TopGear1
TopGear2
TopGear3
വെരിറ്റോ എക്‌സിക്യൂട്ടീവ് എഡിഷന്‍
Posted on: 30 Jan 2013



കൊച്ചി: പ്രമുഖ വാഹന നിര്‍മാണക്കമ്പനിയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര സെഡാന്‍ മോഡലായ വെരിറ്റോയുടെ എക്‌സിക്യൂട്ടീവ് എഡിഷന്‍ പുറത്തിറക്കി. 7.75 ലക്ഷം രുപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറും വില. ഡീസല്‍ എന്‍ജിന്‍ കരുത്തു പകരുന്ന മോഡലിന് 21.03 കിലോമീറ്റര്‍ മൈലേജ് ലഭിക്കും.



ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനില്‍ ആകര്‍ഷകമായ മാറ്റങ്ങളോടെയാണ് പേള്‍ വൈറ്റ് നിറത്തില്‍ എക്‌സിക്യൂട്ടീവ് എഡിഷന്‍ എത്തുന്നത്. ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ബ്ലൂട്ടൂത്ത് എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം, അലോയ് വീല്‍, എക്‌സിക്യൂട്ടീവ് എഡിഷന്‍ ബാഡ്ജിങ്, ബോഡി ഗ്രാഫിക്‌സ് തുടങ്ങിയവയും പുതിയ മോഡലിന് മിഴിവേകുന്നു.
Print
SocialTwist Tell-a-Friend










Other stories in this section