TopGear1
തന്ത്രങ്ങള്‍ മെനയുന്ന എക്‌സ് വണ്‍
Posted on: 22 Mar 2013
ഹാനി മുസ്തഫഏതൊരു മത്സരാര്‍ഥിയും പ്രഥമസ്ഥാനത്ത് എത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തില്‍ ഇറങ്ങുന്നത്. ആ ഒന്നാം സ്ഥാനം ലഭിക്കാനായി മെനയുന്ന തന്ത്രങ്ങള്‍ ആവണമെന്നില്ല ആ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി പ്രയോഗിക്കാറുള്ളത്. അങ്ങനെ പുതുതായി മെനയുന്ന തന്ത്രങ്ങള്‍ ചിലപ്പോള്‍ ഗുണമായിരിക്കാം അല്ലാത്തപക്ഷം ദോഷമോ ആയേക്കാം. ശുപാപ്തി വിശ്വാസക്കാരെന്ന നിലയില്‍ വിജയകരമായി പ്രയോഗിച്ച ഒരു തന്ത്രത്തെക്കുറിച്ച് ഒന്ന് പഠിക്കാം. ലോകത്തെ ഏറ്റവും വലിയ ആഡംബര വാഹന നിര്‍മാതാക്കള്‍ ആയ ബി.എം.ഡബ്ല്യൂ ഈ സ്ഥാനത്ത് എത്തിയതിന്റെ ശേഷം അവതരിപ്പിച്ചിട്ടുള്ളതില്‍ ഒരു പ്രധാനപ്പെട്ട മോഡല്‍ ആണ് ചെറിയ ആഡംബര സ്‌പോര്‍ട്ട് ആക്ടിവിറ്റി വെഹിക്കിള്‍ (ബി.എം.ഡബ്ല്യൂവിന്റെ ഭാഷയില്‍ എസ്.യു.വിയെ എസ്.എഫ്.വി എന്നാണ് വിളിക്കാറുള്ളത്) ആയ തക എക്‌സ് വണ്ണിന്റെ ന്റെ ചെറിയ മാറ്റങ്ങളോടുകൂടിയ 2013 മോഡല്‍ കഴിഞ്ഞമാസം ഇന്ത്യന്‍ വിപണയില്‍ ഏങണ എത്തിച്ചു. ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ പുതിയ തക അധികം വൈകാതെ തന്നെ കേരളവിപണിയില്‍ എത്തിക്കാനും ബി.എം.ഡബ്ല്യൂവിന് സാധിച്ചിട്ടുണ്ട്.

2005 ല്‍ ആണ് ബി.എം.ഡബ്ല്യൂ എക്‌സ് വണ്‍ എന്ന പുതിയ മോഡലുമായി ലോകവിപണിയില്‍ എത്തുന്നത്, ഏറെ വൈകാതെ 2010 ഓടെ തന്നെ ഇന്ത്യന്‍ വിപണിയിലും എക്‌സ് വണ്‍ എത്തി. ഇടക്കാലത്ത് വരുത്തുന്ന ചെറിയ ഫെയ്‌സ് ലിഫ്‌റ്റോടുകൂടിയ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അധികം വൈകാതെ തന്നെ എത്തിക്കുന്നതില്‍ എന്നത്തേയും പോലെ ബി.എം.ഡബ്ല്യൂ വിജയിച്ചിട്ടുണ്ട്. തന്റെ മുഖ്യ എതിരാളിയായ ഓഡിയില്‍ നിന്ന് ബി.എം.ഡബ്ല്യൂ 300 കാറിന്റെ മുന്നേറ്റം നേടി ഇന്ത്യന്‍ ആഡംബര കാര്‍ വിപണയില്‍ മന്നേറ്റം തുടരാന്‍ സഹായിച്ചത് എക്‌സ് വണ്‍ എന്ന ഈ കൊച്ചുമിടുക്കന്‍ ആണ്. എക്കാലത്തെയും ഫെയ്‌സ് ലിഫ്റ്റ് പോലെ കാര്യമായ മാറ്റം വരുത്തുന്ന പതിവില്ല. ഈ പതിവ് എക്‌സ് വണ്ണിന്റെ കാര്യത്തിലും തുടരുകയാണ് ബി.എം.ഡബ്ല്യൂ ചെയ്തിരിക്കുന്നത്. മുന്‍പിന്‍ വശങ്ങളില്‍ ആണ് ഈ ചെറിയ മാറ്റങ്ങള്‍ കാണുന്നത്. ഹെഡ്‌ലൈറ്റിലെ കൊറോണറിങ് എല്‍.ഇ.ഡി ആക്കുകയും പുതിയ ഡേടൈം റണ്ണിങ് ലൈറ്റ് കൊടുക്കുകയും ചെയ്തിട്ട് ഹെഡ്‌ലൈറ്റിനെ കൂടുതല്‍ ആകര്‍ഷണീയമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ബംബറിലെ എയര്‍വെന്റ് അല്പം ഉയര്‍ത്തി വലുതാക്കി മൂന്ന് ഭാഗമാക്കി മാറ്റിയിട്ടാണ് വേറെ വരുത്തിയിട്ടുള്ള കാര്യമായ മാറ്റം. പുറമെയുള്ള സൈഡ് മിററില്‍ മറ്റു നിര്‍മാതാക്കളില്‍ കണ്ടുവന്ന രീതിയില്‍ ഇന്‍ഡിക്കേറ്റര്‍ ഉള്‍ക്കൊള്ളിച്ച കാലാനുസൃതമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പിന്‍വശത്ത് ടെയില്‍ ലൈറ്റിലും എല്‍.