TopGear1
എഞ്ചിനുകളുടെ ഓസ്‌കറില്‍ ഫോര്‍ഡിന് അപൂര്‍വനേട്ടം
Posted on: 13 Jun 2013
പി.എസ്. രാകേഷ്‌

ഹോളിവുഡ് സിനിമകളുടെ മികവിന്റെ മാനദണ്ഡം ഓസ്‌കര്‍ അവാര്‍ഡ് നേട്ടമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ കാര്‍ എഞ്ചിനുകള്‍ക്കുമുണ്ട് ഇത്തരമൊരു അംഗീകാരം. കാര്‍ എഞ്ചിനുകളെ വിവിധ വിഭാഗങ്ങളിലായി തിരിച്ച് വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് എഞ്ചിനുകളുടെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന 'ഇന്റര്‍നാഷണല്‍ എഞ്ചിന്‍ ഓഫ് ദി ഇയര്‍' അവാര്‍ഡുകള്‍ തീരുമാനിക്കപ്പെടുക.

അവാര്‍ഡ് നിര്‍ണയപ്രക്രിയയില്‍ 35 രാജ്യങ്ങളില്‍ നിന്നായി 87 പത്രപ്രവര്‍ത്തകര്‍ പങ്കെടുക്കും. എല്ലാവരും വാഹനങ്ങളെക്കുറിച്ചുമാത്രം എഴുതുന്ന സ്‌പെഷലൈസ്ഡ് ജേര്‍ണലിസ്റ്റുകള്‍. ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടില്‍ നടന്നുവരുന്ന എഞ്ചിന്‍ എക്‌സ്‌പോയില്‍ വച്ച് 2013ലെ മികച്ച എഞ്ചിനുകള്‍ക്കുളള അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടു. ഫോര്‍ഡിന്റെ 999 സി.സി. ത്രീ സിലിണ്ടര്‍ ടര്‍ബോ എഞ്ചിന്‍ ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ എഞ്ചിനുള്ള അവാര്‍ഡ് നേടി.കഴിഞ്ഞവര്‍ഷവും ഇതേ എഞ്ചിന് തന്നെയായിരുന്നു അവാര്‍ഡ് നേട്ടമെന്നത് ഫോര്‍ഡിന്റെ വിജയമധുരം കൂട്ടുന്നു. 15 വര്‍ഷത്തെ അവാര്‍ഡ് ചരിത്രത്തില്‍ ആദ്യമായാണ് തുടര്‍ച്ചയായ രണ്ടു വര്‍ഷം ഒരേ എഞ്ചിന്‍ തന്നെ അവാര്‍ഡ് സ്വന്തമാക്കുന്നത്.

