TopGear1
TopGear2
പുതുമകളോടെ ഇന്‍ഡിക്കയും ഇന്‍ഡിഗോ ഇ.സി.എസ്സും
Posted on: 30 Jul 2013



ചെന്നൈ: ഇന്റീരിയറിലിം എക്സ്റ്റീരിയറിലും പുതുമകളുമായി ഇന്‍ഡിഗോ ഇ സി എസ്സും ഇന്‍ഡിക്കയും ടാറ്റാ മോട്ടോഴ്‌സ് പുറത്തിറക്കി.

4.13 ലക്ഷം മുതലാണ് ഇന്‍ഡിക്ക വി ടൂ എല്‍ എക്‌സിന്റെ എക്‌സ് ഷോറൂംവില. ഇ വി ടൂ എല്‍ എസ്സിന്റെ എക്‌സ് ഷോറൂംവില 4.39 ലക്ഷം മുതലാണ്. ഇന്‍ഡിഗോ ഇ സി എസ്സിന്റെ വില 5.04 ലക്ഷത്തില്‍ തുടങ്ങും. ഇ സി എസ് ബി എസ് ഫോര്‍ റെയ്ഞ്ച് 5.43 ലക്ഷത്തില്‍ (എക്‌സ് ഷോറൂം) തുടങ്ങും.

ഇന്‍ഡിക്ക

നവീന ഡ്യുവല്‍ ടോണ്‍ ഇന്റീരിയറാണ് ഇന്‍ഡിക്കയുടെ മുഖ്യ ആകര്‍ഷണം. പൂര്‍ണമായും പുതുമയാണ് ട്രാന്‍സ് മിഷന്‍ . ബീജ് സീറ്റുകള്‍ , മെറ്റാലിക് സില്‍വര്‍ സെന്റര്‍ കണ്‍സോള്‍ , നാലു സ്‌പോക് സ്റ്റിയറിങ് വീല്‍ , സ്മാര്‍ട്ട് ഷിഫ്റ്റ് ഗിയര്‍ബോക്‌സ്, ഡ്യുവല്‍ പാത്ത് സസ്‌പെന്‍ഷന്‍ , സൈഡ് ബ്ലിങ്കറുകള്‍ ഘടിപ്പിച്ച പുറത്തെ റിയര്‍വ്യൂ മിററുകള്‍ , സില്‍വര്‍ അഗ്രമുള്ള ഗിയര്‍നോബ്, പിന്നിലെ ടെയ്ല്‍ ഗേറ്റിലുള്ള ക്രോം സ്ട്രിപ്പ്, ബ്ലൂടിത്ത് കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം തുടങ്ങിയവയാണ് ഇന്‍ഡിക്ക വി ടീവിലെ പുതുമകള്‍ .

ഇന്‍ഡിക്ക ഇ വി ടൂവിലുള്ള സി ആര്‍ 4 എന്‍ജിന്‍ 4000 ആര്‍ പി എമ്മില്‍ 70 പി എസ് പരമാവധി കരുത്തും 1800 -3000 ആര്‍ പി എമ്മില്‍ 140 എന്‍ എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ്. വി ടൂവിലുള്ള എന്‍ എ എന്‍ജിന്‍ 5000 ആര്‍ പി എമ്മില്‍ 48.9 പി എസ് പരമാവധി കരുത്തും 2500 ആര്‍ പി എമ്മില്‍ 85 എന്‍ എം പരമാവധി ടോര്‍ക്കും നല്‍കും.



ഇന്‍ഡിഗോ ഇ സി എസ്സ്

നവീന ഡയമണ്ട് ക്രോം ഗ്രില്‍ , ക്രോം വളയങ്ങളുള്ള ഫോഗ് ലാമ്പ്, മള്‍ട്ടി സ്‌പോക് അലോയ് വീലുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പറുകള്‍ , ഇരട്ട അറകളുള്ള സ്‌മോക്ഡ് ഹെഡ്‌ലാമ്പ്, ലെതര്‍ പൊതിഞ്ഞ നാലുസ്‌പോക് സ്റ്റിയറിങ് വീല്‍ , നവീന ഇന്‍ട്രമെന്റ് ക്ലസ്റ്റര്‍ , പവര്‍ വിന്‍ഡോകള്‍ , കീലെസ് എന്‍ട്രി, ബോട്ടില്‍ ഹോള്‍ഡറുകള്‍ ,ഗ്ലൗബോക്‌സ് കൂളിങ് തുടങ്ങിയവയാണ് ഇന്‍ഡിഗോ ഇ സി എസ്സിന്റെ പുതുമകള്‍ .

1800 - 3000 ആര്‍ പി എമ്മില്‍ 140 എന്‍ എം പരമാവധി ടോര്‍ക്ക് വരെ പകരുന്നതാണ് ഇന്‍ഡിഗോ ഇ സി എസ്സിലുള്ള പുതിയ സി ആര്‍ ഫോര്‍ എന്‍ജിന്‍. ഗിയര്‍മാറ്റം അനായാസമാക്കുന്നതാണ് എഫ് ഷിഫ്റ്റ് ഗിയര്‍ബോക്‌സ്. ഡ്യുവോ ഫ്ലോട്ട് സസ്‌പെന്‍ഷന്‍ യാത്ര സുഖകരമാക്കും. റിയര്‍ പാര്‍ക്ക് അസിസ്റ്റ്, എ ബി എസ്, സൈഡ് ഇംപ്കാട് ബീമുകള്‍ തുടങ്ങിയവയാണ് ഇ സി എസ്സിലെ സുരക്ഷാ സംവിധാനങ്ങള്‍ . ഇരുവാഹനങ്ങളുടെയും സി എന്‍ ജി വകഭേദങ്ങളും വിപണിയില്‍ ലഭിക്കും.
Print
SocialTwist Tell-a-Friend




Other stories in this section