TopGear1
ഐ 10 ഡീസല്‍ റെഡി
Posted on: 09 Aug 2013
മനു കുര്യന്‍

ഐ 10 ഡീസല്‍ മോഡല്‍ ഇന്ന് വരും നാളെ വരും എന്ന് കേട്ട് തുടങ്ങിയിട്ട് കാലങ്ങളായി. 'സ്വിഫ്റ്റ് ഡീസല്‍' വിപണി പിടിച്ചടക്കിയത് മുതലാണ് ഐ 10 ഡീസലിന്റെ വരവിനെക്കുറിച്ച് വാര്‍ത്ത വന്നുതുടങ്ങിയത്. അതിനിടയില്‍ പുതുതലമുറ വാഹനമായ നെക്സ്റ്റ് ജെന്‍ ഐ 10 വന്നു. അതും വിപണിയില്‍ ഒരുവര്‍ഷം പിന്നിടാന്‍ പോകുന്ന ഘട്ടത്തിലാണ് ആകാംക്ഷക്ക് വിരമാമിട്ടുകൊണ്ട് കമ്പനി ഐ 10 ഡീസലിന്റെ വരവ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസം നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോ ഷോയിലാകും 'ഐ 10 ഗ്രാന്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ വാഹനത്തെ ഔദ്യോഗികമായി അവതരിപ്പിക്കുക.ഇയോണ്‍ ആള്‍ട്ടോയ്ക്ക് കടുത്ത വെല്ലുവിളി സൃഷ്ടിച്ചെങ്കില്‍ ഹുണ്ടായിയുടെ അടുത്ത ഉന്നം സ്വിഫ്റ്റ് തന്നെയെന്ന് കമ്പനി തന്നെ നയം വ്യക്തമാക്കുന്നു. ചെറുകാര്‍ വിഭാഗത്തില്‍ ഹ്യുണ്ടായ് ആദ്യമായി അവതരിപ്പിക്കുന്ന ഡീസല്‍ കാര്‍ എന്ന പ്രത്യേകതയും ഈ ഐ 10 ഗ്രാന്‍ഡിനുണ്ട്. 1.1 ഡീസല്‍ എഞ്ചിന്‍ അതിന്റെ ഇന്ധനക്ഷമതയിലാകും മികച്ച പ്രതികരണമുണ്ടാക്കുകയെന്നാണ് കമ്പനിയുടെ അവകാശവാദം. പെട്രോള്‍ മോഡല്‍ അഞ്ച് ലക്ഷത്തിന് താഴെ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള തലത്തില്‍ നിലവിലെ ഐ 10 ന്റെ പകരക്കാരനാകും ഐ 10 ഗ്രാന്‍ഡ് എങ്കിലും ഇന്ത്യയില്‍ രണ്ട് മോഡലുകളും വിപണിയിലുണ്ടാകും. ഹാച്ച് ബാക്ക് വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമാകാന്‍ ശ്രമിക്കുന്ന ഗ്രാന്‍ഡ് 10 ഇന്ത്യയ്ക്കായി പ്രത്യേക രൂപകല്‍പ്പന ചെയ്ത മോഡല്‍ കൂടിയാണ്

ഐ 10 ഉം നെക്സ്റ്റ് ജെന്‍ ഐ 10 നും പിന്തുടര്‍ന്നെത്തുന്ന ഗ്രാന്‍ഡ് 10 നില്‍ പേരില്‍ 10 ശേഷിക്കുന്നുണ്ടെങ്കിലും എല്ലാ അര്‍ത്ഥത്തിലും പുതിയ പ്ലാറ്റ്‌ഫോമിലുള്ള പുതിയൊരു കാര്‍ തന്നെയാണ് ഗ്രാന്‍ഡ് എന്നാണ് ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകള്‍. പുതുതലമുറ ഹുണ്ടായ് കാറുകളുടെ എറ്റവും വലിയ പ്രത്യേകതയായ ഫ്ലായിഡിക് ഡിസൈനില്‍ തന്നെയാണ് ഗ്രാന്‍ഡ് ഐ 10 നും ഒരുക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ഏറെ മാറ്റങ്ങളുണ്ട് ഗ്രാന്‍ഡ് 10 ന്. നീളം കൂട്ടിയിരിക്കുന്നു. 100 മില്ലിമീറ്ററാണ് വീല്‍ബേസ്. നിലവിലുള്ള ഐ 10നും ഐ 20 ക്കും മധ്യോയിരിക്കും ഗ്രാന്‍ഡ് ഐ 10 ന്റെ സ്ഥാനം. വിലയിലും ഇതായിരിക്കും സ്ഥിതി.ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോഴത്തെ ഐ 10 ന്റെയും ഐ 20 യുടെയും ഒരു മിശ്രണം എന്ന് വേണമെങ്കില്‍ ചിത്രം കണ്ടാല്‍ ഗ്രാന്‍ഡ് ഐ 10 നെ ഒറ്റനോട്ടത്തില്‍ വിശേഷിപ്പിക്കാം. മുന്‍ഭാഗം ഐ 10 നോട് സാമ്യം തോന്നിക്കുമ്പോള്‍ പിന്‍ഭാഗത്തേക്കെത്തുമ്പോള്‍ അത് ഐ 20 യോട് ചേര്‍ന്നുനില്‍ക്കുന്നു. ബ്ലൂടൂത്ത് ടെലിഫോണി, റിവേഴ്‌സ് കാമറ, എ.ബി.എസ്, എയര്‍ബാഗ്, റിയര്‍ എയര്‍കോണ്‍ വെന്റുകള്‍, ഇലക്ട്രിക് ഒ.ആര്‍.വി.എം.എസ് എന്നീ സൗകര്യങ്ങളോടെയാകും വിവിധ മോഡലുകള്‍ എത്തുക. ചെറുകാര്‍ വിഭാഗത്തില്‍ റിയര്‍ എയര്‍കോണ്‍ വെന്റാണ് ഇതില്‍ പ്രധാന ആകര്‍ഷണം.

ഐ 20 യില്‍ ഉപയോഗിച്ചിരിക്കുന്ന 1.2 ലിറ്റര്‍ കാപ്പ 2 എഞ്ചിനാണ് ഗ്രാന്‍ഡ് പെട്രോള്‍ മോഡലിലുണ്ടാകുക. മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത എന്നീ പതിവ് പേരുകളില്‍ തന്നെയാകും മോഡലുകള്‍ക്ക്. നിസാല്‍ മൈക്ര സി.വി.ടി, ഹോണ്ട ബ്രിയോ എ.വി.ടി എന്നിവയോട് മത്സരിക്കാനായി സ്‌പോര്‍ട്‌സ് ഓട്ടോമാറ്റിക് മോഡലുമുണ്ടാകും. മൂന്നു സിലിണ്ടര്‍ യു2 സി.ആര്‍.ഡി.ഐ എഞ്ചിനാണ് ഗ്രാന്‍ഡ് ഡീസലില്‍ അവതരിപ്പിക്കുന്നത്. 4.5 ലക്ഷത്തിനും 6.5 ലക്ഷം ഇടയിലായിരിക്കും പെട്രോള്‍ മോഡലുകളുടെ വില. ഡീസല്‍ മോഡലുകള്‍ 5.5 ലക്ഷത്തില്‍ തുടങ്ങി ഏഴര ലക്ഷം വരെയായിരിക്കും വില
Print
SocialTwist Tell-a-Friend
Other stories in this section