TopGear1
കാര്‍ കളക്ഷന്‍ ഹോബിയാക്കുന്നവര്‍
Posted on: 09 Jun 2013
അനീഷ് പി നായര്‍പണവും പ്രശസ്തിയുടെ കൈവരുമ്പോള്‍ വാഹനത്തോട് പ്രിയം കൂടുന്നത് സ്വാഭാവികമാണ്. ബാങ്ക് ബാലന്‍സിന്റെ കനത്തിനനുസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂടും. അതിപ്രശസ്തര്‍ക്ക് ഒന്നിലധികം വാഹനങ്ങള്‍ ഇല്ലെങ്കില്‍ അത് അവരുടെ ഗ്ലാമറിന് മങ്ങലേല്‍പ്പിക്കും. മുന്തിയ വാഹനങ്ങളുടെ ശേഖരം തന്നെയുളള സെലിബ്രിറ്റികളുടെ ചില വിശേഷങ്ങള്‍.ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായെത്തി ബോളിവുഡിനെ കീഴടക്കിയ ബിഗ് ബി അമിതാഭ് ബച്ചന്‍ തികഞ്ഞ വാഹന പ്രേമിയാണ്. റോള്‍സ് റോയ്‌സ് ഫാന്റം, ബെന്റിലി കോണ്ടിനന്റല്‍ ജി.റ്റി, മേഴ്‌സിഡഡ് എസ്.എല്‍ 500, പോര്‍ഷെ കെയ്മാന്‍ എസ്, റേഞ്ച് റോവര്‍ , ലക്‌സസ് എല്‍ എക്‌സ് 470, മേഴ്‌സിഡസ് ഇ-240, ബി.എം.ഡബ്ല്യു, എക്‌സ്5, ബി.എം.ഡബ്ല്യു 7 സീരീസ്, മേഴ്‌സിഡസ് എസ് 320 തുടങ്ങിയ ആംഡബര കാറുകളാണ് ബച്ചന്റെ ശേഖരത്തിലുളളത്. വീട്ടില്‍ നിറയെ സെലിബ്രിറ്റികളായതിനാല്‍ ആഡംബര കാറുകളുടെ എണ്ണം കൂടിയില്ലെങ്കിലെ ആരാധകര്‍ കുറ്റം പറയു.

ലോകത്തെ അതിസമ്പന്നന്‍മാരുടെ പട്ടികയുടെ മുന്‍ നിരക്കാരനായ മുകേഷ് അംബാനിക്ക് 168 കാറുകളുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മെയ്ബാക് 62 ആണ് മുകേഷിന്റെ പ്രിയ വാഹനം. ബ്ലാക്ക് മേഴ്‌സിഡസ് എസ്.എല്‍ 500 മോഡലാണ് മറ്റൊരു പ്രിയമോഡല്‍. ബോളിവുഡിലെ കിങ്ങ് ഖാന്‍ ഷാരൂഖിന്റെ ശേഖരത്തില്‍ ബി.എം ഡബ്ല്യു 7 സീരിസിലേയും, 6 സീരീസിലേയും കാറുകളുണ്ട്. ഇതിനു പുറമെ ഓഡി ക്യൂ 6, ബെന്റിലി കോണ്ടിനന്റെല്‍ ജി.റ്റി, മിത്‌സുബിഷി പജേറോ എസ്.യു.വി, റോള്‍സ് റോയ്‌സ് ഫാന്റം എന്നിവയാണ് എസ്.ആര്‍.കെയും ശേഖരത്തിലുളളത്.ചേട്ടനുമായി താരത്മ്യം ചെയ്യുമ്പോള്‍ വളരെ പിന്നിലാണ് അനില്‍ അംബാനി. വാഹനങ്ങളോട് അത്രക്ക് പ്രേമമില്ലെങ്കിലും വിലകൂടിയതും ആഡംബരം നിറഞ്ഞതുമായി ചില മോഡലുകള്‍ അനിലിന്റെ പക്കലുമുണ്ട്. ലംബോര്‍ഗിനി ഗല്ലാര്‍ഡോ, മേഴ്‌സിഡസ് എസ് ക്ലാസ്, ലക്‌സസ് എസ്.യു.വി, മേഴ്‌സിഡസ് ജി.എല്‍കെ350, ബി.എം.ഡബ്ല്യ 7 സീരീസ്, ഓഡി ക്യു7, റോള്‍സ് റോയ്‌സ്, മെയ്ബാഷ്, പോര്‍ഷെ എന്നിവയാണ് അനിലിന്റെ പ്രിയവാഹനങ്ങള്‍.

