വായിച്ചിരിക്കേണ്ട വലിയ പുസ്തകങ്ങള്‍

05 Jun 2013

പുസ്തകപ്രേമികള്‍ സൂക്ഷിച്ച് വെയ്‌ക്കേണ്ട, വായിച്ചിരിക്കേണ്ട ചില മഹദ് ഗ്രന്ഥങ്ങള്‍

ഇന്ത്യയെ കണ്ടെത്തല്‍
അഹമ്മദ്‌നഗര്‍ കോട്ട ജയിലില്‍ തടവുകാരനായിരിക്കെ ജവഹര്‍ലാല്‍ നെഹ്‌റു എഴുതിയ വിശ്വപ്രസിദ്ധ കൃതി. ഇന്ത്യാചരിത്രത്തെയും ഇന്ത്യന്‍ സംസ്‌കാരത്തെയും കുറിച്ചുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമഗ്ര ദര്‍ശനം

സ്വന്തം രചനകളെക്കുറിച്ച് മറ്റു ഗ്രന്ഥകാരന്മാര്‍ക്കുണ്ടാകുന്ന തോന്നല്‍ എങ്ങനെയുള്ളതാണെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഞാന്‍ മുമ്പെഴുതിയത് പിന്നീട് വായിക്കുമ്പോള്‍ വിചിത്രമായ അനുഭവമാണ് എനിക്കുണ്ടാവുക പതിവ്. എഴുതിയത് ജയിലിന്റെ വിങ്ങല്‍ നിറഞ്ഞ അസാധാരണാന്തരീക്ഷത്തില്‍ വെച്ചും, വായന നടന്നത് പുറത്തുവെച്ചുമാകുമ്പോള്‍ ആ ഒരു ബോധത്തിന് ഊക്കു കൂടുന്നു. മറ്റാരോ എഴുതിയ സുപരിചിതമായ ഒരു ഗ്രന്ഥം വായിക്കുകയാണ് ഞാന്‍ എന്ന് ഏതാണ്ട് തോന്നിപ്പോകുന്നു.- ജവഹര്‍ലാല്‍ നെഹ്‌റു,1945
പരിഭാഷ: സി.എച്ച്. കുഞ്ഞപ്പ
ഇന്ത്യയെ കണ്ടെത്തല്‍ വാങ്ങാം

മലബാര്‍ മാന്വല്‍

കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ 'മലബാര്‍'. 1887-ല്‍ പ്രസിദ്ധീകൃതമായ ഈ ജില്ലാ ഗസറ്റിയര്‍ 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി സര്‍ക്കാറും പിന്നീട് കേരള സര്‍ക്കാറിന്റെ ഗസറ്റിയേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ ഏഷ്യന്‍ എജ്യൂക്കേഷനല്‍ സര്‍വീസസ് പോലുള്ള സ്വകാര്യ പ്രസാധകരും 'മലബാര്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയിലുള്ളവര്‍ക്കുമാത്രം പ്രാപ്യമായിരുന്ന ഈ കൃതി കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലും പ്രചാരം നേടിയത് മാതൃഭൂമി പ്രസിദ്ധീകരിച്ച മലയാള പരിഭാഷയിലൂടെയാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ.യുടെ മലബാര്‍ പരിഭാഷയുടെ ഏഴ് പതിപ്പുകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് എട്ടാം പതിപ്പാണ്.

മലബാറിന്റെ ഭൂപ്രകൃതി, ജനത, മതങ്ങള്‍, പൂര്‍വചരിത്രം, വൈദേശികാക്രമണങ്ങള്‍, കുടിയായ്മ, ഭൂനികുതി സമ്പ്രദായങ്ങള്‍ തുടങ്ങി ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വസ്തുതകളെക്കുറിച്ചുള്ള പഠനം.
മലബാര്‍ മാന്വല്‍ വാങ്ങാം

