TopGear1
TopGear2
ബെന്‍സിന്റെ എന്‍ട്രി ലെവല്‍ ആഡംബര എസ് യു വി
Posted on: 17 May 2013

ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന വിപണിയില്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കുള്ള ആധിപത്യം മുതലെടുക്കാന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സും തന്ത്രങ്ങള്‍ മെനയുന്നു. താരതമ്യേനെ വിലകുറഞ്ഞ എന്‍ട്രി ലെവല്‍ ലക്ഷ്വറി എസ്.യു.വി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.



ബി എം ഡബ്ല്യൂ എകസ് വണ്‍ , ഓഡി ക്യൂ ത്രീ, വോള്‍വോ ഉടന്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വി 40 ക്രോസ് കണ്‍ട്രി എന്നിവയോട് ഏറ്റുമുട്ടാനാവും മെഴ്‌സിഡീസ് ബെന്‍സിന്റെ എന്‍ട്രി ലെവല്‍ എസ് യു വി എത്തുക.



ഷാന്‍ഹായ് ഓട്ടോഷോയില്‍ മെഴ്‌സിഡീസ് ബെന്‍സ് അടുത്തിടെ അവതരിപ്പിച്ച ജി എല്‍ എ കണ്‍സപ്റ്റ് വാഹനമായും എന്‍ട്രി ലെവല്‍ എസ് യു വിയായി ഇന്ത്യയില്‍ എത്തുകയെന്നാണ് സൂചന. 25 ലക്ഷത്തിനടുത്താവും വില. യുവ പ്രൊഫഷണലുകളെയും വനിതകളെയും ലക്ഷ്യമിട്ടാണ് എന്‍ട്രി ലെവല്‍ എസ് യു വി അവതരിപ്പിക്കുന്നതെന്ന് മെഴ്‌സിഡീസ് ബെന്‍സ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.



2010 ല്‍ എത്തിയ ബി എം ഡബ്ല്യൂ എക്‌സ് വണ്ണാണ് ഇന്ത്യന്‍ എന്‍ട്രി ലെവല്‍ എസ് യു വി വിപണിയില്‍ ആദ്യമെത്തിയ ആഡംബര വാഹനം. 2012 ല്‍ വിപണിയിലേക്ക് ഓഡി ക്യൂത്രീ എത്തി. 27 ലക്ഷം മുതല്‍ 33 ലക്ഷം വരെയാണ് ഇരുവാഹനങ്ങളുടെയും ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
Print
SocialTwist Tell-a-Friend




Other stories in this section