ബെന്‍ലി എസ്.യു.വി മൂന്നു വര്‍ഷത്തിനകം
Posted on: 23 Jan 2013
ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബെന്‍ലിയുടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം (എസ്.യു.വി) മൂന്നു വര്‍ഷത്തിനകം നിരത്തിലിറങ്ങിയേക്കും. വാഹനത്തിന്റെ രൂപകല്‍പ്പന അന്തിമ ഘട്ടത്തിലാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. എസ്.യു.വി നിര്‍മ്മാണം തുടങ്ങുന്നുവെന്ന വാര്‍ത്തകള്‍ ബെന്‍ലി ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.
സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെയും ലംബോര്‍ഗിനിയുടെയും പാത പിന്തുടര്‍ന്നാണ് ബെന്‍ലിയും എസ്.യു.വി രംഗത്തേക്ക് കടക്കുന്നത്. വരുംകാലം എസ്.യു.വികളുടേതാവുമെന്ന പ്രവചനം തന്നെയാണ് തീരുമാനത്തിന് പിന്നില്‍. ബെന്‍ലിയുടെ കാറുകളോടും 2012 ലെ ജനീവ മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച ഇ.എക്‌സ്.പി 9 എഫ് കണ്‍സപ്റ്റുമായും വാഹനത്തിന് സാദൃശ്യമുണ്ടാവും. വി ഏയ്റ്റ്, ഡബ്ല്യൂ 12 എന്‍ജിനുകള്‍ ഘടിപ്പിച്ച എസ്.യു.വികള്‍ നിര്‍മ്മിക്കാനാണ് ബെന്‍ലിയുടെ തീരുമാനം. യൂറോപ്പിലാവും നിര്‍മ്മാണം.