TopGear1
TopGear2
വിക്ടറി ബൈക്കുകളും ഇന്ത്യയിലേക്ക്‌
Posted on: 17 Mar 2013



ലോകത്തെ പ്രമുഖ ക്രൂസ് ബൈക്ക് നിര്‍മ്മാതാക്കള്‍ക്ക് പിന്നാലെ അമേരിക്കയിലെ വിക്ടറിയും ഇന്ത്യയിലേക്ക്. വമ്പന്‍ വീ ട്വിന്‍ എന്‍ജിനുകള്‍ കരുത്ത് പകരുന്ന വിക്ടറി ബൈക്കുകള്‍ 2013 ഓടെ ഇന്ത്യന്‍ നിരത്തുകളിലൂടെ ചീറിപ്പായും. വിക്ടറി വിഷന്‍, ക്രോസ് കണ്‍ട്രി ടൂര്‍ എന്നീ മോഡലുകള്‍ ആദ്യം എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. 11.40 മുതല്‍ 12.21 ലക്ഷം വരെയാവും ഇവയുടെ ഇന്ത്യയിലെ വില.



പോളാരിസിന്റെ ഉടമസ്ഥതയിലുള്ള ഇരുചക്ര വാഹന ബ്രാണ്ടാണ് വിക്ടറി. അമേരിക്കയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബൈക്കുകളാവും ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലെത്തുക. അമേരിക്കയില്‍ ഹാര്‍ലി ഡേവിഡ്‌സണിന്റെ മുഖ്യ ഏതിരാളികളാണ് വിക്ടറി.



ഓസ്‌ട്രേലിയ, കാനഡ, യു.കെ, ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളില്‍ അവരുടെ സാന്നിധ്യമുണ്ട്. ഡ്യുക്കാട്ടി, ബി.എം.ഡബ്ല്യൂ, അപ്രീലിയ, ഹാര്‍ലി ഡേവിഡ്‌സണ്‍ എന്നിവയ്ക്ക് പിന്നാലെയാണ് വിക്ടറിയും ഇന്ത്യയിലെത്തുന്നത്. അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ബൈക്കുകളാവും ആദ്യം എത്തുകയെങ്കിലും വൈകാതെ ഇന്ത്യയില്‍തന്നെ അവര്‍ നിര്‍മ്മാണ പ്ലാന്റ് തുടങ്ങുമെന്നാണ് സൂചന.
Print
SocialTwist Tell-a-Friend




Other stories in this section