TopGear1
TopGear2
മെഴ്‌സിഡീസ് ഹാച്ച്ബാക്ക്: എ ക്ലാസ് ഇന്ത്യയില്‍
Posted on: 01 Jun 2013



ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സിന്റെ ഹാച്ച്ബാക്ക് കാര്‍ എ ക്ലാസ് ഇന്ത്യന്‍ വിപണിയിലെത്തി. പെട്രോള്‍ , ഡീസല്‍ വേരിയന്റുകളില്‍ എ 180 ലഭിക്കും. സ്‌പോര്‍ട്‌സ് പെട്രോള്‍ വേരിയന്റിന് 22.73 ലക്ഷവും സി ഡി ഐ സ്‌റ്റൈല്‍ (ഡീസല്‍ ) വേരിയന്റിന് 21.93 ലക്ഷവുമാണ് മുംബൈയിലെ എക്‌സ് ഷോറൂം വില. മുന്‍വീല്‍ ഡ്രൈവ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മെഴ്‌സിഡീസ് ബെന്‍സിന്റെ രണ്ടാമത്തെ കാറാണ് എ ക്ലാസ്. ഉയരം കൂടിയ സസ്‌പെന്‍ഷന്‍ സംവിധാനങ്ങളുമായാണ് എ ക്ലാസ് ഇന്ത്യയിലെത്തുന്നത്.

പനോരമിക് സണ്‍റൂഫ് അടക്കമുള്ളവയാണ് പെട്രോള്‍ വേരിയന്റിന്റെ സവിശേഷതകള്‍ . സ്‌പോര്‍ട്‌സ് സീറ്റുകള്‍ അടക്കമുള്ള സവിശേഷതകളുമായാണ് ഡീസല്‍ വേരിയന്റ് എത്തുന്നത്. ഹാച്ച്ബാക്കാണെങ്കിലും എ ക്ലാസ് ഒരു കുഞ്ഞന്‍ കാറാണെന്ന് കരുതേണ്ട. വമ്പന്‍ ഹാച്ച്ബാക്കാണിത്. ഏഴ് എയര്‍ബാഗുകള്‍ , ഇക്കോ സ്റ്റാര്‍ട്ട് ആന്‍ഡ് സ്‌റ്റോപ്പ് സംവിധാനം, അഡാപ്റ്റീവ് ബ്രേക്കുകള്‍ , അറ്റന്‍ഷന്‍ അസിസ്റ്റ് സംവിധാനം, ബ്ലൂടൂത്ത്, ഐ പോഡ്, യു എസ് ബി കണക്ടവിറ്റി തുടങ്ങിയവയെല്ലാം സ്റ്റാന്‍ഡേഡ്.



122 ബി എച്ച് പി പരമാവധി കരുത്ത് പകരുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 109 ബി എച്ച് പി കരുത്ത് പകരുന്ന 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് എ ക്ലാസിന് കരുത്ത് പകരുന്നത്. ഏഴുസ്പീഡ് ഡ്യുവല്‍ക്ലച്ച് ഗിയര്‍ബോക്‌സാണ് കാറിലുള്ളത്. മണിക്കൂറില്‍ 202 കിലോമീറ്ററാണ് പെട്രോള്‍ എ ക്ലാസിന്റെ പരമാവധി വേഗം. ഡീസലിന്റേത് മണിക്കൂറില്‍ 190 കിലോമീറ്ററും.
Print
SocialTwist Tell-a-Friend









Other stories in this section