ഡിറ്റ്‌റോയിറ്റ്: അപകടമുണ്ടാവുമ്പോള്‍ ആഢംബര കാറുകളെക്കാള്‍ സുരക്ഷിതത്വം നല്‍കുന്നത് സെഡാന്‍ കാറുകളോ? ചോദ്യം കേട്ട് ആശ്ചര്യപ്പെടേണ്ട. അമേരിക്കയിലെ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റി നടത്തിയ പരിശോധനകള്‍ തെളിയിക്കുന്നത് ഒരുപാട് ആഢംബര സുരക്ഷാ സംവിധാനങ്ങളുമായി പരസ്യങ്ങളില്‍ നിറയുന്ന ആഢംബര കാറുകളെക്കാള്‍ സെഡാന്‍ കാറുകളാണ് കൂടുതലം സുരക്ഷിതമെന്നാണ്. ഇടത്തരം സെഡാനുകളില്‍ ഹോണ്ട അക്കോര്‍ഡിനും സുസുക്കി കിസാഷിയ്ക്കും മാത്രമാണ് ടെസ്റ്റില്‍ ഭേദപ്പെട്ട റേറ്റിങ് ലഭിച്ചത്.
ടൊയോട്ടയുടെ രണ്ട് മോഡലുകള്‍ക്ക് മോശം റേറ്റിങ് ലഭിയ്ക്കുകയും ചെയ്തു. ഈയടുത്ത് റീ ഡിസൈന്‍ ചെയ്ത് നിരത്തിലെത്തിച്ച കാംറിയ്ക്കും പ്രിയസ് വി മോഡലുകള്‍ക്കുമാണ് റേറ്റിങ് മോശമായത്. അപകട സമയത്ത് പ്രിയസ് വി കാര്യമായി തകരനുള്ള സാധ്യതയാണ് ക്രാഷ് ടെസ്റ്റില്‍ വെളിവായത്. എന്നാല്‍ ഫെഡറല്‍ നിയമങ്ങള്‍ നിര്‍ക്കര്‍ഷിക്കുന്നതിനപ്പുറം സാങ്കേതിക തികവ് ആവശ്യപ്പെടുന്ന ടെസ്റ്റുകളാണ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റി നടത്തുന്നവയെന്ന് ടൊയോട്ട പരാതിപ്പെട്ടു. പതിമൂന്ന് മോഡലുകള്‍ മാത്രമാണ് പരിശോദന വിജയകമായി പൂര്‍ത്തിയാക്കിയത്.
ഓടി കൊണ്ടിരിക്കുന്ന കാര്‍ മറ്റൊരു കാറുമായോ വഴിയരികിലെ ടെലിഫോണ്‍ പോസ്റ്റുമായോ മറ്റോ ഇടിയ്ക്കുന്ന സാഹചര്യം വിശകലനം ചെയ്യുന്ന ടെസ്റ്റുകളാണ് ഐ.ഐ.എച്ച്.എസ് നടത്തിയത്. അതികഠിനമെന്ന് കരുതപ്പെടുന്ന ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ച ഹോണ്ട് അക്കോര്‍ഡിനും സുസുക്കിയുടെ കിസാഷിയ്ക്കും ടോപ്പ് സേഫ്റ്റി പിക്ക് അവാര്‍ഡ് ലഭിക്കും.
ഡോഡ്ജ് അവഞ്ചര്‍, ക്രിസിലര്‍ 200, ഫോര്‍ഡ് ഫ്യൂഷന്‍, ഹോണ്ട അക്കോര്‍ഡ് ടു ഡോര്‍, ഹോണ്ട അക്കോര്‍ഡ് ഫോര്‍ ഡോര്‍, കിയ ഒപ്റ്റിമ, നിസാന്‍ അള്‍ട്ടിമ ഫോര്‍ ഡോര്‍, സുബ്ബാറു, സുബ്ബാറു ഔട്ട് ബാക്ക്, സുസുക്കി കിസാഷി, ഫോക്‌സ് വാഗണ്‍ പസാറ്റ് എന്നീ മോഡലുകള്‍ പരീക്ഷയില്‍ വിജയിച്ചു. ആഡംബര മോഡലുകളില്‍ അക്യൂറ ടി.എല്‍, വോള്‍വോ എസ് 60 എന്നീ മോഡലുകള്‍ മാത്രമാണ് വിജയിച്ചത്.