ബോളിവുഡിന്റെ മറ്റൊരു സൂപ്പര്‍ താരം അജയ് ദേവ്ഗണിനും കാറുകള്‍ വാങ്ങികൂട്ടുന്നത് ഹരമാണ്. ടയോട്ട സെലിക്ക, മേഴ്‌സിഡിസ് സഡ്് ക്ലാസ്, ബി.എം.ഡബ്ല്യു സെഡ് 4, ഫെരാരി, റേഞ്ച് റോവര്‍ വോഗ്, 1967 മോഡല്‍ വിന്റേജ് കാര്‍ എന്നിവയും അജയ് ഉപയോഗിക്കുന്നു. കാര്‍ വാങ്ങികൂട്ടുന്നതിലും ഡ്രൈവ് ചെയ്യുന്നതിലും സഞ്ജയ് ദത്തിന് ഏറെ താല്‍പ്പര്യമാണ്. ഫെരാരി599, രണ്ട് സീറ്റുളള ഓഡി ആര്‍ 8, ഓഡി ക്യു7, ലെക്‌സക് എസ്.യു.വി, മേഴ്‌സിഡസ് ബെന്‍സ് എം. ക്ലാസ്, പോര്‍ഷെ എസ്.യുവി, ടയോട്ട ലാന്‍ഡ് ക്രൂയ്‌സര്‍, ബി.എം.ഡബ്ല്യു 7 സീരീസ്, റോള്‍സ് റോയ്‌സ് വാഹനങ്ങളുടെ നിര ആരേയും ആകര്‍ഷിക്കുന്നതാണ്.

മദ്യരാജാവ് വിജയ്മല്യ ഇപ്പോള്‍ അല്‍പം തകര്‍ച്ചയിലാണെങ്കിലും കാറുകള്‍ സ്വന്തമാക്കുന്നതില്‍ പണ്ട് മുതലെ ഹരംകൊളളുന്നയാളാണ്. അതുകൊണ്ട് തന്നെ കാറുകളുടെ വിപുലമായ ശേഖരം അദ്ദേഹത്തിനുണ്ട്. ജാഗ്വര്‍ സ്‌പോര്‍ട് എക്‌സ് ജെആര്‍15, ബി.എം.ഡബ്ല്യു എം1, റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഷെവര്‍ലെ കോര്‍വെറ്റ്, ഫെരാരി365, കാലിഫോര്‍ണിയ സ്‌പൈഡര്‍, ഷെല്‍ബി അമേരിക്ക കോബ്ര 427 എന്നിവയാണ് പ്രിയവാഹനങ്ങള്‍ .

വാഹനങ്ങളുടെ ലോകത്തായിരുന്നു ഏറെ കാലം രത്തന്‍ ടാറ്റ. ലോകത്തിന് നാനോ കാര്‍ സമ്മാനിച്ചാണ് അദ്ദേഗം ടാറ്റ ഗ്രൂപ്പിന്റെ അമരത്തു നിന്ന് ഒഴിഞ്ഞത്. വാഹനങ്ങള്‍ എന്നും രത്തന്‍ ടാറ്റക്ക് പ്രിയമുളളതായിരുന്നു. ആദ്ദേഹത്തിന്റെ വാഹനശേഖരം വിപുലമായിട്ടില്ലെങ്കില്‍ മാത്രമെ അത്ഭുതപ്പെടേണ്ടതുളളു. ഫെരാരി കാലിഫോര്‍ണിയ, കാഡിലക് എക്‌സ് എല്‍ആര്‍, മസരാറ്റി, മേഴ്‌സിഡസ് എസ്.ല്‍ 500, ലാന്‍ഡ് റോവര്‍ ഫ്രീലാന്‍ഡര്‍ , തുടങ്ങിയ മുന്തിയ ഇനങ്ങളാണ് ടാറ്റയുടെ വാഹനങ്ങള്‍.ബോളിവുഡിലെ പുതിയ നക്ഷത്രം ഇമ്രാന്‍ ഖാനും കാറുകളോട് പ്രിയമുളളയാളാണ്. ചുരുങ്ങിയ കാലത്തിനുളളില്‍ ഖാന്‍ സ്വന്തമാക്കിയ കാറുകള്‍ ഇതിന് സാക്ഷി. ബി.എം.ഡബ്ല്യു 6 സീരീസ്, പോര്‍ഷെ കയേന്‍ , ഫോക്‌സ് വാഗണ്‍ ബീറ്റില്‍ , അടുത്തിടെ നിരത്തിലിറങ്ങിയ കസ്റ്റം ഫെരാരി എഫ്.എഫ്. എന്നിവ ഇമ്രാന്‍ സ്വന്തമാക്കിക്കഴിഞ്ഞു. റെയ്മണ്ട് ഗ്രൂപ്പ് സിഎംഡി ഗൗതം സിന്‍ഹാനിയക്കും കാറുഖ്ല്‍ വാങ്ങിക്കൂട്ടല്‍ പ്രിയവിനോദമാണ്. വേഗത്തെ ആരാധിക്കുന്ന ഗൗതമിന് അത്തരം വാഹനങ്ങളാണ് ഇഷ്ടവും ഹോണ്ട എസ്2000, ഫെരാരി458 ഇറ്റാലിയ, ലംബോര്‍ഗിനി ഗല്ലാര്‍ഡോ, ഓഡി ക്യൂ7, നിസാന്‍ സ്‌കൈലൈന്‍ ജി.ടി.ആര്‍ എന്നിവ ഗൗതമിന്റെ ശേഖരത്തിലുളള കാറുകളില്‍ ചിലതാണ്.
Print
SocialTwist Tell-a-Friend
Other stories in this section