TopGear1
താരങ്ങളുടെ കാറുകള്‍
Posted on: 03 May 2013
അനീഷ് പി നായര്‍

വാഹനങ്ങള്‍ അത് കാറായാലും ബൈക്കായാലും ഉപയോഗിക്കുന്ന വ്യക്തികളുടെ ഗ്ലാമറിന്റെ പ്രഭ വാഹനങ്ങള്‍ക്കും ലഭിക്കാറുണ്ട്. ആരാധകര്‍ ഏറെയുളള ഫുട്‌ബോള്‍ താരങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ജനപ്രിയമാകുന്നതും ഇതേ കാരണത്താലാണ്. പ്രമുഖ വെബ്‌സൈറ്റായ ഫുട്‌ബോള്‍ ഫെയര്‍പ്ലേ പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ സ്വന്തമാക്കിയ സ്‌പോര്‍ട്‌സ് കാറുകളെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. ഫുട്‌ബോളിനോടുളള അതേ അതേ അളവ് പ്രണയം വേഗത്തോടുമുണ്ടെന്ന് അവരുടെ വാഹനപ്രേമം തെളിയിക്കുന്നു.

വാഹനങ്ങളില്‍ ഹരം കണ്ടെത്തി ആഷ്‌ലി കോള്‍ചെല്‍സിയുടെയും ഇംഗ്ലണ്ടിന്റെയും പ്രതിരോധത്തിലെ കരുത്തന്‍ ആഷ്‌ലി കോള്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ ഹരം കണ്ടെത്തുന്ന താരമാണ്.മേഴ്‌സിഡസ് എസ്.എല്‍, ബി.എം.ഡബ്ല്യു എക്‌സ് 5 മോഡലുകളാണ് ഇപ്പോള്‍ വാഹനശേഖരത്തിലുളളത്. പൂജ്യത്തില്‍ നിന്ന് 62 കി.മി വേഗത്തിലെത്താന്‍ കേവലം 4.6 സെക്കന്റുകള്‍ മതി മേഴ്‌സിഡസിന്. 2002 ല്‍ സ്വന്തമാക്കിയ ബി.എം. ഡബ്ല്യു എക്‌സ് 5 മോഡലിന് തന്റെ നിലവാരത്തിന് പോരെന്ന് തോന്നിയപ്പോഴാണ് താരം മേഴ്‌സിഡസ് മോഡലിലേക്ക് കളം മാറ്റി ചവിട്ടിയത്. പുതിയ വാഹനം കൈവന്നപ്പോള്‍ ബി.എം. ഡബ്ല്യുവിനെ ഒഴിവാക്കാന്‍ വാഹനപ്രേമിയായ ആഷ്‌ലി കോള്‍ തയ്യാറായിട്ടില്ല.

ജെറാര്‍ഡിന്റെ ജാഗ്വര്‍ , ബെക്കാമിന്റെ ഷെവര്‍ലെഇംഗ്ലണ്ടിന്റെയും ലിവര്‍പൂളിന്റെയും മധ്യനിരയില്‍ കളിമെനയുന്ന താരമാണ് സ്റ്റീവന്‍ ജെറാര്‍ഡ്. സൗമ്യനായ താരം. അതേ സമയം തന്റെ ഉശിരന്‍ ലോങ്ങ് റേഞ്ചറുകള്‍ കൊണ്ട് എതിര്‍ടീമിന്റെ താളം തെറ്റിക്കാന്‍ കെല്‍പ്പുളളവന്‍. അത്തരൊരു കളിക്കാരന്‍ ജാഗ്വര്‍ എക്‌സ് കെആര്‍ സ്വന്തമാക്കിയില്ലെങ്കിലെ അത്ഭുതമുളളു. പൂജ്യത്തില്‍ നിന്ന് 62 കി.മി വേഗം കൈവരിക്കാന്‍ ജാഗ്വറിന് 4.8 സെക്കന്റുകള്‍ മതി.72 ലക്ഷം രൂപ നല്‍കിയാണ് ഇഷ്ട വാഹനം ജെറാര്‍ഡ് സ്വന്തമാക്കിയത്.

ഫുട്‌ബോളിനൊപ്പം ഫാഷനും സ്റ്റൈലും ഇഷ്ടപ്പെടുന്ന ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാം ഷെവര്‍ലെ കമറോ (camaro) യാണ് പുതുതായി സ്വന്തമാക്കിയത്. ഇഷ്ടപ്പെട്ടാല്‍ ലോകത്തിന്റെ ഏതുകോണിലുളള വാഹനമാണെങ്കിലും ബെക്കാം സ്വന്തമാക്കിയിരിക്കും.

