TopGear1
സച്ചിന്റെ ഫെരാരി ധോനിയുടെ ഹമ്മര്‍
Posted on: 09 Sep 2013
അനീഷ് പി നായര്‍

പണത്തിനും പ്രശസ്തിക്കും പഞ്ഞമില്ലാത്തവരാണ് ക്രിക്കറ്റ് താരങ്ങള്‍. അതുകൊണ്ടു തന്നെ ചെലവേറിയതായിരിക്കും അവരുടെ ഹോബികള്‍ . ഇഷ്ടവാഹനം തെരഞ്ഞെടുക്കുന്നതിലും പണവും പ്രശസ്തിയും വലിയ പങ്ക് വഹിക്കുന്നുമുണ്ട്. രാജ്യത്തെ മുന്‍നിര ക്രിക്കറ്റ് താരങ്ങളുടെ ഇഷ്ടവാഹനങ്ങള്‍ അവരുടെ ആഡംബരം തെളിയിക്കുന്നതാണ്.മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തികഞ്ഞ വാഹനപ്രേമിയാണ്. ക്രിക്കറ്റ് കഴിഞ്ഞാല്‍ ഇഷ്ടവാഹനങ്ങള്‍ സ്വന്തമാക്കലും അതില്‍ സഞ്ചരിക്കലും സച്ചിന്റെ ഏറെ ഇഷ്ടപ്പെടുന്നു.മാരുതിയുടെ 800 സി.സി മോഡല്‍ സ്വന്തമാക്കി തുടങ്ങിയ വാഹന പ്രേമം ഫെരാരി വരെ എത്തി നില്‍ക്കുന്നു. മാറക്കാന്‍ കഴിയാത്ത ഡ്രൈവിങ്ങ് അനുഭവം നല്‍കുന്ന ഫെരാരി മോഡേണ 360 മോഡലാണ് സച്ചിന്റെ ഫേവറേറ്റ്. സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ചുറികള്‍ എന്ന റെക്കോഡിനൊപ്പമെത്തിയപ്പോള്‍ കാര്‍ നിര്‍മ്മാതാക്കളായ ഫിയറ്റ് സച്ചിന് സമ്മാനമായി നല്‍കിയതാണ് ഫെരാരി. മേഴ്‌സിഡെസ് ബെന്‍സും ഒപ്പല്‍ അസ്‌ട്രെയുമൊക്കെ സച്ചിന്‍െ വാഹന ശേഖരത്തിലുണ്ട്.

ഇന്ത്യന്‍ ടീം നായകന്‍ ധോനിയുടെ ക്രിക്കറ്റ് ഷോട്ടുകള്‍ക്ക് ക്ലാസിക്കിനേക്കാള്‍ കരുത്തിന്റെ പരിവേഷമാണുളളത്. ഇരുചക്രവാഹനങ്ങളില്‍ ഹാര്‍ലി ഡേവിസന്‍ ഇഷ്ടപ്പെടുന്ന ധോനി നാലുചക്രവാഹനങ്ങളില്‍ ഹമ്മറിന്റെ ആരാധകനായില്ലെങ്കിലെ അത്ഭുതമുളളു. ഹമ്മര്‍ എച്ച്് 2 2009 മോഡലാണ് ധോനിയുടെ ഇഷ്ടവാഹനം. ടയോട്ട കോറോള, മിത് സുബിഷി പജേറോ, മഹീന്ദ്ര സ്‌കോര്‍പിയോ, തുടങ്ങിയ വാഹനങ്ങളും ധോനിക്കുണ്ട്്.മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് ബെന്റ്‌ലി കോണ്ടിനെന്റലിന്റെ ഇഷ്ടക്കാരനാണ്. റോഡിനെ തഴുകുംപോലെയുളള ഡ്രെവിങ്ങ് ഇഷ്ടപ്പെടുന്നതാണ് ബെന്റിലിയിലേക്ക് സേവാഗിനെ ആകര്‍ഷിച്ചത്. ബി.എം.ഡബ്ല്യൂവിന്റെ 5 സീരീസും സേവാഗിനുണ്ട്.

പോര്‍ഷെ 911 ആണ് യുവരാജ് സിങ്ങിന്റെ ഇഷ്ടമോഡല്‍.കാറുകളുടെ വലിയ ശേഖരം തന്നെ യുവിക്കുണ്ട്. ബി.എം.ഡബ്ല്യു എം. 5, എം3 മോഡലുകളും, ലംബോര്‍ഗിനി ഗല്ലാര്‍ഡോ, ഓഡി ക്യു 5, തുടങ്ങിയവയാണ് ശേഖരത്തിലെ പ്രമുഖ മോഡലുകള്‍. ക്രിക്കറ്റിലെ പുതിയ ഹീറോ വിരാട് കോലി വാഹനപ്രേമത്തില്‍ മുന്‍നിരയിലില്ല റെനോ ഡസ്റ്ററാണ് കോലിയുടെ വാഹനം. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും ആഡംബരവാഹനങ്ങള്‍ക്ക് വേണ്ടി വലിയതോലില്‍ തുക ചെലവഴിക്കാറില്ല. ഹ്യൂണ്ടായ് ട്യൂസോണ്‍ എസ്.യു.വിയാണ് ദ്രാവിഡിന്റെ സഞ്ചാരിസഹായി.കൊല്‍ക്കത്തയുടെ രാജകുമാരന്‍ സൗരവ് ഗാംഗുലി കാറുകളുടെ ശേഖരത്തിലും മഹാരാജാവ് തന്നെയാണ്. കാറുകളുടെ വിപുലമായ ശേഖരം ഗാംഗുലിക്കുണ്ട്. മേഴ്‌സിഡസ് ബെന്‍സ് സി.എല്‍കെ കണ്‍വെര്‍റ്റിബിളാണ് സൗരവിന്റെ പ്രിയവാഹനം. 20 മേഴ്‌സിഡസ് കാറുകളും നാല് ബി.എം.ബ്ല്യു കാറുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന് മഹീന്ദ്ര ബലേറോയോടാണ് കൂടുതല്‍ ഇഷ്ടം. ടൊയോട്ട കോറോളയും സ്വന്തമായുണ്ട്. സ്പിന്നര്‍ ഹര്‍ബജന്‍ സിങ്ങ് മഹേന്ദ്രസിങ്ങ് ധോനിയെ പിന്തുടര്‍ന്ന് ഹമ്മര്‍ സ്വന്തമാക്കിയ താരമാണ്. ഫോര്‍ഡ് എന്‍ഡേവറും ഭാജിയുടെ പക്കലുണ്ട്.

വിരമിച്ച സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ പ്രിയ വാഹനം മേഴ്‌സിഡസ് ഇ ക്ലാസാണ്. ഫോര്‍ഡ് എന്‍ഡേവറും സ്വന്തമായുണ്ട്. ഇര്‍ഫാന്‍ പത്താന് മഹീന്ദ്ര സ്‌കോര്‍പിയോയും സുരേഷ് റെയ്‌നക്ക് പോര്‍ഷെ ബോക്‌സറ്ററുമാണ് ഏറെ പ്രിയമുളള വാഹനങ്ങള്‍ . രോഹിത് ശര്‍മ്മയുടെ ഫേവറിറ്റ് വാഹനം ബി.എം. ഡബ്ല്യു എം. 5 സീരീസാണ്.
Print
SocialTwist Tell-a-Friend
Other stories in this section