TopGear1
375 സിസി പള്‍സര്‍ വരുന്നു
Posted on: 04 Jun 2013
സന്ദീപ്

ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് വാഹന പ്രേമികള്‍ക്കായി അവതരിപ്പിക്കാനൊരുങ്ങുന്നത് ഒരു 375 സിസി ബൈക്കാണ്. ബജാജ് ഇതുവരെ ഇറക്കിയതില്‍ ഏറ്റവും സ്‌പോര്‍ട്ടിയായ മോഡലാണ് ജനവരിയില്‍ എത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന ബജാജ് പള്‍സര്‍ 375. 1,70,000 രൂപയ്ക്ക് മുകളില്‍ വില പ്രതീക്ഷിക്കുന്ന ഈ ബൈക്ക് പള്‍സര്‍ എന്ന മോഡലിന് പുതിയ മാനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യമഹ വൈ സഡ് എഫ് ആര്‍ വണ്ണിനെ അനുസ്മരിപ്പിച്ചുകൊണ്ട് ട്വിന്‍ ഹെഡ്‌ലൈറ്റാണ് ഡിസൈനില്‍ പള്‍സര്‍ 375ന്റെ മുഖ്യ ആകര്‍ഷണം. മണിക്കൂറില്‍ 150 കിലോമീറ്ററിന് മുകളില്‍ കുതിക്കാന്‍ കഴിയുന്ന ഈ ബൈക്ക്‌ന് കരുത്ത് പകരുക ബജാജിന്റെ തനതായ ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയായിരിക്കുമെന്ന് കരുതുന്നു. സ്മാര്‍ട്ടായ അലോയ് വീലുകളും ടെലസ്‌ക്കോപ്പിക്ക് ഫോര്‍ക്ക് ഫ്രണ്ട് സസ്പന്‍ഷനും പുതിയ മോഡലില്‍ ഉണ്ടായിരിക്കുമെന്നാണ് സ്‌പൈഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.

കെ.ടി.എം 390 ഡ്യൂക്കില്‍ ഉള്ളത് പോലെ എ.ബി.എസ് ബ്രേക്കിങ് സംവിധാവും പള്‍സര്‍ 375ല്‍ സുരക്ഷിത റൈഡ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യക്കാര്‍ക്ക് താങ്ങാവുന്ന രീതിയില്‍ അല്‍പ്പം വില കുറഞ്ഞ സ്‌പോര്‍ട്‌സ് ബൈക്ക് ഇറക്കുകയെന്ന കമ്പനിയുടെ സ്വപ്‌നമാണ് പള്‍സര്‍ 375ലൂടെ യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നത്.


Print
SocialTwist Tell-a-Friend




Other stories in this section