TopGear1
ഓഫ് റോഡ് സെലിബ്രിറ്റി
Posted on: 17 Mar 2013
ഹാനി മുസ്തഫ

ഗാലന്താ വാഗണ്‍ എന്ന ജര്‍മ്മന്‍ വാക്കിന്റെ അര്‍ത്ഥം 'ക്രോസ്സ് കണ്‍ട്രി വെഹിക്കിള്‍' അഥവാ എവിടെയും ഏത് പ്രതലത്തിലും കൊണ്ടുപോകാന്‍ സാധിക്കുന്ന വാഹനം എന്നാണ്. ലോകത്തിലെ ഏറ്റവും മികച്ച ഓഫ്-റോഡ് വാഹനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മേഴ്‌സിഡീസ് ബെന്‍സ് ജി. വാഗണ്‍ ജി-ക്ലാസ്സിന്റെ പൂര്‍ണ നാമമാണിത്. ഒരു വാഹനം അതിന്റെ നിര്‍മ്മാണ കാലത്ത് തന്നെ ക്ലാസ്സിക്കായി മാറുന്നത് അത്യപൂര്‍വ്വമായ ഒരു കാര്യമാണ്. എന്നാല്‍ ഇന്ത്യയിലെ ടെമ്പോ ട്രാക്‌സ്, ടാറ്റാ സുമോ, മഹീന്ദ്ര, ബലേറോ എന്നീ മോഡലുകളെ പോലെ ലോകമൊട്ടുക്കും ഒട്ടനവധി വാഹന നിര്‍മ്മാതാക്കള്‍ അനുകരിച്ചിട്ടുള്ള ഒരു ലിവിംഗ് ക്ലാസ്സിക്കാണ് കഴിഞ്ഞ 34 വര്‍ഷമായി നിര്‍മ്മാണത്തിലുള്ള ജി-വാഗണ്‍, മേഴ്‌സിഡിസ് ബെന്‍സിന്റെ മോഡലുകളില്‍ ഏറ്റവും അധികകാലം നിര്‍മ്മാണത്തിലുണ്ടായ മോഡലും ജി-വാഗണ്‍ ആണ്. ഈ ജി-വാഗണിന്റെ ഏറ്റവും പുതിയ അവതാരമായ ജി-63 എങം രണ്ടാഴ്ചകള്‍ക്ക് മുന്‍പേ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. ഈ ജി-63-യെ ഈ ആഴ്ച നമുക്ക് പരിചയപ്പെടാം.ഓസ്ട്രിയന്‍ കമ്പനിയായ മാഗ്‌ന-സ്റ്റിയര്‍-പുക്ക്-മായി സഹകരിച്ച് 1979-ല്‍ ആണ് മേഴ്‌സിഡിസ് ബെന്‍സ് മിലിറ്ററി ആവശ്യത്തിന് ജി-വാഗണ്‍ ആദ്യമായി നിര്‍മ്മിക്കുന്നത്. അതികഠിനമായതും പ്രതികൂലമായ സാഹചര്യങ്ങളിലും ആളുകളെയും, സാധനങ്ങളെയും കയറ്റി സുഖകരമായി പോകുവാന്‍ പാകത്തില്‍ ആണ് ജി.വാഗണ്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഈ വാഹനത്തിന്റെ അതിസാഹസികമായ കഴിവുകള്‍ ലോകമൊട്ടുക്കും ഉള്ള വാഹന പ്രേമികളുടെ മനം കവര്‍ന്ന് ഒട്ടേറെ ആവശ്യക്കാര്‍ വന്നപ്പോഴാണ് ആദ്യമായി ഇതിന്റെ ജനങ്ങള്‍ക്കായുള്ള സിവില്ല്യന്‍ മോഡല്‍ വിപണിയില്‍ കൊണ്ടുവന്നത്. ഇന്ന് ഇപ്പോള്‍ 2 ലക്ഷത്തില്‍ ഏറെ ജി-വാഗണുകള്‍ നിരത്തില്‍ ഇറങ്ങിയപ്പോള്‍ ജി-വാഗണിന്റെ മുഖ്യ ഉപഭോക്താക്കള്‍ മിലിട്രികള്‍ക്ക് പുറമെ ലോകം ഉറ്റ് നോക്കുന്ന പ്രശസ്തരായ വ്യക്തിത്വങ്ങള്‍ ആണെന്നാണ് വാസ്തവം; ഇവരില്‍ രാജ്യം ഭരിക്കുന്ന രാജാക്കന്മാരും, ഭരണാധികാരികളും സിനിമാ-കായിക രംഗത്തുള്ള വ്യക്തികളും ബിസിനസ്സുകാരും ഇതിനെല്ലാം ഉപരി ലോക പര്യടനം നടത്തുന്നവരും, പരിവേഷണം നടത്തുന്നവരും ഉള്‍ക്കൊള്ളുന്നു.