വിവേകാനന്ദം

സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്​പദമാക്കി രചിക്കപ്പെട്ട ഏറ്റവും മികച്ച കൃതി.
ഇന്ത്യന്‍ സംസ്‌കാരത്തെ ജീവിതവൈശിഷ്ട്യത്തിന്റെയും സംസ്‌കൃതിയുടെയും പാരമ്യമായി കരുതുന്ന ഏതൊരാളുടെയും ഹൃദയത്തില്‍ സ്വാമി വിവേകാനന്ദന് സവിശേഷമായ സ്ഥാനമാണുള്ളത്. മുന്‍വിധികളുടെയും സങ്കീര്‍ണമായ മാനസികാവസ്ഥകളുടെയും എല്ലാ തടവറ വാതിലുകളും ഭേദിച്ച് പുറത്തുവരുവാനും ആത്മീയവും ജനാധിപത്യപൂര്‍ണവും സമത്വാധിഷ്ഠിതവുമായ ഒരു രാഷ്ട്രത്തിന്റെ നിര്‍മാണപ്രക്രിയയില്‍ പങ്കുചേര്‍ന്ന് ഓരോ ഭാരതീയനും സ്വന്തം ഭാഗധേയം സഫലമാക്കാനും ആഹ്വാനം ചെയ്ത ആ മഹാത്മാവിന്റെ ജീവിതത്തെ ആസ്​പദമാക്കി നരേന്ദ്ര കോഹ്ലി രചിച്ച നോവലിന്റെ പരിഭാഷ.
പരിഭാഷ: കെ.സി. അജയകുമാര്‍
വിവേകാനന്ദം വാങ്ങാം

പുരാണിക് എന്‍സൈക്ലോപീഡിയ

ഭാരതീയ പുരാണങ്ങള്‍ മഹാസമുദ്രംപോലെ വിശാലമാണ്. അവയില്‍ മുങ്ങിത്തപ്പി രത്‌നങ്ങള്‍ സമഗ്രമായി വാരിയെടുത്ത് ഒരു പാത്രത്തിലാക്കുക മനുഷ്യഹസ്തങ്ങള്‍ക്ക് അസാദ്ധ്യമാണ്. വിശേഷിച്ച് പഴമയിലും പരിചയത്തിലും കേവലം ശിശുവായ ഞാന്‍ 'അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു' നോക്കിക്കണ്ട കാര്യങ്ങളാണ് ഈ ഗ്രന്ഥത്തില്‍ നിരത്തിയിരിക്കുന്നത്. അതില്‍ വറവുകളും കുറവുകളും ധാരാളം കണ്ടെന്നു വരാം. ഒരു കഥയ്ക്കുതന്നെ പല പുരാണങ്ങളിലും വ്യത്യസ്ത രൂപങ്ങളാണ് കാണുന്നത്. കഥാപാത്രങ്ങള്‍ക്കുപോലും വൈരുദ്ധ്യമുണ്ട്. സംഭവങ്ങള്‍ക്കും പരസ്​പരം വൈരുദ്ധ്യങ്ങളുണ്ട്. വംശാവലിയുടെ കണ്ണികള്‍ക്കും വ്യത്യാസമുണ്ട്.
പുരാണിക് എന്‍സൈക്ലോപീഡിയ വാങ്ങാം

പത്മരാജന്‍ സമ്പൂര്‍ണ്ണനോവലുകള്‍

ജീവിതത്തിന്റെ ഇരുണ്ടഭൂപ്രദേശങ്ങളില്‍ നിന്ന് പുതിയ അര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പത്മരാജന്റെ നോവലുകള്‍ . പത്മരാജന്റെ വാക്കുകള്‍ അബോധങ്ങളില്‍ നിന്നോ മരണത്തിന്റെയോ കാമത്തിന്റെയോ നേര്‍ത്ത അതിര്‍വരമ്പുകള്‍ക്കിടയില്‍ നിന്നോ വരുന്നു.
നക്ഷത്രങ്ങളേ കാവല്‍ , ജലജ്ജ്വാല, രതിനിര്‍വ്വേദം, ഋതുഭേദങ്ങളുടെ പാരിതോഷികം, കള്ളന്‍ പവിത്രന്‍ , പെരുവഴിയമ്പലം, ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, ഉദകപ്പോള, വിക്രമകാളീശ്വരം, പ്രതിമയും രാജകുമാരിയും, നന്മകളുടെ സൂര്യന്‍ , ശവവാഹനങ്ങളും തേടി എന്നീ നോവലുകളുടെ സമാഹാരം.
രണ്ട് വോള്യങ്ങള്‍ .
പത്മരാജന്‍ സമ്പൂര്‍ണ്ണനോവലുകള്‍ വാങ്ങാം

