TopGear1
TopGear2
ലിമിറ്റഡ് എഡിഷന്‍ സ്വിഫ്റ്റ് സ്റ്റാര്‍
Posted on: 24 Mar 2013



ന്യൂഡല്‍ഹി: ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് സ്വിഫ്റ്റ് സ്റ്റാര്‍ മാരുതി സുസുക്കി ഇന്ത്യ പുറത്തിറക്കി. ലോകമെമ്പാടും 30 ലക്ഷത്തിലേറെ സ്വിഫ്റ്റ് കാറുകള്‍ വിറ്റഴിച്ചതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ലിമിറ്റഡ് എഡിഷന്‍ കാര്‍ പുറത്തിറക്കിയത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയുളള ഡബിള്‍ഡിന്‍ സ്റ്റീരിയോ അടക്കമുള്ള അധിക സൗകര്യങ്ങളാണ് സ്റ്റാറിന്റെ സവിശേഷതകള്‍.



ലെതര്‍ സിറ്റ് കവറുകള്‍, റിയര്‍ റൂഫ് സ്‌പോയ്‌ലര്‍, സ്റ്റിയറിങ് വീല്‍ കവര്‍, സീറ്റ് കവറുകള്‍ തുടങ്ങിയവയും സ്വിഫ്റ്റ് സ്റ്റാറിലുണ്ട്. എന്‍ജിനിലും സാങ്കേതിക സംവിധാനങ്ങളിലുമൊന്നും മാറ്റമില്ല. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച സ്വിഫ്‌ററ് സ്റ്റാറുകള്‍ തിരഞ്ഞെടുക്കാം. 23,000 ത്തോളം രൂപ അധികം നല്‍കി ലിമിറ്റഡ് എഡിഷന്‍ കാര്‍ സ്വന്തമാക്കാം. വിവിധ വേരിയന്റുകളുടെ താനെയിലെ എക്‌സ് ഷോറൂംവില ഇവയാണ്. എല്‍ എക്‌സ് ഐ 4.77 ലക്ഷം, വി എക്‌സ് ഐ 5.20ലക്ഷം, എല്‍ ഡി ഐ 5.87 ലക്ഷം, വി ഡി ഐ 6.33 ലക്ഷം.
Print
SocialTwist Tell-a-Friend




Other stories in this section