ഒട്ടനവധി സങ്കീര്‍ണമായ ഉപയോഗങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ള ബഹുമതികള്‍ ജി-വാഗണിന് ഉണ്ട്. ഇതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ള ഒന്നാണ് ലോകത്തെ ഏറ്റവും തണുപ്പുള്ള ആര്‍ട്ടിക്ക് ഭാഗത്ത് -16ം തണുപ്പില്‍ 16000 ഗങ ദൂരം ഓടിച്ചിട്ട് നേടിയിട്ടുള്ള ബഹുമതി. ഇതിനുപുറമെ ലോകത്തെ ഏറ്റവും കഠിനമായി കണക്കാക്കപ്പെടുന്ന ഡക്കാര്‍ റാലി വിജയിക്കുകയും, മൗണ്ട് എവറസ്റ്റിന്റെ താഴ്‌വരയില്‍ മനുഷ്യര്‍ക്ക് ശ്വസിക്കാന്‍ കഠിനമായ സ്ഥലത്തില്‍ ദീര്‍ഘദൂരം അനായാസം സഞ്ചരിക്കുകയും അമേരിക്ക ഉള്‍പ്പെടെ ലോകത്തെ ഒട്ടുമിക്ക സൈന്യങ്ങളും ഉപയോഗിക്കുന്നതും എല്ലാം തന്നെ ജി-വാഗണിന്റെ പൊന്‍തൂവലുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.ഇന്ന് നമ്മുടെ നിരത്തുകളില്‍ ഉള്ള വാഹനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു രൂപഘടനയാണ് ജി-വാഗണിനുള്ളത്. കഴിഞ്ഞ 34 വര്‍ഷമായി ഈ ചതുര ബോക്‌സ് ആകൃതിയില്‍ ഉള്ള രൂപത്തിന് യാതൊരു മാറ്റവും മേഴ്‌സിഡിസിനെ പോലുള്ള അത്യാധുനിക നിര്‍മ്മാതാക്കളും നല്‍കിയിട്ടില്ല എന്നതാണ് ഇതിന്റെ ഒരു സവിശേഷത. എന്നാല്‍ ചെറിയ ചില പരിഷ്‌കാരങ്ങള്‍ മുന്‍വശത്തിനും, ചില ഭാഗങ്ങള്‍ക്കും നല്‍കി ജി-വാഗണിനെ സുന്ദരനാക്കാന്‍ മേഴ്‌സിഡിസ് എന്നും ശ്രമിച്ചിട്ടുണ്ട്. ജി-63 യില്‍ വരുത്തിയിരിക്കുന്ന കാര്യമായ മാറ്റം മുന്‍വശത്ത് പുതിയ ഗ്രില്ലും, ഹെഡ്‌ലൈറ്റും, ബമ്പറും അതുപോലെ തന്നെ ഘ'ഒ ഡെ ടൈം റണ്ണിംഗ് ലൈറ്റും ആണ്. വശങ്ങളില്‍ ആകെ വരുത്തിയ മാറ്റം പുതിയ സൈഡ് മിറര്‍ ആണെങ്കില്‍ പിന്‍വശത്ത് ടെയില്‍ ലൈറ്റില്‍ മാത്രമേ മാറ്റം സംഭവിച്ചിട്ടുള്ളൂ. എന്നാല്‍ കാലങ്ങളായി മാറ്റം കണ്ടുവന്നിട്ടുള്ളത് വീലുകളില്‍ ആണ്, അതും ഈ മാറ്റം പുതിയ ജി-63 യിലും വരുത്തിയിട്ടുണ്ട്. പുതിയ 5 സ്‌പോക്ക് എങം എലോയ് വീലുകള്‍ വളരെ ആകര്‍ഷണീയമാണ്.