ഇ.ഡി യോടുകൂടി പ്രകാശം വര്‍ദ്ധിപ്പിക്കുകയും ചെയ്താണ് പുറംവശങ്ങളില്‍ വരുത്തിയിട്ടുള്ള കാര്യമായ മാറ്റങ്ങള്‍. രണ്ട് വ്യത്യസ്ത ട്രിമ്മുകളില്‍ ആണ് ബി.എം.ഡബ്ല്യൂ എക്‌സ് വണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

എക്‌സ് ലൈനും, സ്‌പോട്ട് ലൈനും.എക്‌സ്‌ലൈനില്‍ മുന്‍വശത്തെ ഗ്രില്ലിലും ബമ്പറിന്റെ താഴെയും വശങ്ങളില്‍ സ്‌കേട്ടിങ്ങിലും പിന്‍വശത്തെ ബമ്പറിന്റെ താഴെയും എക്‌സോസ്റ്റ് പൈപ്പിലും, സില്‍വര്‍ നിറമുള്ള ഫിനിഷ് ആണ് കൊടുത്തതെങ്കില്‍ സ്‌പോര്‍ട്ട്‌ലൈനില്‍ ഇവിടെയെല്ലാം തിളങ്ങുന്ന കറുപ്പ് നിറമാണ് നല്‍കി വ്യത്യസ്തപ്പെടുത്തിയിട്ടുള്ളത്.

ഉള്‍വശത്ത് കാര്യമായ മാറ്റം വരുത്തിയിട്ടുള്ളത് നേരത്തെ മുകളില്‍ കണ്ടപോലെ എക്‌സ്‌ലൈന്‍, സ്‌പോട്ട്‌ലൈന്‍ ട്രിമ്മുകളില്‍ ഉള്ള വ്യത്യാസങ്ങള്‍ ആണ്. എക്‌സ്‌ലൈനില്‍ സില്‍വര്‍ നിറത്തില്‍ നല്‍കിയ ട്രിം ഭാഗങ്ങള്‍ എല്ലാം സ്‌പോര്‍ട്ട്‌ലൈനില്‍ കറുപ്പ് നിറത്തില്‍ ആണ് കൊടുത്തിരിക്കുന്നത്. ഇതിന് പുറമേ മുമ്പത്തേക്കാള്‍ വലിയതും റസല്യൂഷന്‍ കൂടിയതുമായ എല്‍.ഇ.ഡി സ്‌ക്രീന്‍ ആണ് ഐ-ഡ്രൈവ് കമ്പ്യൂട്ടര്‍ കണ്‍ട്രോളില്‍ കൊടുത്തിരിക്കുന്നത്. ഇതിന് പുറമേ എളുപ്പത്തില്‍ വായിക്കാവുന്ന മീറ്റര്‍ കണ്‍സോളും, ഡ്രൈവറിനെ അഭിമുഖീകരിക്കുന്ന ഡാഷ്‌ബോര്‍ഡും ശരിയായ വലുപ്പത്തിലുള്ള സ്റ്റിയറിങ് വീലും എക്‌സ് വണ്ണിനെ ഡ്രൈവര്‍ക്കുള്ള കാര്‍ എന്ന പേര് നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ആണ്. എന്നാല്‍ പുതിയ എക്‌സ് വണ്ണിന്റെ മുഖ്യ ആകര്‍ഷണമായി എനിക്ക് അനുഭവപ്പെട്ടത് ഇതില്‍ കൊണ്ടുവന്നിട്ടുള്ള സാറ്റലൈറ്റ് നാവിഗേഷന്‍ ആണ്. ഏത് പുതിയ റോഡ് വന്നാലും അത് എത്രയും പെട്ടെന്ന് ഉള്‍പ്പെടുത്തി ഈ സിസ്റ്റത്തെ ഈ വിഭാഗത്തില്‍ തന്നെ ഏറ്റവും ആകര്‍ഷണീയവും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമാക്കി മാറ്റുന്നുണ്ട്. നാല് മുതിര്‍ന്നവരും, ഒരു കുട്ടിക്കും സുഖമായി യാത്ര ചെയ്യാവുന്ന രീതിയില്‍ ആണ് എക്‌സ് വണ്ണിന്റെ സീറ്റുകള്‍ ഒരുക്കിയിട്ടുള്ളത്. മുമ്പത്തേക്കാള്‍ ഗുണനിലവാരം ഉയര്‍ത്തി ഉള്‍വശത്തെ വസ്തുക്കള്‍ കൂടുതല്‍ വിലമതിക്കുന്ന രീതിയില്‍ ആക്കിയിട്ടുണ്ട്. എല്ലാ യാത്രികര്‍ക്കും വിശാലമായ ആകാശം കാണാവുന്ന രീതിയില്‍ ഉള്ള വലിയ സണ്‍റൂഫ് ആണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.1995 സി.