ഡിട്രോയിറ്റ്: യൂറോപ്പില്‍ ഈ വര്‍ഷം അവതരിപ്പിക്കാനിരിക്കുന്ന പുതിയ ഐ.എസ് റേഞ്ച് മോഡലുമായാണ് ആഡംബര കാര്‍ ബ്രാന്‍ഡായ ലെക്‌സസ് ഡിറ്റ്‌റോയിറ്റ് ഓട്ടോഷോയില്‍ എത്തിയിരിക്കുന്നത്. പുതിയ പതിപ്പിന്റെ ഹൈബ്രിഡ് മേഡലായ ഐ.എസ് 300ഉം പെട്രോള്‍ എന്‍ജിന്‍ കരുത്ത് പകരുന്ന ഐ.എസ് 250 മോഡലും അവതരിപ്പിച്ചിട്ടുണ്ട്.
സ്‌പോര്‍ട്‌സ്, സലൂണ്‍ മോഡലുകള്‍ക്ക് പെര്‍ഫോമന്‍സിന് തന്നെയാണ് പ്രാധാനമെന്ന് മനസ്സിലാക്കിയാണ് കമ്പനി പുതിയ പതിപ്പുകളെ അണിയിച്ചൊരുക്കിയിരിക്കുന്നത്. പുറം മോടിയിലും ഇന്റീരിയര്‍ ഡിസൈനിലും കമ്പനി നടത്തിയ മാറ്റങ്ങള്‍ നൂതനമാണ്. അകത്ത് കയറിയാല്‍ പിന്നെ യാത്രികന് പുറത്തിറങ്ങാന്‍ തോന്നില്ലെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. നവീന ഫീച്ചറുകളെല്ലാം ഉള്‍പ്പെടുത്തി അത്യാകര്‍ഷകമായാണ് ലക്‌സസിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്.
പുറത്തെ ഡിസൈനില്‍ താഴെ നിന്നും റിയര്‍ ലാമ്പ് ക്ലസറ്ററുകള്‍ വരെ നീളുന്ന ലൈന്‍ പുതിയ പതിപ്പിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. കൂടുതല്‍ ഡൈനാമിക്കായ ഡിസൈന്‍. ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും കൂടുതല്‍ കരുത്തുറ്റതാണ്. ലക്‌സസിന്റെ ആഢ്യത്വം വിളിച്ചോതുന്ന ലെക്‌സസ് എംബ്ലം തലയെടുപ്പോടെ ഗ്രില്ലില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
ഇന്റീരിയര്‍
ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുന്ന രീതിയിലാണ് ഫ്രണ്ട് സീറ്റും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഡാഷ്‌ബോര്‍ഡുമെല്ലാം ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ക്ക് കൂടുതല്‍ സ്‌പോര്‍ട്ടിയായ പൊസിഷന്‍ നല്‍കുന്നതിനായി സ്റ്റീയറിങ് ഡ്രൈവര്‍ക്ക് കൂടുതല്‍ അരുകിലെത്തും വിധമാണ്. വാഹനത്തിന്റെ വിസ്തീര്‍ണം വര്‍ധിപ്പിച്ചതും വീല്‍ബേസ് 70 എംഎം ആക്കി ഉയര്‍ത്തിയതും യാത്രക്കാര്‍ക്ക് കൂടുതല്‍ കംഫര്‍ട്ട് നല്‍കുന്നു. 85 മില്ലിമീറ്റാണ് ലെഗ് സ്‌പേസ്. ഈ ക്ലാസിലുള്ള മറ്റു മോഡലുകളെ അപേക്ഷിച്ച് മികച്ചതാണിത്.
എന്‍ജിന്‍
യു.കെയില്‍ ഇറങ്ങുന്ന ഐ.എസ് 250 മോഡലിന് 204ബി.എച്ച്.പി ഢ6 പെട്രോള്‍ എന്‍ജിനാണ് കരുത്ത് പകരുന്നത്. ഹൈബ്രിഡ് മോഡലിന് വളരെ ശക്തമായ ഇലക്ട്രിക്ക് മോട്ടറും 2.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡര്‍ അകിന്‍സണ്‍ സൈക്കിള്‍ പെട്രോള്‍ എന്‍ജിനുമാണ് കരുത്ത് പകരുക. ഡി.ഫോര്‍.എസ് ഫ്യുവല്‍ ഇന്‍ജക്ഷന്‍, ഡ്യുവല്‍ വി.ടി.വി.ടി ഇന്റലിജന്റ് വേരിയബിള്‍ വാള്‍വ് ടൈമിങ്, ഹൈ എഫിഷ്യന്‍സി എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീ സര്‍ക്കുലേഷന്‍ സംവിധാനം എന്നിവയെല്ലാം പുതിയ ലെക്‌സസിന്റെ പവര്‍ ട്രെയിനിന്റെ പ്രത്യേകതകളാണ്.