TopGear1
കാറെന്നുകേട്ടാല്‍ ക്രിസ്റ്റ്യാനോയുടെ മനമിളകും
Posted on: 11 Aug 2013
അനീഷ് പി നായര്‍ഫുട്‌ബോള്‍ ലോകത്ത് വാഹനങ്ങളുമായി ബന്ധപ്പെട്ട രണ്ടു കഥകളാണ് അടുത്തിടെയായി പ്രചാരം നേടുന്നത്. റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കാര്‍പ്രേമവും എ.സി മിലാന്റെ ആഫ്രിക്കന്‍ താരം സുലെ മുണ്ടാരിയുടെ കാര്‍ സര്‍വീസ് സെന്ററിനെകുറിച്ചുമാണ് കഥകള്‍ . കാറുകള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഗോളടിക്കുന്നതുപോലെ ഹരം കണ്ടെത്തുകയാണ് ക്രിസ്റ്റിയാനോ. അതേ സമയം സെലിബ്രിറ്റികളുടെ കാറുകളുടെ പരിചരണം ഏറ്റെടുക്കുകയാണ് മുണ്ടാരി.

ഫുട്‌ബോളില്‍ നിന്ന് കാശ് കയ്യില്‍ വന്ന് തുടങ്ങിയതോടെയാണ് കാറുകള്‍ വാങ്ങികൂട്ടല്‍ ക്രിസ്റ്റിയാനോ ആരംഭിച്ചത്. 2006 മുതല്‍ക്കാണ് മുന്തിയ ഇനങ്ങള്‍ താരത്തിന്റെ ഗാരേജില്‍ സ്ഥാനം പിടിച്ചത്. ഇപ്പോള്‍ 19 ആഡംബരകാറുകള്‍ താരത്തിനുണ്ട്. എല്ലാറ്റിനും കൂടി 24 കോടിയോളം രൂപവരും. ഇതില്‍ 10 കോടിയോളം രൂപ വരുന്ന ബുഗാട്ടി വെയ്‌റോണും ഉള്‍പ്പെടും.

ബുഗാട്ടി വെയ്‌റോണ്‍ആദ്യമായി സ്വന്തമാക്കിയ ആഡംബര കാര്‍ ഏതെന്നു ചോദിച്ചാല്‍ ക്രിസ്റ്റിയാനോക്ക് ഒറ്റ ഉത്തരമേയുളളു. അത് ചെന്നെത്തുന്നത് ബി.എം.ഡബ്യു എം.സിക്‌സിലാണ്. 2006 ല്‍ ഒരു ലക്ഷം ഡോളറിനാണ് ബി.എം.ഡബ്യു ക്രിസ്റ്റിയാനോക്കൊപ്പം വീട്ടിലെത്തിയത്. പിന്നീട് ബെന്റിലി കോണ്ടിനന്റല്‍ ജി.ടി.സി, മേഴ്‌സിഡസ് ബെന്‍സ് സി ക്ലാസ് സ്‌പോര്‍ട്‌സ്് കൂപ്പെ, പോര്‍ഷെ കെയ്ന്‍, ഫെരാരി 599 ജിടിബി ഫ്ലോറാനോ, ഓഡി ക്യുസെവന്‍, ഫെരാരി എഫ് ഫോര്‍ 430, പോര്‍ഷെ 911, ബെന്റിലി ജിടി സ്പീഡ്, ഓഡി ആര്‍ 8, ഓഡി ആര്‍ എസ് 6, മസെരാറ്റി ഗ്രാന്‍കാബ്രിയോ ഫെരാരി 599 ജിടിഒ, ലാംബോര്‍ഗിനി അവന്‍ഡ്വര്‍ എല്‍പി 700-4. പോര്‍ഷെ കെയ്ന്‍ ടര്‍ബോ, മേഴ്‌സിഡസ് ബെന്‍സ് സി220 സിഡിഐ കാറുകള്‍ യാത്രയില്‍ താരത്തിന്റെ കൂടുകാരായി.

ആസ്റ്റന്‍ മാര്‍ട്ടിന്‍ ഡിബി9ബുഗാട്ടി വെയ്‌റോണ്‍ , ആസ്റ്റിന്‍ മാര്‍ട്ടിന്‍ ഡിബി9, റോള്‍സ് റോയ്‌സ് ഫാന്റം എന്നിവയാണ് അവസാനമായി കാര്‍ശേഖരത്തിലെത്തിയത്. ഏത് പുതിയ കാറുകള്‍ വിപണിയിലെത്തിയാലും ക്രിസ്റ്റ്യാനോയുടെ മനസൊന്നിളകും. ഫുട്‌ബോള്‍ ലോകത്ത് ക്രിസ്റ്റിയാനോയോളം കാര്‍പ്രേമികള്‍ കുറവാണ്. തന്റെ വരുമാനത്തിന്റെ വലിയൊരു വിഭാഗം വാഹനങ്ങള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നതില്‍ പോര്‍ച്ചുഗല്‍ താരം മടികാണിക്കുന്നുമില്ല. കാറോട്ട മത്സരങ്ങളെ ഇഷ്ടപ്പെടുന്ന താരത്തിന് മുന്തിയ കാറുകളോട് പ്രിയം സ്വഭാവികം. ഫുട്‌ബോള്‍ മത്സരങ്ങളില്ലാത്ത സമയത്ത് കാമുകിക്കൊപ്പം കാറില്‍ ചുറ്റിക്കറങ്ങലാണ് താരത്തിന്റെ പ്രധാന വിനോദം.

ബി എം ഡബ്ല്യൂ എം 6വെറും പബ്ലിസിറ്റിക്ക് വേണ്ടിയല്ല മുണ്ടാരി സെലിബ്രിറ്റി വര്‍ക്ക്‌ഷോപ്പ് തുടങ്ങിയത്. പരിശലനത്തിനും മറ്റുമായ പുറത്തിറങ്ങുന്ന ഫുട്‌ബോല്‍ താരങ്ങളുടെ കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഒരു കൈ സഹായം. അതാണ് മിലാന്‍ താരത്തിന്റെ ഉദ്യേശം. ഒപ്പം മോശമല്ലത്ത കാശും കിട്ടും. ഇറ്റലിയിലാണ് മുണ്ടാരിയുടെ വര്‍ക്ക്‌ഷോപ്പുളളത്. ടയറുകള്‍ പഞ്ചറായാലും വണ്ടി വഴിയില്‍ കിടന്നാലും ഇനി ഒറ്റ ഫോണ്‍ കോള്‍ മുണ്ടാരിക്ക് ചെയ്താല്‍ മതി. ബാക്കി കാര്യം താരത്തിന്റെ സഹായികള്‍ നോക്കിക്കൊളളും. ഫുട്‌ബോള്‍ കളിക്കാന്‍ മാത്രമറിയുന്ന, കാറിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ലോകകപ്പ് തോല്‍ക്കുംപോലെ ടെന്‍ഷനടിക്കുന്ന താരങ്ങള്‍ക്ക് മുണ്ടാരി ഇപ്പോള്‍ വലിയ സഹായമാണ്.

Print
SocialTwist Tell-a-Friend
Other stories in this section