പുറമെയുള്ള പരുക്കന്‍ ഭാഗത്തിന് കാര്യമായ മാറ്റം ജി-വാഗണില്‍ വരുത്തിയില്ലെങ്കിലും ഉള്‍വശങ്ങള്‍ കാലക്രമേണ ഏറ്റവും ആധുനികമായ രീതിയില്‍ തന്നെ അണിയിച്ചൊരുക്കാന്‍ മേഴ്‌സിഡിസ് എന്നും ശ്രമിച്ചിട്ടുണ്ട്. പുതിയ ജി-63 യില്‍ ഇന്നത്തെ തലമുറ മെഴ്‌സിഡിസില്‍ കണ്ടുവന്നിട്ടുള്ള സ്വിച്ചുകളും, സ്റ്റിയറിംഗ് വീലും, മീറ്റര്‍ കണ്‍സോളും ഉള്‍ക്കൊള്ളിച്ച് ആധുനീകരിച്ചിട്ടുണ്ട്. സെന്റര്‍ കണ്‍സോളില്‍ വരുത്തിയിട്ടുള്ള മാറ്റമാണ് എക്കാലത്തേയും ജി-വാഗണില്‍ നിന്ന് വളരെ വ്യത്യസ്തമായി നില്‍ക്കുന്നത്, ഇതില്‍ മുകളിലായി കൊടുത്തിരിക്കുന്ന ഘ*ഒ ഡിസ്‌പ്ലേ മറ്റ് ഉയര്‍ന്ന മേഴ്‌സിഡിസ് മോഡലില്‍ കണ്ടുവന്നിട്ടുള്ള കമോന്റ് കമ്പ്യൂട്ടര്‍ ക്രമീകരണങ്ങള്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ആണ്. മേഴ്‌സിഡിസിന്റെ ട്യൂണര്‍ ആയ എങം ഗിയര്‍ ലിവറും, ട്രിമ്മുകളും, കൈവിരുതും കൂടുതല്‍ യുവത്വം തുളുമ്പുന്നതാണ്. ഉയര്‍ന്നിരിക്കുന്ന മുന്‍സീറ്റുകള്‍ മറ്റൊരു വാഹനത്തിനും നല്‍കാന്‍ പറ്റാത്ത തരത്തിലുള്ള അധികാര ഭാവമാണ് ഡ്രൈവ് ചെയ്യുന്നവര്‍ക്കും, മുന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും ലഭിക്കുന്നത്. പിന്‍സീറ്റും ഉയര്‍ന്നിട്ടാണ് ഇരിക്കുന്നതെങ്കിലും മുന്‍പുള്ളതിനേക്കാള്‍ യാത്രാസുഖം നല്‍കുംവിധമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമുള്ളവര്‍ക്ക് എക്‌സ്ട്രാ സീറ്റ് വെച്ച് ഡിക്കിലെ ഭാഗം ഉപയോഗിക്കുവാനും അല്ലാത്തവശം സാധനങ്ങള്‍ വെക്കുവാന്‍ അധികസ്ഥലം ലഭിക്കുന്നതാണ്.

