സര്‍ഗ്ഗമഴ തീര്‍ത്ത് 11 നോവലുകള്‍

05 Jun 2013

മാതൃഭൂമി ബുക്‌സ് അടുത്ത കാലത്ത് പ്രസിദ്ധീകരിച്ച മികച്ച ചില നോവലുകള്‍


ആ വാക്കിന്റെ അര്‍ത്ഥം
എസ്.ജയചന്ദ്രന്‍നായര്‍

മലയാളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ആദ്യനോവല്‍ .
''പ്രണയം, കുടുംബം, വിശ്വാസം, സൗഹൃദം, തൊഴില്‍, രാഷ്ട്രീയം എന്നിവയുടെയും അവയുടെ പതനത്തിന്റെയും പ്രതിചിഹ്നങ്ങളുടെയും സൂക്ഷ്മനാളികളിലും ടി.രാമലിംഗംപിള്ളയിലും എസ്.ജയചന്ദ്രന്‍ നായര്‍ തിരയുന്നത് ഒരു വാക്കിന്റെയല്ല, തീവ്രസാന്നദ്ധതകള്‍ സജീവമായിരുന്ന ഒരു കാലത്തിന്റെ ചരമാര്‍ത്ഥം. പുല്‍മേടുകളിലെ വരള്‍ച്ചൂളം പോലെ ചുരളഴിഞ്ഞുതീരുന്ന നമ്മുടെ മൊഴിച്ചുഴലിയുടെയും വാഴ്‌വിന്റെയും സാരം.'' കെ.ജി.ശങ്കരപ്പിള്ള.

'എന്റെ കൈയില്‍
വാക്കുകള്‍ മാത്രമേ ഉള്ളൂ.
എനിക്കു ചൂടു പകരുന്ന
വസ്ത്രങ്ങളായി, അതു മാത്രമാണ്
എനിക്കു സ്വന്തമായുള്ളത്.
ഞാന്‍ ഭക്ഷിക്കുന്ന
ഒരേയൊരാഹാരം അതു മാത്രമാണ്.
അതു മാത്രമാണ്, സുലഭമായി
ചെലവാക്കാന്‍ എന്റെ
കൈയിലുള്ള സ്വത്ത്.' തുക്കാറാം

പുസ്തകം വാങ്ങാം

ഒരു മലയാളിഭ്രാന്തന്റെ ഡയറി
എന്‍.പ്രഭാകരന്‍

മലയാളത്തിലെ പതിവുരചനാമാതൃകകളില്‍ നിന്ന് വ്യത്യസ്തമായ പാതയിലൂടെ ചുവടുവെച്ച് പോയിപ്പോയി ഇനി മാറേണ്ടതില്ല എന്ന് ഉറപ്പായ രൂപത്തില്‍ ചെന്നുതൊട്ട ആഖ്യായിക. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ത്തന്നെ ശ്രദ്ധേയമായ കഥയുടെ നോവല്‍രൂപം.

പുസ്തകം വാങ്ങാം

തട്ടകം
കോവിലന്‍

തട്ടകം ഐതിഹാസികമാകുന്നത് വ്യക്തികളെ ഗോത്രകഥനത്തിന്റെ അധ്യായങ്ങളാക്കിക്കൊണ്ടാണ്. ഭാഷ ഈ കൃതിയില്‍ പൂവിടുന്നതും നൃത്തം ചെയ്യുന്നതും ഞാന്‍ കാണുന്നു. മലയാളത്തിന്റെ സംഗീതം ഇതിന്റെ മുന്നൂറ് തന്ത്രികളിലും മുഴങ്ങിനില്‍ക്കുന്നു. അനുഭവങ്ങളുടെ സാന്ദ്രവിപിനം, പുരാവൃത്തങ്ങളുടെ മഹാഗോപുരം.. സച്ചിദാനന്ദന്‍

കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിച്ച നോവല്‍

പുസ്തകം വാങ്ങാം

എസ്‌കിമോ ഇരപിടിക്കുന്ന വിധം
ബാലന്‍ വേങ്ങര

നന്ദിത എന്ന പെണ്‍കുട്ടിയുടെയും അവളുടെ കൂട്ടുകാരികളുടെയും ജീവിതാഖ്യാനത്തിലൂടെ നമ്മുടെ പരിസരങ്ങള്‍ എത്രമാത്രം സ്ത്രീവിരുദ്ധമായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ അനാവരണം ചെയ്യുന്ന നോവല്‍

