TopGear1
വെസ്പ എസ് ഈ വര്‍ഷമെത്തും
Posted on: 25 Jul 2013



മുംബൈ: പിയാജിയോയുടെ പുതിയ സ്‌കൂട്ടര്‍ വെസ്പ എസ് ഈ വര്‍ഷം അവസാനം വിപണിയിലെത്തും. ഇറ്റാലിയന്‍ സ്‌കൂട്ടര്‍ ബ്രാന്‍ഡിന് ഇന്ത്യയില്‍നിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ മോഡല്‍ വിപണിയിലെത്തിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം എത്തിയ എല്‍ എക്‌സ് 125 ഓട്ടോമാറ്റിക്കിനും ശേഷമെത്തിയ വെസ്പ വി എക്‌സിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അത്യാകര്‍ഷകമായ നിറങ്ങളായിരുന്നു വിഎക്‌സിന്റെ ആകര്‍ണഷണം. വെസ്പ 946 സ്‌ക്കൂട്ടറും ഇന്ത്യയില്‍ അവതരണത്തിന് ഒരുങ്ങി നില്‍ക്കുകയാണ്.



ഈ വര്‍ഷമെത്തുന്ന വെസ്പ എസിനെ ഏറ്റവും ആകര്‍ഷകമാക്കുക റെക്ടാങ്കുലര്‍ ഹെഡ്‌ലാമ്പാണ്. ഇതില്‍ ഗൃഹാതരത്വമുണര്‍ത്തുന്ന അനലോഗ് സ്പീഡോ മീറ്ററാണ് ഉള്‍ക്കൊള്ളിച്ചിരിക്കുത്. പുതുമ നിലനിര്‍ത്താന്‍ ഡിജിറ്റല്‍ ക്ലോക്കുമുണ്ട്. 125 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ഈ മോഡലിന് കരുത്ത് പകരുകയെന്നാണ് കരുതുത്.

എല്‍ എക്‌സ് 125ലും വി.എക്‌സിലും ഇതേ എന്‍ജിനാണ് പിയാജിയോ ഉപയോഗിച്ചിരിക്കുത്. 10 ബി.എച്ച്.പി പവര്‍ നല്‍കാന്‍ ഈ എന്‍ജിന് കഴിയും. സി.വി.ടി ട്രാന്‍സ്മിഷനായിരിക്കണം എസില്‍ എന്നും കരുതുന്നു.



വെസ്പ മോഡലുകളുടെ മുഖമുദ്രയായ മോണോക്കോക്ക് സ്റ്റില്‍ ഷാസിയാണ് എസ് മോഡലിലും ഉപയോഗിക്കുക. മുന്നില്‍ സിംഗിള്‍ സൈഡ് ഹൈഡ്രോളിക്ക് ഷോക്ക് അബ്‌സോര്‍ബര്‍ ആയിരിക്കും ഉള്‍ച്ചേര്‍ക്കുക. വില ഇതുവരെയിറങ്ങിയ മോഡലുകളുടേതിന് സമാനമായിരിക്കുമൊണ് അറിയുത്.


Print
SocialTwist Tell-a-Friend




Other stories in this section