വ്യത്യസ്ത ഉപയോഗങ്ങള്‍ക്കായി വ്യത്യസ്ത എഞ്ചിനുകളാണ് ജി-വാഗണില്‍ കാലങ്ങളായി ഘടിപ്പിച്ചുവന്നിട്ടുള്ളത്. എന്നാല്‍ ഇന്ത്യയില്‍ വിപണനം ചെയ്തിട്ടുള്ള ജി-63 യില്‍ ഘടിപ്പിച്ചിട്ടുള്ളത് എങം നിര്‍മ്മിച്ചിട്ടുള്ള കരുത്തനായ 5461 ** ഢ8 ഇരട്ട ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ആണ്. 544 ഃജ കരുത്ത്, 5500 ഞജങ-ലും 760 ചങ ടോര്‍ക്ക്, 20005000 ഞജങ-ലും ഉല്‍പാദിപ്പിക്കുന്ന അതിശക്തമായ എഞ്ചിനാണ് ജി-63 യുടേത്. എങം-യുടെ പുതിയ സ്പീഡ് ഷിഫ്റ്റ് പ്ലസ്സ് 7 ജി ട്രോണിക് എന്ന ഡബിള്‍ ക്ലച്ചോടുകൂടിയ 7 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ആണ് ജി-63 യില്‍ വരുന്നത്. ലോകത്തെ ഏറ്റവും ദ്രുതഗതിയില്‍ പായുന്ന ടഡഢ-യും കൂടി ആയ ജി-63 0-100 ഗങ വേഗത എത്താന്‍ വെറും 5.4 ടവര മാത്രം മതി. എന്നാല്‍ കൂടിയ വേഗത 210 ഗങ ആയി നിര്‍ത്തിയിട്ടുണ്ട്.ജി-വാഗണ്‍ എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വാഹനമാണ്, അതുകൊണ്ട് തന്നെ ഇതൊന്നോടിക്കാന്‍ ലഭിക്കുന്ന ഒരവസരവും ഞാന്‍ ഇതുവരെ പാഴാക്കിയിട്ടുമില്ല, പഴയതൊന്ന് ഒത്തുകിട്ടിയപ്പോള്‍ 5 വര്‍ഷം മുന്‍പേ സ്വന്തമാക്കാനും ദൈവാനുഗ്രഹം കൊണ്ട് സാധിച്ചിട്ടുണ്ട്. എന്റെ 1986 മോഡല്‍ ജി-വാഗണിനും ഇടക്കാലത്ത് ഉണ്ടായിരുന്ന ജി-55 നും ഇപ്പോള്‍ പുതുതായി ഇറങ്ങിയിട്ടുള്ള ജി-63 യും ഒരുപോലെ ഞാന്‍ ആസ്വദിച്ച ഒന്നാണ്. ഈ പോര്‍കുതിരയെ ഓടിക്കുമ്പോള്‍ ലഭിക്കുന്ന ഒരു പ്രത്യേക അനുഭൂതി, ഞാന്‍ എന്നും വിശേഷിപ്പിക്കാറുള്ള പോലെ ഒരു കുതിരസവാരി നടത്തുന്നതുപോലെയാണ് ജി-വാഗണ്‍ ഓടിക്കുമ്പോള്‍ ലഭിക്കുന്ന ആസ്വാദനം. കുതിരപ്പുറത്ത് ഇരിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന എല്ലാം കീഴടക്കുന്ന ആ ഭാവം തന്നെയാണ് ജി-63 യിലും ലഭിക്കുന്നത്.

കുതിര ഓടിക്കുന്നവന് എന്നും ലഭിക്കുന്ന ഒരു പ്രത്യേക അനുഭവമാണ് അല്‍പം ചാട്ടത്തോടുകൂടി ആണെങ്കിലും നമ്മള്‍ ആസ്വദിക്കാറുള്ളത്. ഈ ചാട്ടവും കുലുക്കവും എല്ലാം നമ്മെ തളര്‍ത്തുകയല്ല, ആവേശപൂരിതമാക്കുകയാണ് ചെയ്യാറുള്ളത്. അത്തരത്തില്‍ തന്നെ ജി-വാഗണ്‍ വാങ്ങുന്നയാള്‍ സ്വന്തമായി ഡ്രൈവ് ചെയ്ത് ആസ്വദിക്കണം എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഏത് കഠിനമായ പ്രതലത്തിലും അവസരത്തിലും ഓടിച്ചുവന്നാലും ഏറ്റവും ബഹുമാനത്തിലും, സ്റ്റൈലിലും ഒരു വേദിയിലും വന്നിറങ്ങാന്‍ സാധിക്കുന്ന ലോകത്തിലെ ഏക വാഹനമായിട്ട് ജി-വാഗണിനെ നമുക്ക് വിശേഷിപ്പിക്കാം. 1ര കോടിയോളം വിലവരുന്ന ജി-63 ബുക്ക് ചെയ്ത് നമ്മുടെ ആവശ്യാനുസൃതം ട്രിമ്മുകളും തിരഞ്ഞെടുത്ത് കൈയില്‍ ലഭിക്കുവാന്‍ ചുരുങ്ങിയത് 3 മാസമെങ്കിലും സമയം നമ്മള്‍ കാണേണ്ടിവരും, എങ്കിലും എക്കാലവും വിലമതിക്കുന്ന ചില വസ്തുതകളില്‍ ഒന്നാണ് മേഴ്‌സിഡിസ് ബെന്‍സ് ജി-വാഗണ്‍.
Print
SocialTwist Tell-a-Friend