സി വരുന്ന 4 വാള്‍വോടുകൂടിയ 4 സിലിണ്ടര്‍, ഇരട്ട ടര്‍ബോഡുകൂടിയ ഡീസല്‍ എഞ്ചിന്‍ ആണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. മുമ്പത്തേക്കാള്‍ കരുത്ത് വര്‍ദ്ധിപ്പിച്ച് 184 എച്ച്.പിയും 380 എന്‍.എം ടോര്‍ക്കും ആക്കിയിട്ടുണ്ട്. എന്നാല്‍ സാങ്കേതികമായി വരുത്തിയിരിക്കുന്ന ഏറ്റവും വലിയ മാറ്റം മുമ്പ് ഉണ്ടായിരുന്ന ആറു സ്പീഡ് മാറ്റി, എട്ടു സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ ബോക്‌സ് ആയി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി 17 കിലോ മീറ്റര്‍ മൈലേജ് ആണ് ലിറ്ററിന് ലഭിക്കുന്നതായി കമ്പനി അവകാശപ്പെടുന്നത്. പുതിയ ഹൃദയം വച്ചതിന്റെ ശേഷം പ്രവര്‍ത്തനക്ഷമതയും വര്‍ദ്ധിച്ചിട്ടുള്ളതായി അനുഭവപ്പെടുന്നുണ്ട്. 0-100 കി.മി വേഗം എത്താന്‍ 7.9 സെക്കന്റ് മാത്രമേ വരുന്നുള്ളൂ.

യൂറോപ്പിലും, ദക്ഷിണ അമേരിക്കന്‍ വിപണികളിലും എന്നപോലെ ഇന്ത്യയിലും വളരെ ആകാംക്ഷ പൂര്‍ണമയാണ് ബി.എം.ഡബ്ല്യൂവിനെ ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ 4-വീല്‍ ഡ്രൈവ് ഇന്ത്യയില്‍ ഇറങ്ങുന്ന മോഡലുകളില്‍ അപ്രത്യക്ഷമാണ്. അതുകൊണ്ട് ഇന്ത്യയില്‍ ഇറങ്ങുന്നത് എസ് ഡ്രൈവ് എന്ന റിയര്‍വീല്‍ ഡ്രൈവ് മോഡല്‍ ആണ്. എങ്കിലും ആരാധകര്‍ ആഗ്രഹിക്കുന്ന ഡ്രൈവിങ് ആസ്വദിക്കാന്‍ എക്‌സ് വണ്ണില്‍ സാധിക്കുന്നുണ്ട്. പുതിയ എക്‌സ് വണ്ണില്‍ ഏറ്റവും ആകര്‍ഷണീയമായ ഒരു സാങ്കേതിക വിദ്യയാണ് സര്‍വ്വോ ട്രോണിക് എന്ന സ്പീഡ് സെന്‍സിറ്റീവ് സ്റ്റിയറിങ്, മെല്ലെ പോകുമ്പോള്‍ എളുപ്പത്തില്‍ തിരിക്കാവുന്നതും, വേഗത ഏറുമ്പോള്‍ കൂടുതല്‍ കണ്‍ട്രോള്‍ ലഭിക്കുന്ന രീതിയില്‍ മാറുന്ന സ്റ്റിയറിങ് ആണിത്. ഇതിന് പുറമേ ഡി.ടി.സി, എ.ബി.എസ് ഇന്റലിജന്റ് റോഡ് സേഫ്റ്റി തുടങ്ങിയ സാങ്കേതികതകള്‍ ഡ്രൈവിങ് ആസ്വാദനത്തിനോടൊപ്പം സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നു. നമ്മുടെ സ്മാര്‍ട്ട് ഫോണ്‍ കണക്ട് ചെയ്തു ദിവസേന ഉപയോഗിക്കുന്ന ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മുതലായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്, ഐ-ഡ്രൈവിലൂടെ ഉപയോഗിക്കാനും സാധിക്കും.17-എഞ്ചിന്‍ വീല്‍ ആയതുകൊണ്ടും 225/50 എന്ന പ്രൊഫൈല്‍ ടയര്‍ ആയതുകൊണ്ടും യാത്രാസുഖത്തില്‍ ഉള്ള കാഠിന്യവും കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും തൊട്ടടുത്ത എതിരാളിയുടെ യാത്രാസുഖം ഇതിന് ലഭിക്കുന്നില്ല എന്ന വസ്തുത ബി.എം.ഡബ്ല്യൂ എന്നും ഒരു ഡ്രൈവര്‍മാര്‍ക്കുള്ള കാര്‍ ആണെന്ന മുഖമുദ്ര നിലനിര്‍ത്തുന്നതുകൊണ്ടാണ്.
Print
SocialTwist Tell-a-Friend