ഇഷ്ട വാഹനം വിട്ടു പിരിയാതെ റൂണിഗോളുകള്‍ കണ്ടെത്തുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇംഗ്ലീഷ് താരം വെയ്ന്‍ റൂണിക്ക് ഹരമാണെങ്കിലും വാഹനത്തോട് അതില്ല. ഏഴ് വര്‍ഷം മുമ്പ് സ്വന്തമാക്കിയ കാറിനോടുളള ഇഷ്ടമാണ് പുതിയതൊന്ന് വാങ്ങുന്നതില്‍ നിന്ന് താരത്തെ പിന്നോട്ടടിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വരുമാനമുളള താരമായിട്ടും ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ് എസ് കാറിനോടുളള താല്‍പ്പര്യം തീര്‍ന്നിട്ടില്ല. റൂണി അടിക്കുന്ന ഗോളുകളെപോലെ മനോഹരവും കരുത്തുറ്റതുമാണ് ഈ ഇംഗ്ലീഷ് കാര്‍ .

റൂണിയുടെ ടീമിന്റെ ചിരവൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ കീപ്പര്‍ ജോ ഹാര്‍ട്ട് മേഴ്‌സിഡസ് പ്രേമിയാണ്. മേഴ്‌സിഡസ് -ബെന്‍സ് സി.എല്‍ കാറാണ് ഹാര്‍ട്ടിന്റെ ഹൃദയം കവര്‍ന്നത്. സാങ്കേതിക വിദ്യയിലും സുരക്ഷ ക്രമീകരണത്തിലും മുന്‍പന്തിയിലുളള ആഡംബര കാര്‍ ഹാര്‍ട്ടിന്റെ സേവ് പോലെ മനോഹരവുമാണ്.


ടെവസിന്റെ ഹമ്മര്‍ വാല്‍ക്കോട്ടിന്റെ ഫെരാരികളിക്കളത്തിനകത്തും പുറത്തും റിബല്‍ പരിവേഷമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനക്കാരന്‍ കാര്‍ലോസ് ടെവസിന്. ഹമ്മര്‍ എസ്.വി.യു വാങ്ങാന്‍ ടെവസിനെ പ്രേരിപ്പിച്ചത് കരുത്തിനോടുളള അഭിനിവേശമാണ്. കളിക്കളത്തില്‍ പ്രത്യാക്രമണങ്ങളെ കരുപ്പിടിപ്പിക്കുന്ന ടെവസിന് ഹമ്മറിനെ പോലെയുളള 'ടാങ്ക് മോഡല്‍' വാഹനങ്ങളെ ഇഷ്ടപ്പെടാന്‍ കഴിയൂ. അമിത വേഗത്തിന് ശിക്ഷ നേരിടുന്ന താരം റോഡില്‍ ആധിപത്യം ഇഷ്ടപ്പെടുന്നുണ്ട്. അപ്പോള്‍ ഹമ്മറില്ലാതെ ടെവസിനെന്ത് ഡ്രൈവിങ്ങ് എന്ന് പറയേണ്ടി വരും. ഇംഗ്ലണ്ടിന്റെ യുവതാരം തിയോ വാല്‍ക്കോട്ട്് അടുത്തിടെ സ്വന്തമാക്കിയത് വേഗത്തിന്റെ തമ്പുരാനായ ഫെരാരി 458 ഇറ്റാലിയ മോഡലാണ്. പൂജ്യത്തില്‍ നിന്ന് 62 കി.മി വേഗത്തിലെത്താന്‍ വെറും 3.4 സെക്കന്റു മതി. വിങ്ങില്‍ കൂടി എതിര്‍ ടീമിന്റെ പാളയത്തിലേക്ക് പട നയിക്കുന്ന താരത്തിന് വേഗമുളള വാഹനത്തോട് പ്രിയം തോന്നിയതില്‍ കൗതുകപ്പെടാനില്ല.

കാരഗറിന്റെ റേഞ്ച് റോവര്‍ഇംഗ്ലീഷ് താരം ജിമ്മി കരാഗര്‍ സ്വന്തം കളിശൈലിക്കിണങ്ങുന്ന റേഞ്ച് റോവറാണ് സ്വന്തമാക്കിയത്. കരുത്തേറിയതും ഏതു സാഹചര്യത്തിലും ആശ്രയിക്കാവുന്നതുമായി മോഡല്‍ വാഹനമാണിത്. ടീമില്‍ ജിമ്മിയുടെ റോളും ഇത്തരത്തിലാണ്.
ഉയരം കൊണ്ട് എതിര്‍ ടീമിനെ വലക്കുന്ന ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ പീറ്റര്‍ ക്രൗച്ചിന്റെ വാഹനം ഓഡി ക്യൂ സെവന്‍ ആണ്്. ഉയരക്കാരനായ പീറ്റര്‍ ഈ മോഡല്‍ തെരഞ്ഞെടുത്തതില്‍ അത്ഭുതപ്പെടാനില്ല. വാഹനത്തിന്റെ വലിപ്പം തന്നെയാകും ക്രൗച്ചിനെ ആകര്‍ഷിച്ചത്.


Print
SocialTwist Tell-a-Friend
Other stories in this section