TopGear1
TopGear2
ഹോണ്ട ആക്ടിവ ഐ
Posted on: 13 Jun 2013

ചെന്നൈ: ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച് എം എസ് ഐ) പേഴ്‌സണല്‍ കോംപാക്ട് സ്‌കൂട്ടര്‍ വിഭാഗത്തില്‍പ്പെട്ട ആദ്യ ഇരുചക്രവാഹനം ആക്ടിവ ഐ വിപണിയിലിറക്കി. 44,200 രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂംവില. ജൂണ്‍ അവസാനം മുതല്‍ വാഹനം ഇന്തയിലെ ഹോണ്ട ഡീലര്‍മാരില്‍നിന്ന് ലഭിക്കും. ഹോണ്ട ആക്ടിവയുടെ അടിസ്ഥാന വേരിയന്റിനെക്കാള്‍ 3000 രൂപയോളം വിലക്കുറവാണ് ഇതിന്.

ദൈനംദിന ഉപയോഗത്തിനുള്ള ഭാരവും വലിപ്പവും കുറഞ്ഞ ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടുന്നതാണ് പേഴ്‌സണല്‍ കോംപാക്ട് വിഭാഗം. ബ്രേക്കിങ് ദൂരം കുറയ്ക്കുന്നകോംബി ബ്രേക്കുകള്‍ , ട്യൂബ് ലെസ് ടയറുകള്‍ , മെയിന്റനന്‍സ് ഫ്രീ ബാറ്ററി, വിസ്‌കസ് എയര്‍ ഫില്‍ട്ടര്‍ , 18 ലിറ്റര്‍ സ്റ്റോറേജ് സ്‌പെയ്‌സ് തുടങ്ങിയവയാണ് ആക്ടിവ ഐയുടെ സവിശേഷതകള്‍. 103 കിലോഗ്രാം ഭാരമുള്ള സ്‌കൂട്ടര്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനായാസം കൈകാര്യം ചെയ്യാവുന്നതാണ്. 165 എം എമ്മാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. എളുപ്പത്തില്‍ പാര്‍ക്കുചെയ്യാന്‍ സഹായകരമാണ് ഇത്.



109 സി സി നാലു സ്‌ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. എട്ട് ബി എച്ച് പി പരമാവധി കരുത്തും 5500 ആര്‍ പി എമ്മില്‍ 8.74 എന്‍ എം പരമാവധി ടോര്‍ക്കും പകരുന്നതാണ് എന്‍ജിന്‍ . ബീജ് മെറ്റാലിക്, പേള്‍ സണ്‍ബീം വൈറ്റ്, ആല്‍ഫാ റെഡ് മെറ്റാലിക്, പര്‍പ്പിള്‍ മെറ്റാലിക് എന്നീ നിറങ്ങളില്‍ ആക്ടിവ ഐ ലഭിക്കും. ഡിയോ, ആക്ടിവ, ഏവിയേറ്റര്‍ എന്നിവയാണ് ഹോണ്ട ഇന്ത്യയില്‍ വിറ്റഴിക്കുന്ന മറ്റ് സ്‌കൂട്ടറുകള്‍ . സ്‌കൂട്ടര്‍ വിപണിയിലെ സാന്നിധ്യം ശക്തമാക്കാനാണ് ആക്ടിവ ഐ ഹോണ്ട വിപണിയില്‍ എത്തിച്ചത്.
Print
SocialTwist Tell-a-Friend










Other stories in this section