TopGear1
TopGear2
വെരിറ്റോ വൈബ്: മഹീന്ദ്രയുടെ പുത്തന്‍ പരീക്ഷണം
Posted on: 14 Jun 2013
സന്ദീപ് സുധാകര്‍



കാഴ്ചയില്‍ ഹാച്ച്ബാക്കുമല്ല സെഡാനുമല്ല; ഹാച്ച്ബാക്കിന് മുകളിലൊരു മോഡല്‍ പ്രതീക്ഷിക്കുന്ന ഇടത്തരക്കാരുടെ കാര്‍സങ്കല്‍പ്പങ്ങള്‍ക്ക് ചിറകേകുകയാണ് വെരിറ്റോ വൈബ് എന്ന മോഡലിലൂടെ മഹീന്ദ്ര. വൈബിന്റെ കെട്ടും മട്ടും കണ്ടാല്‍ ഇത് വ്യക്തം.

ഇതിന് മുമ്പ് എസ്.യു.വിയ്ക്കും ഹാച്ച്ബാക്കിനുമിടയില്‍ മിനി എസ്.യു.വി എന്ന ഒരു വിഭാഗം കാറുകള്‍ക്ക് ലഭിച്ച സ്വീകാര്യതയാവാം മഹീന്ദ്രയുടെ പുതിയ പരീക്ഷണത്തിന് പിന്നിലെ ഊര്‍ജ്ജം. എന്തായാലും നാലുമീറ്റര്‍ നീളത്തില്‍, റിനോയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിതമായ ഈ മോഡല്‍ മാരുതിയുടെ ഡിസയര്‍, സ്വിഫ്റ്റ്, ഹോണ്ടയുടെ അമേസ്, ടൊയോട്ടയുടെ ലിവ എന്നീ മോഡലുകളോടായിരിക്കും മത്സരിക്കുക.



കാര്‍പ്രേമികളെ ഒട്ടൊന്നമ്പരപ്പിച്ചുകൊണ്ട് ഡീസല്‍ മോഡലുകള്‍ മാത്രമാണ് ആദ്യം ഇറക്കുന്നതെങ്കിലും പെട്രോള്‍ മോഡലുകളും സമീപ ഭാവിയില്‍ പ്രതീക്ഷിക്കാമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വ്യക്തമാക്കിക്കഴിഞ്ഞു. കാര്‍ബണ്‍ഫൈബര്‍ ഗ്രില്‍, സ്‌മോക്ക് ചെയ്ത ഹെഡ്‌ലൈറ്റുകള്‍, എല്‍.ഇ.ഡി ടെയില്‍ ലാമ്പുകള്‍ കറുത്ത റൂഫ് റെയിലുകള്‍ എന്നിവയാണ് പുതിയ മോഡലിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലത്.



മുന്നില്‍ നിന്ന് നോക്കിയാല്‍ മഹീന്ദ്രയുടെ ജനപ്രിയ സെഡാന്‍ മോഡലായ വെരിറ്റോ തന്നെയെന്ന് തോന്നിക്കുമെങ്കിലും വശങ്ങളിലും പിന്നിലും ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ പ്രകടം. പിന്നില്‍ റൂഫ് റെയില്‍ മുതല്‍ താഴെ വരെ നീളുന്ന ടെയില്‍ ലൈറ്റ് അസംബ്ലി പുതിയ ആശയമല്ലെങ്കിലും വെരിറ്റോ വൈബിന് വേറിട്ടൊരു വ്യക്തിത്വം നല്‍കുന്നുണ്ട്. റിനോയുടെ 1.5 ലിറ്റര്‍ ഡിസല്‍ എന്‍ജിന്‍ വൈബിന് ലിറ്ററിന് 20.8 കിലോമീറ്റര്‍ മൈലേജും നല്‍കും. 5.69 ലക്ഷം രൂപയ്ക്കും 6.55 ലക്ഷം രൂപയ്ക്കുമിടയിലാണ് വെരിറ്റോ വൈബിന് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
Print
SocialTwist Tell-a-Friend




Other stories in this section