പുസ്തകം വാങ്ങാം

ഫേസ്ബുക്ക്
മധുപാല്‍

വീണാ സുകുമാരന്‍ , അനുപമ രാധാകൃഷ്ണന്‍ , അനസൂയ വേണുഗോപാല്‍ , അനില്‍ ആദിത്യന്‍ , ഷൗക്കത്ത്.. പിന്നെ, പോസ്റ്റുകളും റിക്വസ്റ്റുകളും ലൈക്കുകളും ടാഗുകളും മെസേജുകളുമായി നവീന്‍ ലോപ്പസ് എന്ന മുഖ്യ കഥാപാത്രത്തിന്റെ ഫേസ്ബുക്കിലെത്തുന്ന ഒട്ടനവധി സൗഹൃദങ്ങള്‍ ...
വിര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്തെവിടെയോ നിന്ന് പേരിലൂടെയും ചിത്രങ്ങളിലൂടെയും മാത്രമായി സാന്നിധ്യമറിയിച്ച്, യഥാര്‍ഥവും അത്രതന്നെ അയഥാര്‍ഥവുമെന്ന് ഒരേ സമയം വിസ്മയിപ്പിക്കുന്ന തങ്ങളുടെ അനുഭവഖണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നിച്ചൊരു രചനയിലേര്‍പ്പെടുകയാണ് ഇവര്‍ . ഇതിനെ നോവലെന്നോ ജീവിതമെന്നോ വിളിക്കാം.

എഴുത്തിലും ഘടനയിലും പതിവുരീതികളെ നിരാകരിക്കുന്ന പുതിയകാലത്തിന്റെ നോവല്‍ .
പഠനം: അനില്‍കുമാര്‍ തിരുവോത്ത്.

പുസ്തകം വാങ്ങാം

ഏഴാം നിലയിലെ ആകാശം
രഘുനാഥ് പലേരി

സ്‌നേഹവും വെറുപ്പും പ്രണയവും ചതിയും പകയും കാരുണ്യവുമെല്ലാം ഓരോ തിരിവുകളിലും കാത്തുനില്‍ക്കുന്ന ജീവിതത്തിന്റെ ഊടുവഴികളിലൂടെയുള്ള നാലുയാത്രകളാണിത്. രഘുനാഥ് പലേരിയുടെ പുതിയ പുസ്തകം.

പുസ്തകം വാങ്ങാം

പേപ്പര്‍ ലോഡ്ജ്
സുസ്‌മേഷ് ചന്ത്രോത്ത്

ലാപ്‌ടോപ്പില്‍ രേവതിലിപിയില്‍ ടൈപ്പ് ചെയ്ത ഒരു മുത്തശ്ശിക്കഥയാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ഈ പുതിയ നോവല്‍ . ഗര്‍ഭചിദ്രം വരുത്തിയ പിതാക്കന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ വരുന്ന ഹൈദരാബാദുകരാനായ കര്‍ണന്‍ മഹാരാജാണ് നായകന്‍ ഈ നോവലില്‍ എന്തുണ്ട് എന്ന് ചോദിക്കരുത്. എന്തില്ല എന്നാണ് ചോദിക്കേണ്ടത്. ആന മുതല്‍ വിപ്ലവം വരെ. ഉടല്‍ വെന്ത് പോകുന്നതിലല്ല ഖേദം എന്ന ശാന്തയുടെ കവിത മുതല്‍ തൂങ്ങിമരണം വരെ. ഉണ്ണായി വാര്യരുടെ നളചരിതം മുതല്‍ ഗര്‍ഭചിദ്രവേദന്മാര്‍ വരെ എല്ലാം ഇതിലുണ്ട്. വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന നോവലാണ് പേപ്പര്‍ ലോഡ്ജ് എം.മുകുന്ദന്‍

പുസ്തകം വാങ്ങാം

കോമ്പസും വേട്ടക്കോലും
ഫാസില്‍

ന്യൂനത്തിലേക്കും അധികത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തിന്റെ ഗ്രാഫായി മാറുന്ന നോവല്‍ . അടിച്ചമര്‍ത്തപ്പെട്ട ലൈംഗീകതയുടേയും ജാതീയതയുടേയും ഇരയായി മാറുന്ന സ്ത്രീയുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഭാഷയും രൂപകവുമായി മാറുന്നൂ കോമ്പസ്.
 1 2 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education