എഞ്ചിനുകളുടെ പ്രവര്‍ത്തനശേഷിക്കനുസൃതമായി എട്ടു വിഭാഗങ്ങളാക്കിയാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇന്റര്‍നാഷണല്‍ എഞ്ചിന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, ഗ്രീന്‍ എഞ്ചിന്‍ ഓഫ് ദി ഇയര്‍, ബെസ്റ്റ് പെര്‍ഫോര്‍മന്‍സ്, ബെസ്റ്റ് ന്യൂ എഞ്ചിന്‍ എന്നിവയായിരുന്നു ബഹുമതികള്‍. ഇന്ത്യയില്‍ നിന്ന് ആസ്പി എം. ഭത്തേന (കാര്‍ ഇന്ത്യ), ഹോര്‍മസ്ദ് സൊറാബ്ജി (ഓട്ടോകാര്‍ ഇന്ത്യ-സി.എന്‍്.ബി.സി. ടി.വി.), രേണുക കൃപലാനി (ഓട്ടോകാ ഷോ-ബ്ലൂമെര്‍ഗ് ടി.വി.), യോഗേന്ദ്ര പ്രതാപ് (ഓട്ടോബില്‍ഡ് ഇന്ത്യ) എന്നീ ഓട്ടോമൊട്ടീവ് ജേര്‍ണലിസ്റ്റുകള്‍ ജൂറി അംഗങ്ങളായിരുന്നു. ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമഗ്രൂപ്പായ യു.കെ.ഐ.പി. മീഡിയ ആന്‍ഡ് ഇവന്റ്‌സ് ലിമിറ്റഡാണ് അവാര്‍ഡ്്പ്രക്രിയയുടെ സംഘാടകര്‍.479 പോയിന്‍്് നേടിയാണ് ഫോര്‍ഡിന്റെ 999 സി.സി. ത്രീ സിലിണ്ടര്‍ ടര്‍ബോ എഞ്ചിന്‍ ഈ വര്‍ഷത്തെ മികച്ച എഞ്ചിന്‍ എന്ന ബഹുമതി നേടിയത്. ഫിയസ്റ്റ, ഫോക്കസ്, സി-മാക്‌സ്, ഗ്രാന്‍ഡ് സി-മാക്‌സ് എന്നീ മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഈ എഞ്ചിന്‍ ഫോര്‍ഡ് ഇതുവരെ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. വരുംമാസങ്ങളില്‍ ഇന്ത്യന്‍ നിരത്തുകളിലിറക്കാനിരിക്കുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ്.യു.വി.യില്‍ 999 സി.സി. എഞ്ചിനാണ് കരുത്ത് പകരുക.ടര്‍ബോ ചാര്‍ജിങ്, ഡയറക്ടറ്റ് ഫ്യുവല്‍ ഇഞ്ചക്ഷന്‍, വേരിയബിള്‍ വാള്‍വ് ടൈമിങ് എന്നീ മൂന്നുകാര്യങ്ങളും ഇന്ധനച്ചെലവുകുറച്ചും കരുത്തൊട്ടും ചോരാതെയും നിര്‍വഹിക്കാനുള്ള ശേഷിയാണ് ഫോര്‍ഡ് എഞ്ചിനെ ഒന്നാമതെത്തിച്ചതെന്ന് ജൂറി അംഗങ്ങള്‍ പറയുന്നു.ഇന്റര്‍നാഷണല്‍ എഞ്ചിന്‍ ഓഫ് ദി ഇയര്‍ റാങ്കിങില്‍ 408 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ളത് ഫോക്‌സ്‌വാഗണിന്റെ 1.4 ലിറ്റര്‍ ട്വിന്‍ചാര്‍ജര്‍ എഞ്ചിനാണ്. ഫോക്‌സ്‌വാഗണിന്റെ പോളോ, ബീറ്റില്‍, ജെറ്റ എന്നീ കാറുകളിലും സ്്‌കോഡ ഫാബിയ ആര്‍.എസ്., ഔഡി എ1 എന്നീ കാറുകളിലും ഇതേ എഞ്ചിനാണ്. ആകെ 18 കാറുകളില്‍ ഇതേ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റാങ്കിങില്‍ മൂന്നാം സ്ഥാനത്ത് ബി.എം.ഡബ്ല്യൂ. 2 ലിറ്റര്‍ ട്വിന്‍-ടര്‍ബോ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും (247 പോയിന്റ്) നാലാം സ്ഥാനത്ത് പോര്‍ഷെ 2.7 ലിറ്റര്‍ ഡി.ഐ. എഞ്ചിനുമാണുള്ളത് (205 പോയിന്റ്).1.0 ലിറ്റര്‍ എഞ്ചിന് രാജ്യാന്തരഅവാര്‍ഡ് ലഭിച്ചത് ഫോര്‍ഡ് കമ്പനിക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. ഇൗ എഞ്ചിന്‍ തേടി മറ്റു വാഹനക്കമ്പനികളും ഇനി ക്യൂ നില്‍ക്കുമെന്ന് കമ്പനിക്കറിയാം. അതു കണ്ടറിഞ്ഞ് ജര്‍മനിയിലെ കൊളോണില്‍ ദിനം പ്രതി ആയിരം എഞ്ചിനുകളുണ്ടാക്കാന്‍ ശേഷിയുള്ള വന്‍ നിര്‍മാണപ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി.

വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് നേടിയ എഞ്ചിനുകള്‍


International Engine of the Year: Ford 999c three-cylinder turbo
New Engine of the Year: Volkswagen 1.4-litre TSI ACT
Green Engine of the Year: Fiat 875cc two-cylinder turbo CNG
Performance Engine of the Year: Ferrari 6.3-litre V12
Sub 1-litre Engine of the Year: Ford 999cc three-cylinder turbo
1-litre to 1.4-litre Engine of the Year: Volkswagen 1.4-litre TSI Twincharger
1.4-litre to 1.8-litre Engine of the Year: BMW-PSA 1.6-litre turbo petrol
1.8-litre to 2.0-litre Engine of the Year: BMW 2.0-litre twin-turbo four-cylinder
2.0-litre to 2.5-litre Engine of the Year: Audi 2.5-litre turbo
2.5-litre to 3.0-litre Engine of the Year: Porsche 2.7-litre DI
3.0-litre to 4.0-litre Engine of the Year: McLaren 3.8-litre V8
Above 4.0-litre Engine of the Year: Ferrari 6.3-litre V12


Print
SocialTwist Tell-a-Friend
Other stories in this section