയുടെ പതിവുരീതിയെ തിരസ്‌കരിക്കുന്ന ആഖ്യാനങ്ങളിലൂടെ ശ്രദ്ധേയനായ കഥാകൃത്തിന്റെ പുതിയ കഥകളുടെ സമാഹാരം. 12 കഥകള്‍ . പുതിയ നൂറ്റാണ്ടിലെ കേരളീയ ജീവിതത്തെ, അതിന്റെ രൂപഭാവ പരിണാമങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്ന എഴുത്ത്. കെ ആര്‍ മീരയുടെ അവതാരിക.

പുസ്തകം വാങ്ങാം

കിടപ്പറസമരം
പി.വി.ഷാജികുമാര്‍

പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്റെ കഥാസമാഹാരം. വര്‍ത്തമാനകാലത്തിന്റെ നേരനുഭവങ്ങളും ഗൃഹാതുരതയുടെ മഴത്തണുപ്പും ഇഴചേര്‍ന്നുകിടക്കുന്ന കഥകള്‍ . സിദ്ധാന്തഭാരമോ എഴുത്തുനിയമശാഠ്യങ്ങളോ ഇല്ലാതെ ലളിതഭാഷയുടെ ഇളംചൂട് പകരുന്ന ഈ കഥകളില്‍ മലയാളചെറുകഥയുടെ യൗവനം വായിക്കാം.

പുസ്തകം വാങ്ങാം

അലിഗഢ് കഥകള്‍
പുനത്തില്‍ കുഞ്ഞബ്ദുള്ള

മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അലിഗഢ് പശ്ചാത്തലമാക്കി എഴുതിയ 13 കഥകളും അലിഗഢിലെ തടവുകാരന്‍ എന്ന നോവലും ഉള്‍പ്പെടുന്ന സമാഹാരം.

പുസ്തകം വാങ്ങാം

പോവുകയാണോ വരികയാണോ
വി.എസ്. അനില്‍കുമാര്‍

രാഷ്ട്രീയമായ ജീവിതം ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന കഥകള്‍. മാനുഷികതയില്‍ അടിയുറച്ച് നിന്ന് സത്യം വിളിച്ചുപറയുന്ന ഇതിലെ കഥകള്‍ ഗ്രാമീണവും തീവ്രവുമായ ജീവിതങ്ങളെ അവതരിപ്പിക്കുന്നു. വെറും കുടുംബപുരാണം, ഒരു സംശയം: പോവുകയാണോ വരികയാണോ, ഐ.പി.എല്‍, 'വാടാ, ശരിയാക്കിക്കളയുമെടാ, പോടാ', തോന്നലാവാം, നടന്നോ ഇല്ലയോ എന്നാരോട് ചോദിക്കാനാണ്?, നോഹയുടെ പുതിയ പെട്ടകം, സംഘസംവാദം, ആനന്ദപരവശനാകുന്ന ഈ കേണല്‍, അച്ചടക്കമുള്ള ഈ സന്ദേശങ്ങള്‍, കമ്പവലി, മാപ്പ്, തുരങ്കം, ഒരു കുട്ടിക്കഥ, സോറി, ഒരു നാളിലവനുമിങ്ങനെ, ഈ അകത്തളം, നാരോന്ത്, ചിങ്ങം, സ്വയം എന്നീ 19 കഥകള്‍. വി.എസ്.അനില്‍ കുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ കൂട്ടം.

പുസ്തകം വാങ്ങാം

കൂടുതല്‍ കഥാസമാഹാരങ്ങള്‍ക്കായി ഇവിടെ ക്ലിക് ചെയ്യുക

Tags :
Print
SocialTwist Tell-a-FriendOTHER STORIES
 1 2 3 NEXT 
BUY BOOKS
 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education