TopGear1
ബി.എം.ഡബ്ല്യൂ ഐ3
Posted on: 31 Jul 2013

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ വൈദ്യുതകാര്‍




ബെയ്ജിങ്: ജര്‍മന്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു വൈദ്യുത കാറായ ഐ3 സിറ്റി അവതരിപ്പിച്ചു. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ ഒരേ സമയത്താണിത് കാര്‍ അവതരിപ്പിച്ചത്. നഗരത്തിലെ ഉപയോഗത്തിനായി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് യാത്ര ചെയ്യാം. ഒറ്റ ചാര്‍ജിങ്ങില്‍ 130 മുതല്‍ 300 കിലോമീറ്റര്‍ വരെ ഓടാനാകും.
7.2 സെക്കന്റ് കൊണ്ട് നൂറു കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാനാകുമെന്നും കമ്പനി പറയുന്നു. ബീജിങ്ങിലും ന്യൂയോര്‍ക്കിലും 2014 ആദ്യവും ലണ്ടനില്‍ ഈ വര്‍ഷം അവസാനത്തോടെയും ഐ3 വില്‍പനയ്‌ക്കെത്തും. ഏതാണ്ട് 25 ലക്ഷം രൂപ കണക്കാക്കുന്ന കാര്‍ വൈകാതെ ഇന്ത്യയിലും പുറത്തിറക്കാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാരുമായി നടത്തിയിട്ടുണ്ടെന്ന് ബി.എം. ഡബ്ല്യു. വക്താക്കള്‍ അറിയിച്ചു.

1200 കിലോ ഭാരമുള്ള കാര്‍ കാര്‍ബണ്‍ ഫൈബറിലും പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിലുമാണ് നിര്‍മിച്ചിട്ടുള്ളത്. ബാറ്ററി 230 കിലോയുണ്ടാകും. വീടുകളിലെ സാധാരണ പ്ലഗ് സോക്കറ്റുകളില്‍ നിന്ന് ചാര്‍ജ് ചെയ്യാനുമാകും. ഐ3 സിറ്റിയുടെ 80 ശതമാനം ഭാഗവും പുനരുപയോഗിക്കാവുന്നതാണ്.
Print
SocialTwist Tell-a-Friend




Other stories in this section