TopGear1
ചെലവു ചുരുക്കാന്‍ ഈലിയോ വരുന്നൂ
Posted on: 05 Jun 2013
സി. സാന്ദീപനി




ചുരുങ്ങിയ ചെലവില്‍ കാര്‍യാത്ര എന്ന ആഗ്രഹം ഉള്ളവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ ആഗ്രഹം സാധിക്കാന്‍ ഇതാ വരുന്നൂ 'ഈലിയോ'. അമേരിക്കയിലെ ട്രോയ് ആസ്ഥാനമായി ആരംഭിച്ച ഈലിയോ ( Elio ) മോട്ടോഴ്‌സിന്റെ പ്രഥമവാഹനമാണ് ഈ മുച്ചക്ര കാര്‍. മുന്നില്‍ രണ്ടു ചക്രങ്ങളും പിന്നില്‍ ഒരു ചക്രവുമായി സാധാരണ മുച്ചക്രവാഹനങ്ങളുടെ 'റിവേഴ്‌സ്' ആയ രൂപം ഒറ്റനോട്ടത്തില്‍ തന്നെ നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കും.

കൂടിയ ഇന്ധനക്ഷമത എന്ന പ്ലസ് പോയന്റുമായാണ് ഈലിയോ എത്തുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 35.7 കിലോമീറ്റര്‍ ആണിതിന്റെ മൈലേജ്. 30 ലിറ്റര്‍ ശേഷിയുള്ള ടാങ്ക് ഒരിക്കല്‍ നിറച്ചാല്‍ 1081 കിലോമീറ്റര്‍ ഓടാം. ഇടയ്ക്കിടയ്ക്ക് പമ്പില്‍ കയറി ക്യൂ നില്‍ക്കണ്ട.
161 കിലോമീറ്റര്‍ ആണ് ഈലിയോയുടെ പരമാവധി വേഗം. പൂജ്യത്തില്‍ നിന്ന് 96.5 കിലോമീറ്റര്‍ വേഗമെത്താന്‍ വെറും 9.6 സെക്കന്റ് മതി. രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന ഈ കാറില്‍ െ്രെഡവര്‍ക്കു തൊട്ടുപിന്നിലാണ് രണ്ടാം സീറ്റ്. ആറടിയിലേറെ ഉയരമുള്ളവര്‍ക്കും ഇരിക്കാവുന്നത്ര വലുപ്പമുള്ളതാണ് അകം. മൂന്ന് എയര്‍ബാഗുള്ള സുരക്ഷാസംവിധാനമാണ് മറ്റൊരു പ്രത്യേകത.



ഈലിയോയുടെ ഫസ്റ്റ് െ്രെഡവ് രണ്ടാഴ്ചമുമ്പ് നടന്നു. 2014 ജൂണില്‍ അമേരിക്കന്‍ വിപണിയില്‍ കാര്‍ വില്പനയ്‌ക്കെത്തുമെന്ന് ഈലിയോ കമ്പനിയുടെ സി. ഇ. ഒ. പോള്‍ ഈലിയോ അറിയിച്ചു. 6800 ഡോളറാണ് (3.85 ലക്ഷം രൂപ) അമേരിക്കന്‍ വിപണിയില്‍ ഈലിയോയ്ക്ക് ഇട്ടിരിക്കുന്ന വില.

വീഡിയോ
Print
SocialTwist Tell-a-Friend




Other stories in this section