ഗുഡ് ഡേ ടു മെഴ്‌സിഡീസ്
Posted on: 29 Jan 2013 എസ്.എസ്
ഹോളിവുഡില്‍ തുടര്‍ച്ചയായ വിജയങ്ങള്‍ കീഴടക്കിയ ഡൈഹാര്‍ഡ് സീരീസിലെ ഏറ്റവും പുതിയ സിനിമ എന്നുവരുമെന്ന് കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍. സിനിമയില്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ ഓഫീസറായി എത്തുന്ന നായകന്‍ ജോ മക്ക്‌ലെയിനോടൊപ്പം മിക്ക സീനുകളിലും മെഴ്‌സിഡസ് ബെന്‍സ് വാഹനങ്ങളും എത്തുന്നുവെന്നതാണ് ഇതിന് കാരണം. ഏറെ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച കഥാപാത്രമാണ് ഡൈഹാര്‍ഡ് സിനിമകളില്‍ ബ്രൂസ് വില്ലിസ് അനശ്വരമാക്കിയ പോലീസ് ഓഫീസറായ മക്‌ലൈനിന്റേത്. പുതിയ സിനിമയില്‍ ബ്രൂസ് വില്ലിസിനോളം കൈയടി നേടാന്‍ തെന്നയാണ് മെര്‍ക്കിന്റെ ഒരുക്കമെന്ന്് സിനിമയുടെ ട്രെയിലര്‍ വ്യക്തമാക്കുന്നു.
കുടെയെത്തുന്ന മറ്റുതാരങ്ങളെക്കാളേറെ ഇതിനോടകം ശ്രദ്ധനേടിയിരിക്കുകയാണ് ജി-ക്ലാസ്, യൂണിമോഗ്, സ്പ്രിന്റര്‍, സെട്രോസ്, സി-ക്ലാസ്, വിറ്റോ, ഇ ക്ലാസ് മോഡലുകള്‍. പുതിയ മോഡലുകളായ ജി 63 എ.എം.ജി, ജി.എല്‍ ക്ലാസ്, മേബാക്ക് 57 എീ മോഡലുകളും ഡൈഹാര്‍ഡിന്റെ ആക്ഷന്‍ രംഗങ്ങളെ കൊഴുപ്പിക്കും.
സുരക്ഷയ്ക്ക് മെഴ്‌സിഡീസ് അതീവ പ്രാധാന്യം നല്‍കുന്നതിനാല്‍ ഹീറോ മക്‌ലൈനിന്റെ സാഹസങ്ങള്‍ സ്‌ക്രീനിലെത്തുമ്പോള്‍ കൂടെയുള്ള മെര്‍ക്കുകളുടെ സാന്നിധ്യം യൂറോപ്പിലും അമേരിക്കടക്കമുള്ള മറ്റു വിപണികളിലും മെഴ്‌സിഡസിന് കരുത്താവും എന്നാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. വില്‍പന കുറയു അവസരങ്ങളില്‍പ്പോലും പരസ്യങ്ങളും മറ്റുമിറക്കിയുള്ള തന്ത്രങ്ങള്‍ക്കൊന്നും മിനക്കെടാത്ത മെഴ്‌സിഡസിന്റെ വിപണന തന്ത്രത്തില്‍ വന്ന മാറ്റവും ശ്രദ്ധേയമാണ്. റഷ്യന്‍ അധോലകത്തിന്റെ കൈയ്യില്‍ നിന്ന് മകനെ രക്ഷിക്കാനുള്ള ദൗത്യവുമായാണ് എ ഗുഡ് ഡേ റ്റു ഡൈഹാര്‍ഡ് എന്ന ചിത്രത്തില്‍ മക്‌ലെയിന്‍ എത്തുന്നത്. മക്‌ലൈനിന്റെ സാഹസങ്ങള്‍ക്കൊപ്പം മെര്‍ക്കും.