ഷെര്‍ലോക് ഹോംസ് സമ്പൂര്‍ണകൃതികള്‍

ലോകത്തിലെ ആദ്യകുറ്റാന്വേഷണപരമ്പരയാണ് ഷെര്‍ലോക് ഹോംസ് കഥകള്‍ . 70-ല്‍ പരം ലോകഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഹോംസ് കഥകള്‍ ഇതാദ്യമായി മലയാളത്തില്‍ . രണ്ട് വോള്യങ്ങള്‍
ഷെര്‍ലോക് ഹോംസ് സമ്പൂര്‍ണകൃതികള്‍ വാങ്ങാം

പാവങ്ങള്‍ വോള്യം 1, വോള്യം 2

മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനുവേണ്ടി സ്ത്രീകള്‍ എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം വാതില്‍ക്കല്‍ മുട്ടി വിളിച്ചുപറയും: 'എനിക്കു വാതില്‍ തുറന്നുതരിക; ഞാന്‍ വരുന്നതു നിങ്ങളെ കാണാനാണ്.' വിക്തോര്‍ യൂഗോ

എല്ലാവര്‍ക്കും വേണ്ടി എഴുതപ്പെട്ട കൃതിയാണ് പാവങ്ങള്‍. വായനക്കാരന്റെ ഹൃദയത്തില്‍ അത് മുറിവേല്പിക്കുന്നു; ഉള്ളില്‍ ജീവകാരുണ്യമുണര്‍ത്തുന്നു. ഭൂപടത്തിലെ അതിര്‍ത്തിരേഖകള്‍ക്കപ്പുറം എല്ലാ ഭാഷകളിലും നിലവിളി മുഴങ്ങുന്ന, കഷ്ടപ്പെടുന്ന ലോകമാനവന്റെ, ദുരിതഗാഥയാണത്. മനുഷ്യന്‍ നിരാശനായിരിക്കുന്നിടത്ത്, സ്ത്രീകള്‍ അന്നത്തിനായി വില്ക്കപ്പെടുന്നിടത്ത്, കുട്ടികള്‍ തണുപ്പുമാറ്റാന്‍ വകയില്ലാതെ യാതന അനുഭവിക്കുന്നിടത്ത് എല്ലാം പാവങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. വിക്തോര്‍ യൂഗോ ഫ്രഞ്ച് ഭാഷയില്‍ രചിച്ച ലെ മിസെറാബ്ലെയുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിന് നാലപ്പാട്ട് നാരായണമേനോന്‍ രചിച്ച വിവര്‍ത്തനമാണിത്; മലയാള ഭാവുകത്വത്തെയും ഭാഷാശൈലിയെയും മാറ്റിമറിച്ച വിവര്‍ത്തനസംരംഭം. 1925ല്‍ ആദ്യ പതിപ്പായി മാതൃഭൂമി പ്രസിദ്ധപ്പെടുത്തിയ പാവങ്ങളുടെ ഏറ്റവും പുതിയ ഈ പതിപ്പ് ഭാഷയിലും ശൈലിയിലും മാറ്റമേതും വരുത്താതെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പാവങ്ങള്‍ വാങ്ങാം

അക്കിത്തം കവിതകള്‍ സമ്പൂര്‍ണ്ണം

മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം. പരമമായ സത്യത്തെ കാലം ബാക്കിനിര്‍ത്തും എന്നതിന്റെ തെളിവുകൂടിയാണ് ഈ സമാഹാരം.
 1 2 3 NEXT 
Tags :
Print
SocialTwist Tell-a-Friend 
Print Edition
Frames
Sports
Wellness
Eves
Travel
Wheels
Pravasi
Tech
CJ
Education